Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

അനിലുമായുള്ള വിവാഹമോചനം കല്‍പ്പനയെ തകര്‍ത്തു

25 JANUARY 2016 12:43 AM IST
മലയാളി വാര്‍ത്ത.

സംവിധായകന്‍ അനിലുമായുള്ള വിവാഹമോചനം കല്‍പ്പനയെ ശാരീരികമായും മാനസികമായും തകര്‍ത്തു. കല്‍പ്പന വിവാഹമോചനത്തിന് എതിരായിരുന്നു. എന്തിനേക്കാളും കുടുംബത്തിന് പ്രാധാന്യം നല്‍കിയിരുന്ന ആളായിരുന്നു കല്‍പ്പന. അനിലിനെ പിരിയുന്നത് കല്‍പ്പനയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. സഹോദരി ഉര്‍വശിയുടെ വിവാഹമോചനത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തതും കല്‍പ്പനയായിരുന്നു.
ഒരോര്‍ത്തര്‍ക്കും ഓരോ ആഗ്രഹങ്ങളാണെല്ലോ...പെണ്ണുങ്ങള്‍ക്ക് വയസാകുന്നുവെന്ന് അണുങ്ങള്‍ക്ക് തോന്നിയാല്‍ എന്ത് ചെയ്യും. ഇതായിരുന്നു തന്റെ വിവാഹമോചനത്തെ കുറിച്ച് കല്‍പ്പന അടുത്ത സുഹൃത്തിനോട് പറഞ്ഞത്. പെട്ടന്നായിരുന്നു ശാരീരികമായി കല്‍പ്പന തളര്‍ന്നത്, വേദനയെ കലകൊണ്ട് തോല്‍പ്പിക്കാനായിരുന്നു പിന്നീട് കല്‍പ്പനയുടെ ശ്രമം. എന്നാല്‍ അനിലുമായുള്ള വേര്‍പാടിന്റെ കാരണങ്ങളോ മറ്റ് കാര്യങ്ങളോ അവര്‍ ആരോടും പറഞ്ഞിരുന്നില്ല. അനിലിനെ വിവാഹം ചെയ്തതും ഏറെ പ്രതീക്ഷയോടെയായിരുന്നു. എന്നാല്‍ അപ്രതീക്ഷിത വിവാഹമോചനം മകളുമായി കഴിയുമ്പോഴും കുടുംബ ബന്ധത്തിലെ വിള്ളല്‍ ഈ നടിയെ തളര്‍ത്തിയിരുന്നു.
ഉര്‍വ്വശിയുടെ കുടുംബ പ്രശ്‌നങ്ങളും കല്‍പ്പനയെ അലട്ടിയിരുന്നു. ഉര്‍വ്വശിയുമായി ബന്ധപ്പെട്ടുയര്‍ന്നിരുന്ന വിവാദവും അലോസരപ്പെടുത്തി. സഹോദരി ഉര്‍വ്വശിയും മനോജ് കെ ജയനുമായുള്ള ദാമ്പത്യ പ്രശ്‌നങ്ങളില്‍ കല്‍പ്പന വേറിട്ട നിലപാടാണ് എടുത്തത്. മനോജ് കെ ജയനുമായുള്ള വിവാഹ മോചനത്തെ കല്‍പ്പന അനുകൂലിച്ചിരുന്നില്ല. മനോജിനെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തു.
ഇതിനിടെയാണ് ഹൃദയാഘാതമെത്തുന്നത്. എല്ലാവരില്‍ നിന്നും എല്ലാം ഒളിച്ചു വയ്ക്കുന്ന കല്‍പ്പന, ഇവിടേയും അതു തുടര്‍ന്നു.
ഹൃദയസംബന്ധമായ അസുഖം കല്‍പ്പനയ്ക്കുണ്ടായിരുന്നു. എന്നാല്‍ വേദനകള്‍ സ്വകാര്യമായി കരുതുകയായിരുന്നു കല്‍പ്പന. സഹോദരന്‍ കമല്‍ ആത്മഹത്യ ചെയ്തിട്ട് വര്‍ഷങ്ങള്‍ ഏറെയായി. അതും കല്‍പ്പനയ്ക്ക് മറക്കാനായില്ല. എല്ലാവരേയും ചിരിപ്പിക്കുമ്പോഴും സ്വകാര്യമായി കരയുകയായിരുന്നു കല്‍പ്പനയെന്ന് കെപിഎസി ലളിത പറയുന്നു. അടുത്തിടെ കൊച്ചിയിലെ അമൃതാ ആശുപത്രിയില്‍ കല്‍പ്പന ചികില്‍സയ്ക്ക് എത്തിയിരുന്നു. അപ്പോഴും രോഗമെന്തെന്ന് ആരോടും പറഞ്ഞില്ല.
താര സംഘടനയായ അമ്മയുടെ സജീവ മുഖമായിരുന്നു കല്‍പ്പന. എല്ലാ മീറ്റിംഗുകള്‍ക്കും ഓടിയെത്തും. എക്‌സിക്യൂട്ടീവ് അംഗമായ കല്‍പ്പനയുമായി അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് അടക്കമുള്ളവര്‍ക്ക് സഹോദര തുല്യമായ അടുപ്പമുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം ഏറെ അംഗീകാരവും സ്വാതന്ത്ര്യവും കൊടുത്ത നടി. അവരോട് പോലും ഒന്നും കല്‍പ്പന പറഞ്ഞില്ല. അവസാനം അമ്മയുടെ മീറ്റിംഗിന് വന്നിരുന്നില്ല. എന്തോ അസുഖത്തിന് ചികില്‍സയിലാണെന്ന് അറിഞ്ഞു. തിരക്കയപ്പോഴും ഒരു കുഴപ്പവുമില്ലാത്തതു പോലെയാണ് പ്രതികരിച്ചത്ഇന്നസെന്റിന്റെ പ്രതികരണം ഇങ്ങനെ.
അച്ഛനും അമ്മയും നാടകത്തിനായി സമര്‍പ്പിച്ച വ്യക്തിത്വങ്ങളായിരുന്നു. ഉര്‍വ്വശിയും കലാരഞ്ജിനിയും സിനിമാ ലോകത്ത് ചുവടുറപ്പിച്ചപ്പോള്‍ കല്‍്പ്പനയ്ക്കും സാധ്യതകള്‍ ഏറെയായിരുന്നു. എന്നാല്‍ കുടുംബത്തിനായിരുന്നു കല്‍പ്പന കൂടുതല്‍ പ്രാധാന്യം നല്‍കിയത്. അനുജനേയും നോക്കി ചേച്ചി വീട്ടില്‍ തന്നെ കഴിഞ്ഞു. അങ്ങനെ സഹോദരനുമായി ഏറെ ആത്മബന്ധം കല്‍പ്പനയ്ക്കുണ്ടായിരുന്നു. ഈ സഹോദരന്റെ മരണവും കല്‍പ്പനയ്ക്ക് അപ്രതീക്ഷിതമായിരുന്നു. അതിന് ശേഷമാണ് അവര്‍ സിനിമയില്‍ കൂടുതല്‍ സജീവമായത്. എല്ലാ ദുഃഖവും ചിരിച്ച് മറയ്ക്കാനുള്ള ഇടമായിരുന്നു സിനിമ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (12 minutes ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (52 minutes ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (1 hour ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (1 hour ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (1 hour ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (2 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (2 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (3 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം  (3 hours ago)

Malayali Vartha Recommends