സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായ് ഒരു മുഖ്യമന്ത്രി സംസ്ഥാനം നിയോഗിച്ച അന്വേഷണ കമ്മീഷന്റെ മുമ്പില്‍..മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മീഷന് മുമ്പില്‍ ഹാജരായി

ഒടുവില്‍ മുഖ്യന്റെ നമ്പര്‍ എത്തി. കേരളാ രാഷ്ട്രീയ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഭവം.
സോളാര്‍ തട്ടിപ്പ് കേസില്‍ മൊഴി നല്‍കാന്‍ മുഖ്യമന്ത്രി അന്വേഷണ കമ്മീഷന്‍ മുമ്പാകെ ഹാജരായി. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൗസിലാണ് സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കാന്‍ ഉമ്മന്‍ ചാണ്ടി എത്തിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി സംസ്ഥാനം നിയോഗിച്ച അന്വേഷണ കമ്മീഷന്റെ മുമ്പില്‍ മൊഴി നല്‍കാനായി എത്തിയത്.
സോളര്‍ ഇടപാടില്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കമ്മീഷന്‍ മുമ്പാകെ വ്യക്തമാക്കിയത്. സോളര്‍ കമ്മിഷനു മുന്നില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക നഷ്ടമുണ്ടായെന്നത് പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ സഹായിക്കുന്ന നടപടിയുണ്ടായിട്ടില്ല. ശ്രീധരന്‍ നായരേയും സരിതയേയും ഒരുമിച്ച് കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സരിതയെ കണ്ടതായി നിയമസഭയില്‍ പറഞ്ഞ തീയതിയില്‍ പിശകുപറ്റി. ബിജു രാധാകൃഷ്ണന്‍ തന്നെ കണ്ടത് വ്യക്തിപരമായി പരാതി പറയാന്‍. ഉള്ളടക്കം വെളിപ്പെടുത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഷയത്തില്‍ കമ്മീഷന്‍ നടത്തുന്ന പരാമര്‍ശം ശ്രദ്ധയോടെയാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
മുഖ്യമന്ത്രിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ജുഡീഷ്യല്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് സെക്ഷന്‍ 8 ബി പ്രകാരം മുഖ്യമന്ത്രിക്ക് നേരത്തെ കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇത് പ്രകാരമാണ് മുഖ്യമന്ത്രി കമ്മീഷന്‍ മുമ്പാകെ ഹാജരായത്. അതേസമയം പ്രതിപക്ഷം ഉന്നയിച്ച വിവിധ ആരോപണങ്ങള്‍ക്കുള്ള മറുപടിയെന്നോണം തന്നെയാണ് ഉമ്മന്‍ ചാണ്ടി തന്റെ നിലപാട് വ്യക്തമാക്കിയത്. തന്റെ മുന്‍നിലപാട് ആവര്‍ത്തിച്ച് തന്നെയാണ് ഉമ്മന്‍ ചാണ്ടി കമ്മീഷന്‍ മുമ്പില്‍ എത്തിയത്. തൈക്കാട് ഗസ്റ്റ്ഹൗസിലെ കമ്മിഷന്‍ സിറ്റിംഗില്‍ ജസ്റ്റിസ് ശിവരാജനു പുറമെ മറ്റ് കക്ഷികളുടെ അഭിഭാഷകരും മുഖ്യമന്ത്രിയെ വിസ്തരിക്കുകയാണ്.
സോളാര്‍ കേസുമായി ബന്ധപ്പട്ട് മുഖ്യമന്ത്രിക്കും ഓഫീസിനും എതിരെയാണ് ഏറ്റവുമധികം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സരിതയുടെ സോളാര്‍ ടീമിന് വലിയ സഹായങ്ങള്‍ ലഭിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചിരിന്നു. ഇതിന് പിന്നാലെ പ്രതിപക്ഷം നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണനും പ്രതിപക്ഷ നേതാക്കളും കമ്മിഷനു മുന്നില്‍ കൊടുത്ത മൊഴികളും മുഖ്യമന്ത്രിക്കെതിരായി. ഇതോടെയാണ് കേസില്‍ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കല്‍ അനിവാര്യമായത്.
തൈക്കാട് ഗസ്റ്റ്ഹൗസിലെ കമ്മിഷന്‍ സിറ്റിംഗില്‍ ജസ്റ്റിസ് ശിവരാജനു പുറമെ മറ്റ് കക്ഷികളുടെ അഭിഭാഷകരും മുഖ്യമന്ത്രിയെ വിസ്തരിക്കും.കേസുമായി ബന്ധപ്പെട്ട് മുന്‍പ് പരസ്യമായി സ്വീകരിച്ച നിലപാടുകള്‍ തന്നെയാവും മുഖ്യമന്ത്രി കമ്മിഷനു മുന്നിലും ആവര്‍ത്തിക്കുക. കേസിലെ മുഖ്യപ്രതികള്‍ മുതല്‍ സംസ്ഥാന പൊലീസ് മേധാവി വരെയുള്ളവരുടെ വിസ്താരത്തിനു േശഷമാണ് കമ്മിഷന്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയിരിക്കുന്നത്. വിസ്താരം എത്രയും വേഗം പൂര്‍ത്തിയാക്കി ഏപ്രില്‍ 27ന് അന്തിമ റിപ്പോര്‍ട്ട് നല്‍കുമെന്ന് ജസ്റ്റിസ് സി.ശിവരാജന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























