ബാബുവിനെ രാജി വെപ്പിച്ചതിനുപിന്നില്‍ രമേശ് ചെന്നിത്തലയും വിഎം സുധീരനും, വിജിലന്‍സ് മേധാവി ശങ്കര്‍ റെഡ്ഡിക്ക് കസേര പോകും

വിജിലന്‍സിനെ കൊണ്ട് ബാബുവിനെതിരെ കളിപ്പിച്ചതിനു പിന്നില്‍ ഐ ഗ്രൂപ്പും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമാണെന്ന ആരോപണവുമായി എ ഗ്രൂപ്പ് രംഗത്ത്. ബാബുവിന്റെ രാജിയോടെ കോണ്‍ഗ്രസിനുള്ള ഐ എ ഗ്രൂപ്പുകള്‍ തമ്മിലുള്ള പരസ്യ ഏറ്റുമുട്ടലിന് കളമൊരുങ്ങുകയാണ്. ബബുവിന്റെ രാജിക്ക് വാശിപിടിച്ചത് കെപിസിസി പ്രസിഡന്റ് വിഎം സുധീരനാണെന്നും ജനരക്ഷാമാര്‍ച്ചിന്റെ വിജയത്തിനുവേണ്ടി തന്നെ ബലിയാടാക്കുകയായിരുന്നുവെന്നുമാണ് ബാബുവും എ ഗ്രൂപ്പും ആരോപിക്കുന്നത്. എന്നാല്‍ കേസിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാതിരുന്ന വിജിലന്‍സ് മേധാവി ശങ്കര്‍ഡ റെഡ്ഡിയെ മാറ്റാനും മുഖ്യമന്ത്രി അലോചിക്കുന്നുണ്ട്.
ബാര്‍കോഴയുമായി ബന്ധപ്പെട്ടു മന്ത്രി കെ.ബാബുവിനെതിരേ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കേസ് പരിഗണിക്കുന്ന വിവരം വിജിലന്‍സ് മേധാവി അറിയുന്നത് രാവിലെ ചാനല്‍വാര്‍ത്ത കണ്ടാണ്. വിജിലന്‍സ് മേധാവിയുടെ ഈ ഗുരുതര വീഴ്ചയാണ് കേസുമായി ബന്ധപ്പെട്ട തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ വിജിലന്‍സിന്റെ വന്‍ വീഴ്ചയ്ക്കു കാരണമായതെന്ന് എ ഗ്രൂപ്പ്. എക്‌സൈസ് മന്ത്രിയുടെ രാജിയില്‍ കലാശിച്ച സംഭവവികാസങ്ങളിലേക്കു സര്‍ക്കാരിനെ കൊണ്ടുചെന്നെത്തിച്ചതില്‍ വിജിലന്‍സ് മേധാവിക്കും പങ്കുണ്ടെന്ന വാദം ശക്തമാകുന്നതോടെ എ.ഡി.ജി.പി. ശങ്കര്‍ റെഡ്ഡിയുടെ കസേര തെറിക്കുമെന്ന് അഭ്യൂഹം. ഡി.ജി.പി. റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ സര്‍വീസിലുണ്ടായിരിക്കെ ബാര്‍ കോഴക്കേസ് ഭയന്നുതന്നെയാണ് സര്‍ക്കാര്‍ ഇവരെ ഒഴിവാക്കി ജൂനിയറായ ശങ്കര്‍ റെഡ്ഡിക്ക് വിജിലന്‍സിന്റെ ചുമതല നല്‍കിയത്. ഡി.ജി.പിമാരായ ലോക്‌നാഥ് ബെഹ്‌റ, ജേക്കബ് തോമസ് എന്നിവര്‍ വിജിലന്‍സിന്റെ തലപ്പത്തുവരുന്നതു തിരിച്ചടിയാകുമെന്നു ഭയന്നായിരുന്നു ഇത്. സത്യസന്ധരെന്നു പേരെടുത്ത ഈ ഉദ്യോഗസ്ഥര്‍ കേസന്വേഷണ മേല്‍നോട്ടം ഏറ്റെടുത്താല്‍ സര്‍ക്കാര്‍ തന്നെ പ്രതിസന്ധിയിലാകുമെന്നും ഭരണപക്ഷം കണക്കുകൂട്ടി. ഏറെ പഴികേട്ട് ജൂനിയറായ ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സിന്റെ തലപ്പത്തുകൊണ്ടുവന്നിട്ടും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച സര്‍ക്കാരിന്റെ നട്ടെല്ലിനേറ്റ പ്രഹരമായി. മുഖ്യമന്ത്രിയുടെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന കെ.ബാബുവിന്റെ രാജി എ വിഭാഗത്തിനും കനത്ത ക്ഷീണമായി. ബാര്‍ കോഴക്കേസില്‍ നയപരമായ സമീപനം ലക്ഷ്യമിട്ടാണ് ആര്‍.നിശാന്തിനിയെ വിജിലന്‍സ് എസ്.പിയായി എറണാകുളത്തു നിയമിച്ചത്. ഇവര്‍ക്കു താല്‍പര്യപ്രകാരമുള്ള നിയമനമാണു നല്‍കിയിരുന്നതും. ബാര്‍ കോഴക്കേസ് പരിഗണിക്കുന്ന തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജിയെ നേരിട്ടുകാണാന്‍ നിശാന്തിനി കോടതിയില്‍ എത്തുകയും ചെയ്തു. പിന്നീടു സാഹചര്യങ്ങള്‍ അനുകൂലമല്ലെന്നു കണ്ടു പിന്തിരിയുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























