Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോരാട്ടം വാശിയോടെ... നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം, നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും


70 ല​ക്ഷം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദനം; ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് മൂ​ന്ന് വ​ർ​ഷം കഠിന ത​ട​വും 71 ല​ക്ഷം രൂ​പ പി​ഴ​യും


  നിയമസഭാ തെരഞ്ഞെടുപ്പ്... നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്.... 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകി, സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെ സമയം.... സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും  


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...

റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു, അടിയന്തര നടപടിക്ക് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം, ജോസ് കെ മാണി എംപിയുടെ നിരാഹാര സമരം ഫലംകണ്ടു

25 JANUARY 2016 01:51 AM IST
മലയാളി വാര്‍ത്ത.

റബര്‍ വിലയിടിവിന് പരിഹാരം ആവശ്യപ്പെട്ടുള്ള ജോസ് കെ. മാണി എം.പിയുടെ നിരാഹാരസമരവും റബര്‍ കര്‍ഷകരുടെ പ്രതിഷേധവും ദേശീയ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി വാണിജ്യവ്യവസായ മന്ത്രി നിര്‍മലാ നീതാരാമന് നിര്‍ദ്ദേശം നല്‍കി. മാത്രമല്ല വരുന്ന ബജറ്റില്‍ കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കുന്നതിനായി കൂടുതല്‍ തൂക മാറ്റിവയ്ക്കാന്‍ പ്രധാനമന്ത്രി ധനകാര്യമന്ത്രി അരുണ്‍ജയ്റ്റിലിക്ക് നിര്‍ദ്ദേശം കൊടുത്തതായും റിപ്പോര്‍ട്ടുണ്ട്.
ജോസ് കെ മാണിയുടെ നിരാഹാരത്തിലൂടെ റബ്ബര്‍ കര്‍ഷകരുടെ പ്രതിസന്ധി കേന്ദ്രസര്‍ക്കാരിന്റെ സജീവശ്രദ്ധയിലെത്തിക്കാന്‍ ആറു ദിവസം നീണ്ട നിരാഹാരസമരത്തിനു കഴിഞ്ഞു. സംഭവം മറ്റ് ദേശീയ മാധ്യമങ്ങളും ഏറ്റടുത്തു. മാത്രമല്ല ഇന്ത്യയിലെ മറ്റ് കര്‍ഷക സംഘടനകളും ജോസ് കെ മാണിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
റബറിന്റെ നികുതിരഹിത ഇറക്കുമതിക്കു താല്‍ക്കാലിക നിരോധനവും തുറമുഖ നിയന്ത്രണവും ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിക്ക് എം.പിയുടെ നിരാഹാര സമരം വഴിമരുന്നായി. ദീര്‍ഘകാലത്തില്‍ ഗുണം ചെയ്യില്ലെങ്കിലും അനുദിനം ഇടിഞ്ഞുകൊണ്ടിരുന്ന റബര്‍ വില നിയന്ത്രിച്ചു നിര്‍ത്താന്‍ ഈ രണ്ട് നടപടികളും ഇടയാക്കി. റബര്‍ കര്‍ഷകരുടെ പ്രതിഷേധം നിര്‍ജീവമായ അവസ്ഥയിലാണു ജോസ് കെ. മാണി നിരാഹാരസമരം പ്രഖ്യാപിച്ചത്. സമരത്തിനെതിരേ പ്രതിപക്ഷകക്ഷികള്‍ ആക്ഷേപം ഉന്നയിച്ചെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഒടുവില്‍ പ്രതിപക്ഷ കക്ഷികള്‍ക്കും റബറിന്റെ പേരില്‍ പ്രസ്താവന പുറപ്പെടുവിക്കുകയും സമരം പ്രഖ്യാപിക്കുകയും ചെയ്യേണ്ട സ്ഥിതിയെത്തി. എം.പിയുടെ സമരം ജനശ്രദ്ധ ആകര്‍ഷിക്കുന്നുവെന്നു മനസിലാക്കിയ ഘട്ടത്തിലാണ് എല്‍.ഡി.എഫ്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നു വിലയിരുത്തപ്പെടുന്നു.
സമരത്തിന്റെ മൂന്നാംനാള്‍ റബറിന്റെ ഇറക്കുമതിക്കുള്ള തുറമുഖ നിയന്ത്രണം ഏര്‍പ്പെടുത്തിയതും പിന്നാലെ നികുതിരഹിത മാര്‍ഗത്തിലുള്ള ഇറക്കുമതി മാര്‍ച്ച് 31 വരെ നിരോധിക്കുകയും ചെയ്തു. ഈ രണ്ട് നടപടികള്‍ക്കും എം.പിയുടെ സമരം നിര്‍ണായക പങ്ക് വഹിച്ചതായി കേരള കോണ്‍ഗ്രസ് അവകാശപ്പെടുന്നു. സംസ്ഥാന ബജറ്റില്‍ റബര്‍ കര്‍ഷകര്‍ക്കായി അധിക തുക നീക്കിവയ്ക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപനം അതിനു പിന്നാലെയുണ്ടായി. നിരാഹാരസമരംമൂലം ആരോഗ്യനില വഷളാക്കിയതോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോസ് കെ. മാണി ഇന്നലെ രാവിലെ പത്തരയോടെ ആശുപത്രി വിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ഓഹരി വിപണി.... നേട്ടത്തോടെ വ്യാപാരം, ബിഎസ്ഇ സെൻസെക്‌സ് ആയിരത്തോളം പോയിന്റ് ഉയർന്നു, നിഫ്റ്റി 23,000ലേക്ക്  (2 hours ago)

ഒൺലിഫാൻസിന്റെ ഉടമ ലിയോനിഡ് റാഡ്വിൻസ്‌കി അന്തരിച്ചു...  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... 40 റൺസിന് വിജയിച്ച ഓസ്‌ട്രേലിയൻ വനിതാ ടീം മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് സ്വന്തമാക്കി  (3 hours ago)

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രലൈസ്ഡ് എൻട്രൻസ് ടെസ്റ്റിന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം  (3 hours ago)

വടക്കനാട് മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ‘മുട്ടിക്കൊമ്പൻ’ കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പ് ദൗത്യം പരാജയം  (3 hours ago)

കേന്ദ്ര സർക്കാരിന് നാലാഴ്ചത്തെ സമയം കൂടി അനുവദിച്ച് സുപ്രീംകോടതി  (4 hours ago)

സ്വർണവിലയിൽ ഇടിവ്.. പവന് 2160 രൂപയുടെ കുറവ്  (4 hours ago)

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്...  (4 hours ago)

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്... ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് നേരത്തെ അടയ്ക്കും...  (4 hours ago)

ആഗ്രഹിച്ച സ്ഥലത്തേക്ക് ഉദ്യോഗമാറ്റം! ചിങ്ങം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (4 hours ago)

ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്ന സംഭവം പെരുകി വരുന്ന പശ്ചാത്തലത്തില്‍ നടപടി കടുപ്പിച്ച് ദക്ഷിണ റെയില്‍വേ...  (5 hours ago)

കവടിയാർ കൊട്ടാരത്തിലെ സ്വർണാഭരണ മോഷണക്കേസ് ഏറ്റെടുത്ത് പ്രത്യേക അന്വേഷണ സംഘം  (5 hours ago)

കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മാർച്ച് 31ന് ഹോങ്കോങ്ങിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി പരിശീലന ക്യാമ്പിന് ഇന്ന് കൊച്ചിയിൽ തുടക്കം  (5 hours ago)

പോരാട്ടം വാശിയോടെ... നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം, നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും  (5 hours ago)

മൈസൂരുവിനടുത്ത് സ്വകാര്യ ബസ് ചന്നപട്ടണയിൽ അപകടത്തിൽപെട്ട് നാലുപേർ മരിച്ച സംഭവത്തിൽ സങ്കടത്തിലാഴ്ന്ന് ഒമാനിലെ പ്രവാസി കുടുംബവും...  (5 hours ago)

Malayali Vartha Recommends