ബാബുവിനെ കൈവിടാന്‍ മുഖ്യമന്ത്രി ഒരുക്കമല്ല, രാജി ഒഴിവാക്കാന്‍ തിരക്കിട്ട ശ്രമം; സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു

കെ. ബാബുവിനെതിരെ കേസെടുക്കണമെന്ന വിജിലന്‍സ് വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. രാജിക്കത്ത് ഗവര്‍ണറുടെ അടുത്ത് എത്താത്ത സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ബാര്‍ കോഴക്കേസില്‍ കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് കെ. ബാബു മന്ത്രി സ്ഥാനം രാജിവച്ചത്.
വിജിലന്‍സ് കോടതി രാഷ്ട്രീയം കളിക്കുകയാണെന്നും ഇത് ഗൗരവകരമായി കാണണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചു. ഹൈക്കോടതി പരിഗണിക്കുന്ന കേസിലാണ് വിജിലന്‍സ് കോടതി ഇടപെട്ടതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, വിജിലന്‍സ് കോടതി നടപടിയില്‍ പ്രാഥമികമായി അപാകത കാണുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. വിധി സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജി ഇന്ന് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.
അതിനിടെ, സര്‍ക്കാര്‍ ഹര്‍ജി നേരിട്ട് ജഡ്ജിമാര്‍ക്ക് കൈമാറാനുള്ള എജിയുടെ ശ്രമം നടന്നില്ല. നേരായ വഴിക്ക് ഹര്‍ജി ഫയല്‍ ചെയ്യാന്‍ കോടതി നിരീക്ഷിച്ചു.
അതേസമയം, ബാബുവിന് പിന്തുണയുമായി കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ രംഗത്തെത്തി. ബാബുവിനെതിരെ കോടതി പരാമര്‍ശങ്ങള്‍ ഇല്ല. രാ!ഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണ് ബാബു രാജിവച്ചതെന്നും സുധീരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























