ബാബുവിനെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കം പാളി, ബാബുവിനെതിരായ വിജിലന്‍സ് കോടതി ഉത്തരവിന് സ്‌റ്റേ ഇല്ല

ബാര്‍ കോഴക്കേസില്‍ കെ. ബാബുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വിജിലന്‍സ് കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി. ബാബുവിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഈ ആവശ്യം ഉന്നയിച്ചത്. വിജിലന്‍സ് കോടതി നടപടിയില്‍ പ്രാഥമികമായി അപാകതയില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
വിജിലന്‍സ് കോടതി രാഷ്ട്രീയം കളിക്കുകയാണെന്ന് സര്‍ക്കാര്‍ വാദിച്ചു. ഇത് ഗൗരവമായി കാണണം. ഹൈക്കോടതി പരിഗണിക്കുന്ന കേസിലാണ് വിജിലന്‍സ് കോടതി ഇടപെട്ടതെന്നും സര്‍ക്കാര്‍ വാദിച്ചു.
കഴിഞ്ഞദിവസമാണ് ബാര്‍കോഴക്കേസില്‍ കെ. ബാബുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെ ബാബു മന്ത്രിസ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിക്കുകയും മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറുകയും ചെയ്തു. രാഷ്ട്രീയ ധാര്‍മികതയുടെ ഭാഗമായാണ് താന്‍ രാജിവെക്കുന്നത് എന്നായിരുന്നു ബാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























