ജില്ലാ പോലീസ് ആവിഷ്‌കരിച്ച ഷീ ഓട്ടോ നഗരത്തില്‍ ഓടിത്തുടങ്ങി

ഷീ ഓട്ടോ എന്ന സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് നിര്‍ഭയമായി ഓട്ടോയില്‍ യാത്ര ചെയ്യാം. സ്ത്രീ സൗഹൃദ ഓട്ടോറിക്ഷ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് ആവിഷ്‌കരിച്ച ഷീ ഓട്ടോ നഗരത്തില്‍ ഓടിത്തുടങ്ങി. പോലീസിന്റെ പ്രത്യേകം പരിശീലനം ലഭിച്ച 200 ഓട്ടോറിക്ഷ െ്രെഡവര്‍മാര്‍ പദ്ധതിയുടെ ആദ്യ പ്രചാരകരായി. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.
രാത്രി എട്ടു മണികഴിഞ്ഞാല്‍ ഒരു സ്ത്രീയും ഒറ്റയ്ക്ക് ഓട്ടോയില്‍ സഞ്ചരിക്കാന്‍ തയാറാവുകയില്ല. എന്നാല്‍ രാത്രി ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകളെ സുരക്ഷിതമായി വീട്ടിലെത്തിക്കുകയാണ് ഷീ ഓട്ടോയുടെ ലക്ഷ്യങ്ങളില്‍ പ്രധാനം. അവര്‍ക്ക് മ്ാന്യമായി യാത്ര ചെയ്യണം. അധിക കൂലി ഈടാക്കരുത്. യാത്രയില്‍ ഉടനീളം ഒരു തരത്തിലുമുള്ള ശല്യം ഉണ്ടാകരുത്. ഇതൊക്കെയാണ് ഓട്ടോ െ്രെഡവര്‍മാര്‍ ശ്രദ്ധിക്കേണ്ടതെന്നാണ് ഇവര്‍ക്ക് നല്കിയ നിര്‍ദേശങ്ങള്‍.
കോട്ടയത്തെ സ്ത്രീ സൗഹാര്‍ദ നഗരമാക്കുകയെന്ന ലക്ഷത്തോടെ ജില്ലാ പോലീസ് ആവിഷ്‌കരിച്ച പദ്ധതിയാണ് ഷീ ഓട്ടോറിക്ഷ. സ്ത്രീകള്‍ക്ക് നിര്‍ഭയവും സൗഹൃദപരവുമായി ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം. പോലീസ് നടത്തിയ പരിശീലന പരിപാടിയില്‍ പങ്കെടുത്ത 200 ഓട്ടോറിക്ഷ െ്രെഡവര്‍മാരെ പങ്കെടുപ്പിച്ചാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടത്തുന്നത്. ക്രമേണ നഗരത്തിനുള്ളില്‍ സര്‍വീസ് നടത്തുന്ന എല്ലാ ഓട്ടോറിക്ഷയും സ്ത്രീസൗഹൃദമാക്കി മാറ്റുമെന്ന് പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























