ധീരജവാന്‍ അരുണ്‍.എസ്. നായര്‍ക്കു മരണാനന്തര സേനാ മെഡല്‍; ഭാര്യ കലാ അരുണ്‍ ഏറ്റുവാങ്ങി

കാശ്മീര്‍ അതിര്‍ത്തിയില്‍ സൈനിക പരിശീലനത്തിനിടെ അപകടത്തില്‍ മരിച്ച ധീരജവാന്‍ അരുണ്‍.എസ്. നായര്‍ക്കു മരണാനന്തര സേനാ മെഡല്‍ സമ്മാനിച്ചു. കഴിഞ്ഞദിവസം സെക്കന്തരാബാദില്‍ നടന്ന ചടങ്ങില്‍ മരണാനന്തര പുരസ്‌കാരം ഭാര്യ കലാ അരുണ്‍ സതേണ്‍ കമാന്‍ഡന്റ് ഇന്‍വസ്റ്റീച്ചര്‍ സെര്‍മണി വെന്‍സ്റ്റന്റ് ജനറലും വിശിഷ്ട സേനാമെഡല്‍ ജേതാവുമായ വിബിന്‍ റാവത്തില്‍ നിന്നും ഏറ്റുവാങ്ങി. രാജ്യരക്ഷാ സേവനത്തിനിടെ ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന ആയരക്കണക്കിന് ജവാന്മാരുടെ കുടുംബാംഗങ്ങളുമായി ഒത്തുച്ചേരുന്നതിനും പുരസ്‌കാരങ്ങള്‍ കൈമാറുന്നതിനും ഇരുപത്തിയഞ്ചു വര്‍ഷത്തിലൊരിക്കള്‍ ഇന്ത്യന്‍ സൈന്യം സംഘടിപ്പിക്കുന്ന ചടങ്ങിലാണ് സേനാമെഡല്‍ ഭാര്യയും കുടുംബാംഗങ്ങളും ചേര്‍ന്ന് ഏറ്റുവാങ്ങിയത്. കുളത്തൂപ്പുഴ ചോഴിയക്കോട് ചന്ദ്രികാഭവനില്‍ പരേതനായ വിമുക്തഭടന്‍ ശ്രീധരന്‍പിള്ളയുടേയും ചന്ദ്രികാമ്മയുടേയും മകനായ അരുണ്‍ 2014 മെയ് 23നാണു
കാശ്മീരിലെ സീയാച്ചനില്‍ മഞ്ഞുമലകളില്‍ റോപ്പ് വേയിലുടെ പരിശീലനംനടത്തവെ അപകടത്തില്‍പ്പെട്ട് ഇരുമ്പുവടം പൊട്ടിവീണു മലമടക്കിനുള്ളില്‍ അകപ്പെട്ടു മരണമടഞ്ഞത്. ധീരജവാന്റെ സ്മരണക്കായി ജന്മനാട്ടില്‍ ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് അരുണ്‍ മെമ്മോറിയല്‍ സ്മാരക ട്രസ്റ്റ് രൂപീകരിക്കുകയും ആദരസൂചകമായി സ്മാരകം നിര്‍മിക്കുകയും ചെയ്തു. ടൗണ്‍ യു.പി.സ്‌കൂളില്‍ കുളത്തൂപ്പുഴ പഞ്ചായത്ത് പുതുതായി പണികഴിപ്പിച്ച ഓപ്പന്‍ എയര്‍ ഓഡിറ്റേറിയത്തിന് അരുണിന്റെ പേര് നല്‍കണമെന്ന ആവശ്യം ഉയരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























