മീനു എന്ന് വിളിക്കുമ്പോള് വിളികേള്‍ക്കാന്‍ ഇനി അമ്മയില്ല, ശ്രീമയി ഒറ്റയ്ക്കായി

അത്രയ്ക്കും ആഴത്തിലുള്ളതായിരുന്നു അവര്‍ തമ്മിലുള്ള ബന്ധം. ചോയ്‌സ് സ്‌കൂളില്‍ ഒന്‍പതാം ക്ലാസിലാണ് ശ്രീമയി പഠിക്കുന്നത്. കല്‍പനയെപ്പോലെ അധികം മിണ്ടുന്ന ടൈപ്പല്ല ശ്രീമയി. പ്രായത്തേക്കാള്‍ പക്വതയുള്ള കൂട്ടി. കല്‍പന ഒരു കൂട്ടുകാരിയെപ്പോലെയായിരുന്നു ശ്രീമയിക്ക്. അമ്മയെ മീനുവെന്നാണ് ശ്രീമയി വിളിക്കുന്നത്. അമ്മ അടുത്തില്ലെങ്കില്‍ പുസ്തകങ്ങളുമായി ഒതുങ്ങിക്കൂടുന്ന പ്രകൃതം. ആരുമായും വലിയ അടുപ്പമില്ല. അമ്മയുമായിട്ടായിരുന്നു ശ്രീമയുടെ കൂട്ട്. ഒരിക്കല്‍ കല്‍പന ശ്രീയോട് ചോദിച്ചു, മോള്‍ക്ക് സ്‌കൂളില്‍ ബോയ്ഫ്രണ്ട് ഉേണ്ടാ എന്ന്. അവള്‍ക്കത് കേട്ടപ്പോള്‍ കലിവന്നു. ''ഛെ... എന്തായിത് മീനു... ഇങ്ങനെ വൃത്തികേട് പറയല്ലേ'' ഇതായിരുന്നു ശ്രീമയുടെ സ്വഭാവം.
പാവം മനസ്സാണവളുടേത്. പക്ഷേ, തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അമ്മയേക്കാള്‍ മിടുക്കിയാണവള്‍.
അമ്മയുടെ മരണവാര്‍ത്തയറിയുമ്പോള്‍ ശ്രീമയി സ്‌കൂളിലായിരുന്നു. ക്ലാസില്‍ നിന്നും പ്രിന്‍സിപ്പളാണ് വീട്ടില്‍ കൊണ്ടാക്കിയത്. മീനുപോയി എന്ന് അമ്മൂമ്മ പറഞ്ഞപ്പോള്‍ എവിടെപ്പോയി എന്ന് ശ്രീമയിക്ക് മനസിലായില്ല. പീന്നീട് അമ്മൂമ്മ കെട്ടിപ്പിടിച്ചു പറഞ്ഞപ്പോഴാണ് കാര്യങ്ങള്‍ അറിഞ്ഞത്.
മരണവാര്‍ത്തയറിഞ്ഞ് കണ്ണുനീര്‍ അടക്കിപ്പിടിച്ച ദുഖത്തോടെ അമ്മൂമ്മയോടൊപ്പം മുറിയ്ക്കകത്ത് കയറി മിണ്ടാതിരിപ്പായി ശ്രീമയി. ആശ്വസിപ്പിക്കുന്നവരോട് ഞാനും ഇപ്പോള്‍ അനാഥയായി, ആകെ ഉണ്ടായിരുന്ന അമ്മയാണ് പോയത്. മീനു എന്ന് വിളിക്കുബോള്‍ വിളികേള്‍ക്കാന്‍ ഇനി അമ്മയില്ല, ആരുമില്ല, ഈ വീട്ടില്‍ ഞാനിനി ഒറ്റയ്ക്കാവോലോ എന്നുള്ള ഭയം മാത്രം, മീനൂന്റെ ചിരിക്കുന്ന മുഖം കാണാനാകില്ലല്ലോ എന്ന വിഷമം മാത്രമാണ് ശ്രീമയിക്കുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























