കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസില്‍ സാക്ഷി വിസ്താരം ആരംഭിക്കുന്നതിന്റെ ഭാഗമായി കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ പ്രതി സന്ദീപിനെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു

പ്രതിയുടെ വിടുതല്‍ ഹര്‍ജി തള്ളിയ കോടതി ഉത്തരവ് ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും അതിനാല്‍ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നത് മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഭാഗം നല്‍കിയ ഹര്‍ജി കോടതി തള്ളി. നിലവില്‍ കേസ് നടപടികള്‍ തുടരുന്നത് സംബന്ധിച്ച് മേല്‍ക്കോടതിയുടെ സ്റ്റേ ഉത്തരവ് ഇല്ലാത്തതിനാല്‍ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നത് മാറ്റിവയ്ക്കരുതെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ്.ജി പടിക്കല്‍ ആവശ്യപ്പെടുകയും ചെയ്തു.
വാദം കേട്ട കോടതി പ്രതിയുടെ ഹര്‍ജി തള്ളുകയായിരുന്നു. കേസില്‍ സെപ്തംബര്‍ രണ്ടു മുതല്‍ സാക്ഷി വിസ്താരത്തിന് തയ്യാറാകാനായി കോടതി ഇരുഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. സാക്ഷി വിസ്താരം ഷെഡ്യൂള്‍ ചെയ്യാനായി കേസ് 24 ലേക്ക് മാറ്റി. ഡോ.വന്ദനാദാസിന്റെ മാതാപിതാക്കളും പ്രതി സന്ദീപിന്റെ മാതാവും ഇന്നലെ കോടതിയില്‍ എത്തിയിട്ടുണ്ടായിരുന്നു.
" f
https://www.facebook.com/Malayalivartha