Widgets Magazine
19
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


അൽ ഫലാഹ് മെഡിക്കൽ കോളേജിൽ രോഗികളും ഡോക്ടർമാരും ഉണ്ടായിരുന്നില്ലെന്ന് ഇ.ഡി..കോളേജിന്റെ ലാബിൽ തന്നെയാണ് ചെങ്കോട്ട ഭീകരാക്രമണത്തിന് ഉപയോഗിച്ച ബോംബ് നിർമ്മിച്ചതെന്നും ഇ.ഡി..


ഉമ്മാനേം ഉപ്പാനേം വെട്ടി’ — ഒറ്റപ്പാലത്തെ ഇരട്ടക്കൊല: നാലുവയസ്സുകാരൻ ഗുരുതരാവസ്ഥയിൽ; വളർത്തുമകളുടെ ഭർത്താവ് കസ്റ്റഡിയിൽ..


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജാമ്യാപേക്ഷയുമായി ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ.. കോടതിയുടെ നിലപാട് രാഹുലിന് നിർണ്ണായകമാകും..ജയിൽവാസം തുടരുമോ..?


ലൈംഗികാതിക്രമ ആരോപണം..അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കിയത്..രാഹുൽ ഈശ്വർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി..23 ലക്ഷം പേരാണ് ഞായറാഴ്ച ഉച്ചവരെ ഈ വിഡിയോ കണ്ടത്..

പിണറായി അഭിമന്യൂവിനോട് ഇതുവേണോ? കൊന്നതോ, കൊല്ലിച്ചതോ? എസ്എഫ്‌ഐയ്ക്കും മൗനം

18 JULY 2024 02:05 PM IST
മലയാളി വാര്‍ത്ത

More Stories...

ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..

ഉമ്മാനേം ഉപ്പാനേം വെട്ടി’ — ഒറ്റപ്പാലത്തെ ഇരട്ടക്കൊല: നാലുവയസ്സുകാരൻ ഗുരുതരാവസ്ഥയിൽ; വളർത്തുമകളുടെ ഭർത്താവ് കസ്റ്റഡിയിൽ..

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജാമ്യാപേക്ഷയുമായി ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ.. കോടതിയുടെ നിലപാട് രാഹുലിന് നിർണ്ണായകമാകും..ജയിൽവാസം തുടരുമോ..?

അവൻ അങ്ങനെ ഒന്നും ചെയ്യില്ല സാറേ ..നെഞ്ച് പൊട്ടി കരഞ്ഞ് ദീപക്കിന്റെ ഉറ്റവർ; എന്റെ പൊന്നു മുത്തേ നീ എന്തിനാ ഇങ്ങനെ ചെയ്തേ എന്ന് കരഞ്ഞ് അമ്മ; അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിയമനടപടിക്കൊരുങ്ങി വീട്ടുകാർ

ലൈംഗികാതിക്രമ ആരോപണം..അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കിയത്..രാഹുൽ ഈശ്വർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി..23 ലക്ഷം പേരാണ് ഞായറാഴ്ച ഉച്ചവരെ ഈ വിഡിയോ കണ്ടത്..

മതതീവ്രവാദികളുടെ കത്തിമുനയ്ക്ക് മുന്നില്‍ രക്തസാക്ഷിയായ സഖാവ് എം.അഭിമന്യു മരിച്ചിട്ട് ആറ് കൊല്ലം പിന്നിട്ടിട്ടും വിചാരണ തുടങ്ങിയിട്ടില്ല. കുറ്റകൃത്യം നടന്ന് നടന്നിട്ട് ആറ് കൊല്ലമായി. 2018 സെപ്തംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നിട്ടും സാക്ഷിവിസ്താരത്തിന്നുള്ള തീയതി തീരുമാനിച്ചിട്ടില്ല. പിണറായി സര്‍ക്കാര്‍ പ്രതികളായ എസ്ഡിപിഐക്കാരെ എന്തിനാണ് സംരക്ഷിക്കുന്നതെന്ന ആക്ഷേപം മുന്‍പും ഉയര്‍ന്നിട്ടുണ്ട്. രക്തസാക്ഷികളുടെ പേരില്‍ ഊറ്റംകൊള്ളുന്ന സിപിഎമ്മും എസ്എഫ്‌ഐയും വിഷയത്തില്‍ മൗനം പാലിക്കുന്നു. രക്തസാക്ഷികളുടെ കണക്ക് പറയുമ്പോള്‍ പാര്‍ട്ടിക്ക് വലിയ ആവേശമാണ്. എന്നാല്‍ അഭിമന്യുവിന്റെ കേസില്‍ സിപിഎമ്മിന് തെല്ലും ആത്മാര്‍ത്ഥതയില്ലെന്ന് മാത്രമല്ല, കടുത്ത അനാസ്ഥയാണ് കാണിച്ചിരിക്കുന്നത്. കേസിലെ നിര്‍ണായക 25 സാക്ഷികള്‍ എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികളാണ്. പലരും അയല്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. പഠനം കഴിഞ്ഞ് എല്ലാവരും പലയിടത്തും പോയി. ചിലര്‍ വിദേശത്താണ്. മറ്റുചിലര്‍ ഉപരിപഠനത്തിനും ജോലിക്കുമായി മറ്റ് പലയിടങ്ങളിലും താമസിക്കുന്നു. ഇവരെ കണ്ടെത്തി സമന്‍സ് അയയ്ക്കുക പോലും പ്രയാസമാണ്. രാഷ്ട്രീയ ശത്രുക്കളോട് പോലും സിപിഎം ഇത്രയും നിരുത്തരവാദപരമായി പെരുമാറിയിട്ടില്ല. ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടും എസ്ഡിപിഐക്കാരെ രക്ഷിക്കാനുമാണ് ഇത്തരത്തിലൊരു തറ വേല നടത്തുന്നതെന്ന് എസ്എഫ്‌ഐക്കുളളില്‍ തന്നെ ആക്ഷേപമുണ്ട്.

 

 

 

കേസില്‍ മൊത്തം 125 സാക്ഷികളാണുള്ളത്. ഇവരെ സ്വാധീനിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതാണ്. എന്നിട്ടും പിണറായിയുടെ പൊലീസ് അനങ്ങുന്നില്ല. കേസിന്റെ വിചാരണ തുടങ്ങിയില്ലെങ്കിലും എല്ലാ ഘട്ടത്തിലും അട്ടിമറിക്കാനുള്ള ശ്രമം സര്‍്ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. സിപിഎമ്മിന്റെ അറിവോടെയല്ലാതെ ഇത് സംഭവിക്കില്ലെന്ന് ഉറപ്പാണ്. വിചാരണക്കോടതി ഭദ്രമായി സൂക്ഷിച്ചിരുന്ന, കുറ്റപത്രം അടക്കമുള്ള 11 പ്രധാന രേഖകള്‍ മോഷണം പോയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയുടെ അനുമതിയോടെ പ്രോസിക്യൂഷന്‍ അവ വീണ്ടെടുത്തെങ്കിലും മോഷ്ടിച്ചതാരെന്ന് പിണറായിയുടെ പോലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. വിദേശത്തിരുന്ന് സമൂഹമാധ്യമത്തിലൂടെ പിണറായിയെ തെറിവിളിച്ച വയോധികനെ നാ്ട്ടിലെത്തിക്കാനും അറസ്റ്റ് ചെയ്യാനും ആഭ്യന്തരവകുപ്പ് വലിയ ആവേശമാണ് കാട്ടിയത്. അഭിമന്യുവിന്റെ കാര്യത്തിലതുണ്ടായില്ല. കൊലയാളി സംഘത്തിലെ മുഹമ്മദ് എന്ന ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവം നടക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ അഭിമന്യുവുമായി അടുക്കാന്‍ നീക്കം നടത്തിയിരുന്നു. മാത്രമല്ല ഇടതുസമൂഹമാധ്യമ കൂട്ടായ്മകളില്‍ സിപിഎം അനുകൂല നിലപാടുകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. കൊലപാതകത്തിന് തലേദിവസം ആരോ പലതവണ അഭിമന്യൂവിനെ വിളിച്ചിരുന്നു. ഇക്കാര്യം വീട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിളിച്ചത് മുഹമ്മദ് ആണെന്ന് കണ്ടെത്തിയത്. സംഭവം നടക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രതികള്‍ ബാങ്കില്‍ നിന്ന് പണം പിന്‍ വലിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.

 

 


കുറ്റപത്രം അടക്കമുള്ള 11 രേഖകള്‍ കോടതിയില്‍ നിന്ന് കാണാതായതിനെതിരെ അഭിമന്യുവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. വിശദമായ അന്വേഷണം നടത്തണമെന്നും പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്ത് കൊണ്ടുവരണമെന്നും അഭിമന്യുവിന്റെ സഹോദരന്‍ പ്രജിത്ത് ആവശ്യപ്പെട്ടിരുന്നു. ഏറെ വിശ്വാസവും പ്രതീക്ഷയും ഉള്ള കോടതിയില്‍ നിന്ന് രേഖകള്‍ കാണാതായത് നിസ്സാരമായി കാണുവാന്‍ കഴിയില്ല. വിശദമായ അന്വേഷണം നടത്തണം. പിന്നില്‍ പ്രവര്‍ത്തിച്ചത് ആരായിരുന്നാലും അവരെ വെളിച്ചത്തു കൊണ്ടുവരണമെന്നും അഭിമന്യുവിന്റെ സഹോദരന്‍ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബറില്‍ തന്നെ സെഷന്‍സ് ജഡ്ജി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിരുന്നു. രേഖകള്‍ കണ്ടെത്താന്‍ ഹൈക്കോടതി നിര്‍ദേശവും നല്‍കിയിരുന്നു. എന്നിട്ടും ഒരു ചുക്കും സംഭവിച്ചില്ല. കേസില്‍ സിപിഎമ്മിന് എത്രമാത്രം താല്‍പര്യമുണ്ട് എന്നതിന് വ്യക്തമായ ഉദാഹരണമാണിത്.


തമിഴ് കുടിയേറ്റ തൊഴിലാളിയുടെ മകനായിരുന്നു അഭിമന്യൂ. ഇടുക്കി സ്വദേശിയായ അഭിമന്യു, അവന്റെ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷയുമായിരുന്നു. വര്‍ഗീയശക്തികള്‍ ഇരുട്ടിന്റെ മറവില്‍ അവന്റെ ജീവന്‍ കവര്‍ന്നെടുക്കുകയായിരുന്നു. ചോരയ്ക്ക് ചോര എന്നത് ജനാധിപത്യത്തിന് നിരക്കാത്ത കാര്യമായതിനാല്‍, കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തി വിചാരണ നടപടികള്‍ ആരംഭിക്കേണ്ടത് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ഉത്തരവാദിത്തമായിരുന്നു. കോവിഡ് കാരണം രണ്ട് കൊല്ലം പോയി എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാലും വിചാരണ പൂര്‍ത്തിയാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

 

 

 

പ്രതികള്‍ക്ക് രക്ഷപെടാനുള്ള അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സിപിഎമ്മിന്റെ രക്തസാക്ഷി പട്ടികയെടുത്താല്‍ പിന്നാക്ക-ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളായിരിക്കും കൂടുതല്‍. നായരോ, നമ്പ്യാരോ, നമ്പൂതിരിയോ രക്തസാക്ഷി പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത് അപൂര്‍വമാണ്. നേതാക്കള്‍ ഉന്നതകുലജാതരും അണികള്‍ അധകൃതരും അതാണ് സിപിഎമ്മിന്റെ ഏറ്റവും വലിയ പോരായ്മ. നിലവിലെ മന്ത്രിസഭയില്‍ 9 സവര്‍ണരാണ് മന്ത്രാമാരായിട്ടുള്ളത്. ഭൂരിപക്ഷം വരുന്ന പിന്നാക്ക, ദളിത് വിഭാഗങ്ങള്‍ക്ക് അതിന്റെ പകുതി പ്രാധാന്യം പോലുമില്ല. ഇതെല്ലാം മനസ്സിലാക്കിയാണ് അവരെല്ലാം ഇക്കുറി ബിജെപിക്ക് വോട്ട് ചെയ്തത്. കൊല്ലപ്പെട്ടവരുടെ രക്തസാക്ഷിത്വം പറഞ്ഞ് ഊറ്റംകൊള്ളുന്ന സഖാക്കളും പ്രസ്ഥാനവും കൊല്ലപ്പെട്ട പ്രിയ സഖാവിന്റെ ഘാതകര്‍ക്ക് രക്ഷപെടാനുള്ള വഴിയൊരുക്കുന്നത് എന്തിന്റെ പേരിലായാലും കാലം നിങ്ങള്‍ക്ക് മാപ്പ് തരില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്  (31 minutes ago)

AL Falah universityഇത്തരം സ്ഥാപനങ്ങൾ ഇന്ത്യയിൽ ഇനിയുമുണ്ടോ  (34 minutes ago)

ഉമ്മാനേം ഉപ്പാനേം വെട്ടി’ — ഒറ്റപ്പാലത്തെ ഇരട്ടക്കൊല: നാലുവയസ്സുകാരൻ ഗുരുതരാവസ്ഥയിൽ; വളർത്തുമകളുടെ ഭർത്താവ് കസ്റ്റഡിയിൽ..  (59 minutes ago)

Rahul-Mamkoottathil- സെഷൻസ് കോടതിയിലും ഇന്ന് തീപാറും  (4 hours ago)

അവൻ അങ്ങനെ ഒന്നും ചെയ്യില്ല സാറേ ..നെഞ്ച് പൊട്ടി കരഞ്ഞ് ദീപക്കിന്റെ ഉറ്റവർ; എന്റെ പൊന്നു മുത്തേ നീ എന്തിനാ ഇങ്ങനെ ചെയ്തേ എന്ന് കരഞ്ഞ് അമ്മ; അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിയമനടപടിക്ക  (4 hours ago)

ഡിജിപിക്ക് പരാതി നൽകി രാഹുൽ ഈശ്വർ  (7 hours ago)

ഫ്രണ്ടിന്‍റെ വില മനസിലായി... യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന സമാധാന സമിതിയിൽ ഇന്ത്യയ്ക്കും ക്ഷണം, പലസ്തീനും ഇസ്രയേലിനും സ്വീകാര്യമായ രാജ്യം  (7 hours ago)

ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു  (8 hours ago)

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം  (8 hours ago)

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ ശക്തികള്‍ കടന്നാക്രമിക്കുന്ന സംഭവങ്ങള്‍ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി  (15 hours ago)

കോതമംഗലത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; വിവാഹത്തിന് പോയ സംഘം സഞ്ചരിച്ച ബസിനാണ് തീപിടിച്ചത്  (15 hours ago)

നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍ കുഴഞ്ഞു വീണു മരിച്ച കുഞ്ഞിന്റെ കയ്യില്‍ 3 പൊട്ടല്‍  (15 hours ago)

തമിഴക വെട്രി കഴകം നേതാവ് വിജയ്ക്ക് വീണ്ടും ഹാജരാകാന്‍ വിജയ്ക്ക് സിബിഐയുടെ സമന്‍സ്  (16 hours ago)

ഡല്‍ഹിയില്‍ നിന്ന് ബാഗ്‌ഡോഗ്രയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി  (16 hours ago)

ഇതെല്ലാം റെയില്‍വേയുടെ തെറ്റാണോ അതോ യാത്രക്കാരുടെ തെറ്റാണോ? പുത്തന്‍ വന്ദേഭാരത് സ്ലീപ്പറില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞ് യാത്രക്കാര്‍  (17 hours ago)

Malayali Vartha Recommends