ഗവർണർ സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ചാൻസലറായ ഗവർണർക്ക് ഹൈക്കോടതിയുടെ നോട്ടീസ്...ഹർജിയിൽ തീരുമാനം ഉണ്ടാകും വരെ തുടർനടപടികൾ ഉണ്ടാകില്ലെന്ന് ചാൻസലർ കോടതിയെ അറിയിച്ചു...
ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനായി ഗവർണർ സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ചാൻസലറായ ഗവർണർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. സെർച്ച് കമ്മിറ്റി രൂപീകരണത്തിന് എതിരായ സർക്കാരിൻ്റെ ഹർജിയിലാണ് ഹൈക്കോടതി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നോട്ടീസ് അയച്ചിരിക്കുന്നത്. സർവകലാശാലയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജിയിൽ തീരുമാനം ഉണ്ടാകും വരെ തുടർനടപടികൾ ഉണ്ടാകില്ലെന്ന് ചാൻസലർ കോടതിയെ അറിയിച്ചു.സർവകലാശാല പ്രതിനിധികൾ ഇല്ലാതെ യുജിസിയുടെയും ചാൻസലറുടെയും പ്രതിനിധികളെ മാത്രം ഉൾപെടുത്തി സെർച്ച് കമ്മിറ്റി രൂപീകരിച്ചതിന് എതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഇനി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കും.
ജമ്മു കശ്മീർ കേന്ദ്ര സർവകലാശാല പ്രഫ. സഞ്ജീവ് ജെയ്ൻ, കൊച്ചിൻ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി കെ അബ്ദുൽ അസീസ്, ഐ.എ.സി.എ.ആർ ഡപ്യൂട്ടി ജനറൽ ഡയറക്‌ടർ ഡോ. ജെ കെ ജീന എന്നിവരാണ് സെർച്ച് കമ്മിറ്റിയിലെ അംഗങ്ങൾ. ഫിഷറീസ് ഉള്‍പ്പെടെ ആറ് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തിനായി ഗവര്‍ണര്‍ സ്വന്തം നിലക്ക് സേര്‍ച് കമ്മിറ്റി രൂപീകരിച്ചിരുന്നു. കേരള, എംജി, കെടിയു, കാര്‍ഷിക, ഫിഷറീസ്, മലയാളം സര്‍വകലാശാലകളിലാണ് സേര്‍ച് കമ്മിറ്റി രൂപീകരിച്ചത്.ഇതിനെ നിയമപരമായി നേരിടുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. യുജിസിയുടെയും ചാന്‍സലറുടെയും നോമിനികളെ ഉള്‍പ്പെടുത്തിയാണ് സേര്‍ച്ച് കമ്മറ്റി ഗവര്‍ണര്‍ ഏകപക്ഷീയമായി രൂപീകരിച്ചത്. നോമിനികളെ നല്‍കാത്തതിനാല്‍ സര്‍വകലാശാല പ്രതിനിധികള്‍ കമ്മിറ്റിയില്‍ ഇല്ല.
ഫിഷറീസ് സര്‍വകലാശാല വിസിക്കായുള്ള സേര്‍ച്ച് കമ്മറ്റിയില്‍ ജമ്മു കശ്മീര്‍ കേന്ദ്ര സര്‍വകലാശാല പ്രഫ. സഞ്ജീവ് ജെയ്ന്‍, കൊച്ചിന്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. പി.കെ.അബ്ദുല്‍ അസീസ്, ഐഎസിഎആര്‍ ഡപ്യൂട്ടി ജനറല്‍ ഡയറക്ടര്‍ ഡോ. ജെ.കെ ജീന എന്നിവരെയാണ് ഗവര്‍ണര്‍ നിയമിച്ചത്.അതെ സമയം സിദ്ധാർത്ഥിന്റെ മരണത്തിൽ കമ്മറ്റി അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുമ്പ് സർവകലാശാല നൽകിയ ശിക്ഷ ഇളവ് നിലവിൽ റിമാൻഡിൽ ആയ പ്രതികൾക്ക് സഹായകരമാകും. അതാണ് ഗവർണർ നടപടി കർശനമാക്കിയത്. ഇതിനിടെ ലോ ഓഫീസറെ സർവകലാശാല തിരിച്ചയച്ചു.ഇക്കാര്യത്തിലുള്ള സർക്കാർ ഇടപെടലിനെ കുറിച്ച് ഗവർണർക്ക് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. രാജിവച്ച വി.സി. എല്ലാം പറഞ്ഞിട്ടാണ് പോയതെന്നാണ് മനസിലാക്കുന്നത്. ഇക്കാര്യങ്ങളൊക്കെ ഗവർണർ കേന്ദ്രമന്ത്രിയെ അറിയിച്ചിട്ടുണ്ട് . കൊല്ലപ്പെട്ട വിദ്യാർഥിയുടെ മാതാപിതാക്കളെ മുഖ്യമന്ത്രി വഞ്ചിച്ചതിലാണ് ഗവർണർക്ക് സങ്കടം. സെക്രട്ടറിയേറ്റിന് മുമ്പിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിവന്നിരുന്ന സത്യാഗ്രഹം പിൻവലിക്കുന്നതിനും
മറ്റ് രാഷ്ട്രീയ പ്രവർത്തകർ നടത്തിവന്നിരുന്ന പ്രതിഷേധങ്ങൾ തൽക്കാലത്തേക്ക് അവസാനിപ്പിക്കുന്നതിനും വേണ്ടിയാണ് മുഖ്യമന്ത്രി സിദ്ധാർത്ഥന്റെ പിതാവിനെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി അന്വേഷണം സിബിഐക്ക് വിടുകയാണെന്ന് പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാരിൻറെ അറിവില്ലാതെ സിബിഐക്ക് അന്വേഷണം ഏറ്റെടുക്കാൻ കഴിയില്ല . എന്നാൽ രാജ്യത്തെ ആഭ്യന്തര മന്ത്രിക്ക് ഏത് അന്വേഷണം ഏറ്റെടുക്കാനും സിബിഐക്ക് നിർദ്ദേശം നൽകാൻ കഴിയും. ഇത്തരത്തിൽ സിബിഐ അന്വേഷണത്തിന് നിർദ്ദേശം നൽകണം എന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടത്. ഗവർണർക്ക് അമിത്ഷായുമായി ആത്മബന്ധം ഉണ്ട്.
ഗവർണർ പറഞ്ഞാൽ അദ്ദേഹം കേൾക്കാതിരിക്കുകയില്ല. സിദ്ധാർത്ഥന്റെ പിതാവുമായി ഗവർണർ സംസാരിച്ചതാണ് വിവരം. സിബിഐ അന്വേഷണം താൻ നടത്തി തരാമെന്ന് ഗവർണർ ഉറപ്പ് കൊടുത്തതായി മനസ്സിലാക്കുന്നു. ഗവർണറുടെ നിർദ്ദേശാനുസരണം സിബിഐ വന്നാൽ എസ്എഫ്ഐ പൂർണ്ണമായും ഇല്ലാതാകുമെന്ന് മനസ്സിലാകാം.കാരണം എസ എഫ് ഐ യെ പൂട്ടിക്കെട്ടേണ്ടത് ഗവർണറുടെ കൂടെ ആവശ്യമാണ്. അതുകൊണ്ട് ഇതിനൊരു തീരുമാനം ഉണ്ടാകുന്നത് വരെ ഗവർണർ കൂടെ തന്നെയുണ്ടാവും.
https://www.facebook.com/Malayalivartha