Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഒരു നിര്‍ണായക ചുവടുവെയ്പ്പാണ്... ഭീകരശൃംഖലകളെ നേരിടാന്‍ രാജ്യം സജ്ജമെന്ന് രാഷ്ട്രപതി ... ഭീകര ശൃംഖലകള്‍ക്കെതിരെ കൃത്യമായ ആക്രമണങ്ങള്‍ നടത്താനുള്ള ഇന്ത്യന്‍ സായുധ സേനയുടെ കഴിവ് ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചതായി പ്രസിഡന്റ് ദ്രൗപദി മുര്‍മു


രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും...ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകള്‍ ആരംഭിക്കും.. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് കനത്ത സുരക്ഷയും ഒരുക്കി


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..

അബ്ദുറഹ്മാന്റെ ചീട്ടുകീറും പിന്നിൽ രണ്ടുപേർ... ആജന്മ വിരോധികൾ ചുരുട്ടി കെട്ടും

15 AUGUST 2026 06:42 AM IST
മലയാളി വാര്‍ത്ത

More Stories...

കിടപ്പുരോഗികളെയും ഭിന്നശേഷിക്കാരെയും പരിചരിക്കുന്നവർക്കായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കിവരുന്ന ആശ്വാസകിരണം പദ്ധതിയുടെ പ്രതിമാസ ധനസഹായം വർദ്ധിപ്പിച്ചു

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ് ന്യൂറോളജി മേധാവിയടക്കം4 ഔദ്യോഗിക സാക്ഷികൾ ഹാജരായി സാക്ഷി വിസ്താരത്തിന് കൂടുതൽ സമയം തേടിയുള്ള പ്രോസിക്യൂഷൻ അപേക്ഷ പ്രകാരം 17ന് ഹാജരാകാൻ കോടതി ഉത്തരവ്

രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും...ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകള്‍ ആരംഭിക്കും.. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് കനത്ത സുരക്ഷയും ഒരുക്കി

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി

ഹോട്ടലില്‍നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പാറ്റ

 

എൻ. പ്രശാന്ത് എന്ന ഐ.എ എസുകാരന്റെ കുത്തി പൊക്കലിൽ മുൻ മന്ത്രി വി. അബ്ദുറഹ്മാന്റെ ഇമേജ് വീണുടയുമെന്നാണ് തലസ്ഥാനത്ത് നിന്നുള്ള റിപ്പോർട്ടുകൾ. അബ്ദുറഹ്മാനും പ്രശാന്തും തമ്മിലുള്ള യുദ്ധമല്ല അണിയറയിൽ പുരോഗമിക്കുന്നത്. പ്രശാന്തിന്റെ ലക്ഷ്യം പിണറായിയാണ്. തന്നെ മാസങ്ങളോളം സസ്പെൻഷനിൽ നിർത്തിയ പിണറായിയെ മാത്രമല്ല മുൻ ചീഫ് സെക്രട്ടറി എ. ജയതിലകിനെയും കളക്ടർ ബ്രോ തൂക്കിയടിക്കും. ഇതിന് മുതിർന്ന ഐ.എ.എസുകാരൻ ബി.അശോകിന്റെ പിന്തുണയുമുണ്ട്.


അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ടു നടന്ന ശ്രമങ്ങളെല്ലാം നടപടിക്രമങ്ങൾ പാലിച്ചാണെന്ന മുൻ കായികമന്ത്രി വി.അബ്ദുറഹിമാന്റെ വാദത്തിന്റെ മുന പ്രശാന്ത് ഒടിച്ചത് നിമിഷ വേഗതയിലാണ്. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി മന്ത്രി നടത്തിയെന്നു പറയുന്ന പല കത്തിടപാടുകളും സർക്കാർ ഫയലിൽ കാണാനില്ലെന്നാണ് കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിലുള്ളത്. കായിക വകുപ്പിന്റെ സെക്രട്ടറിയായി എൻ. പ്രശാന്ത് ചുമതലയേറ്റതോടെയാണ് ഇതെല്ലാം കുത്തി പൊക്കിയത്. മന്ത്രി നടത്തിയ തിരിമറികൾ ഒന്നൊന്നായി പുറത്തു വരികയാണ്.


സർക്കാരിനെ മറികടന്ന് സ്പോൺസർ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (എഎഫ്എ) നേരിട്ട് കരാർ ഒപ്പിട്ടു. ഇതിനായി സർക്കാർ ഉത്തരവ് കായികവകുപ്പ് തിരുത്തിയത് നിയമപരമായ വെല്ലുവിളിയാണ്. സർക്കാർ ഉത്തരവ് തിരുത്തുന്നത് ചെറിയ കാര്യമല്ല. മന്ത്രിയുടെ അംഗീകാരമില്ലാതെ ഇത് ചെയ്യാനാവില്ല.


അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്കു ക്ഷണിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചെന്നു കാണിച്ച് 2024 ഡിസംബർ 24ന് കായികവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഇതിന്റെ മേൽ‌നോട്ടത്തിനായി കായികവകുപ്പിനു കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷനെ നിയമിച്ചെന്നും 2 പ്രദർശന മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള അനുമതി സ്പോൺസർക്കു നൽകിയെന്നുമായിരുന്നു ഉത്തരവ്.


എന്നാൽ ഇതിനും 4 ദിവസം മുൻപ് സ്പോൺസർ എഎഫ്എയുമായി കരാർ ഒപ്പുവച്ചിരുന്നു. ഇക്കാര്യം സർക്കാർ രേഖകളിൽ വന്നിട്ടില്ല. 2024 ഡിസംബർ 20ന് സ്പോൺസർ ഒപ്പുവച്ച കരാർ, കായിക വകുപ്പിൽ ഇല്ലെന്ന് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്തിന്റെ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 210 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയിൽ ടെൻഡറില്ലാതെ സ്പോൺസറായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ കായികവകുപ്പ് നേരിട്ടു തിരഞ്ഞെടുത്തെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ.


ടെണ്ടറില്ലാതെ സ്പോൺസറെ കണ്ടെത്തുന്നത് സർക്കാർ നയങ്ങൾ പ്രകാരം തെറ്റാണ്. ഇതിനെയാണ് അഴിമതിയെന്ന് വിളിക്കുന്നത്.


2025 ജനുവരി 7ന് ആദ്യ ഉത്തരവ് കായികവകുപ്പ് തിരുത്തി. എഎഫ്എയുമായി കരാർ ഒപ്പിടാൻ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ ചുമതലപ്പെടുത്തിയെന്നായിരുന്നു പുതിയ ഉത്തരവ്.


എഎഫ്എ പ്രതിനിധികളുമായി വി.അബ്ദുറഹിമാൻ നേരിട്ട് ഇമെയിലിലൂടെയാണ് കത്തിടപാടു നടത്തിയതെന്ന് കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിലുണ്ട്. 2 വർഷത്തിനുശേഷമാണു ചില കത്തിടപാടുകൾ ഫയലിൽ ചേർത്തത്. ഭൂരിഭാഗം കത്തിടപാടുകളും ഇപ്പോൾ ഫയലിൽ കാണുന്നില്ല. അർജന്റീനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥരെ മറികടന്ന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് കായികവകുപ്പിനു നിർദേശങ്ങൾ കൈമാറിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതെല്ലാം നിയമ വിരുദ്ധ കാര്യങ്ങളാണ്. സ്പോൺസർ ഇത്തരം കാര്യങ്ങൾ മന്ത്രിയെ അവിഹിതമായി സ്വാധീനിച്ച് നടത്തിയെന്നാണ് ആക്ഷേപം.


സ്പോൺസർ‌ പണം അടയ്ക്കാൻ വൈകിയതിന്റെ പേരിൽ കരാർ റദ്ദാക്കുന്നുവെന്നു ചൂണ്ടിക്കാട്ടി എഎഫ്എ പ്രതിനിധികൾ വി.അബ്ദുറഹിമാന് 2 തവണ ഇമെയിൽ അയച്ചതിന്റെ രേഖകൾ പുറത്തു പ്രചരിക്കുന്നുണ്ടെങ്കിലും ഇതു സ്പെഷൽ സെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടെത്താനായില്ല.


എഎഫ്എ ചീഫ് കമേഴ്സ്യൽ ആൻഡ് മാർക്കറ്റിങ് മാനേജർ ലിയാന്ദ്രേ പീറ്റേഴ്സൻ, ഇന്റർനാഷനൽ റിലേഷൻസ് ഹെഡ് പാബ്ലോ ജെ. ഡയസ് എന്നിവരുമായി തന്റെ ഔദ്യോഗിക ഇമെയിലിലൂടെ അന്നത്തെ കായികമന്ത്രി നടത്തിയതെന്ന മട്ടിലുള്ള കത്തിടപാടുകളിൽ ചിലതു പ്രചരിക്കുന്നുണ്ട്.


സർക്കാരിന്റെ ഔദ്യോഗിക ഇമെയിൽ അക്കൗണ്ട് വഴിയുള്ള സന്ദേശങ്ങളിൽ പലതിനും പൊന്നാനി എംഇഎസ് കോളജ് ഇംഗ്ലിഷ് വിഭാഗം അസി. പ്രഫസർ അമീറ ഐഷാ ബീഗത്തിനു കോപ്പിയുണ്ട്. എന്നാൽ കായികവകുപ്പ് സെക്രട്ടറിയും ഡയറക്ടറും ഉൾപ്പെടെ സർക്കാരുമായി ബന്ധപ്പെട്ട മറ്റാർക്കും കോപ്പി വച്ചിട്ടില്ല. ഈ ഇമെയിൽ സന്ദേശങ്ങളൊന്നും ഫയലിലും ഇല്ല.


അമീറ മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗമോ കായിക വകുപ്പുമായി ബന്ധപ്പെട്ടയാളോ ആയിരുന്നില്ല. സ്പോൺസർക്ക് പകർപ്പ് ഇല്ലാത്ത സന്ദേശങ്ങളിൽപോലും ഇവരുടെ പേര് ഉൾപ്പെട്ടിട്ടുണ്ട്. സ്വകാര്യ വ്യക്തിക്ക് ഔദ്യോഗിക രേഖകൾ കൈമാറിയതിലും അന്വേഷണം വരും.. എഎഫ്എ പ്രതിനിധി പാബ്ലോ ഡയസുമായി പരിചയമുള്ളതിനാൽ വിഷയത്തിൽ ഇടപെട്ടു എന്നാണ് അമീറയുടെ വിശദീകരണം.


തുടക്കത്തിൽ സ്പോൺസർക്കും വി.അബ്ദുറഹിമാനും വേണ്ടി എഎഫ്എയുമായി ആശയവിനിമയം നടത്തിയിരുന്നതും ഇരുകൂട്ടർക്കും മെയിലുകൾ തയാറാക്കി നൽകിയിരുന്നതും താനാണെന്നും ഇവർ പറഞ്ഞു.


അർജന്റീന ടീമിനെ കേരളത്തിലേക്കു ക്ഷണിക്കുന്നതിന്റെ ഭാഗമായി 2024ൽ അബ്ദുറഹിമാന്റെ നേതൃത്വത്തിലുള്ള സംഘം സ്പെയിൻ സന്ദർശിച്ചിരുന്നു. ഇതിന് 13,04,434 രൂപ ചെലവായതായി മുൻപ് നിയമസഭയിൽ മന്ത്രിതന്നെ വ്യക്തമാക്കിയതാണ്.


അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കുന്നതിൽ സംഘാടകരായും സ്പോൺസറായും സ്വകാര്യ കമ്പനിയെ തിരഞ്ഞെടുത്തതിൽ ഗുരുതരമായ ഭരണഘടനാ വീഴ്ചകളുണ്ടെന്ന് കായികവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്തിന്റെ റിപ്പോർട്ടിൽ പരാമർശമുണ്ട്. വാക്കാലുള്ള നിർദേശത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് ഇവരെ തിരഞ്ഞെടുത്ത്.


മുൻ കായികമന്ത്രിയുടെ ഓഫിസും മുൻ ചീഫ് സെക്രട്ടറിയും കമ്പനിയുമായി ചർച്ച നടത്തിയശേഷം പദ്ധതിയുമായി മുന്നോട്ടുപോകാൻ ഉദ്യോഗസ്ഥർക്ക് വാക്കാൽ മാത്രം നിർദേശം നൽകുകയായിരുന്നു. താൽപര്യപത്രം ക്ഷണിക്കൽ, പരസ്യ ടെൻഡർ നടപടികൾ, സ്പോൺസർഷിപ് നിരക്കുകളുടെ മൂല്യനിർണയം, കമ്പനിയുടെ സാമ്പത്തികശേഷി പരിശോധിക്കൽ, ഫണ്ടിന്റെ സ്രോതസ്സ് ഉറപ്പാക്കൽ ഇതൊന്നും നടത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.


ഈ സ്വകാര്യ കമ്പനിയെ മാത്രം തിരഞ്ഞെടുത്തതിനുള്ള കൃത്യമായ കാരണങ്ങൾ വിശദീകരിക്കുന്ന ഒരു ഉത്തരവും സർക്കാർ ഫയലുകളിൽ ഇല്ലെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്.

മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് ഏറ്റ സ്പോൺസറെ സംരക്ഷിക്കാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നികുതി വകുപ്പ് വഴിവിട്ട നീക്കം നടത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ഈ നീക്കത്തിൽ മുൻ മന്ത്രി, മറ്റൊരു മുൻ മന്ത്രിയുടെ അഡിഷനൽ പിഎസ്, ജിഎസ്‌ടി കമ്മിഷണറേറ്റിലെ 2 ഉന്നതർ, കണ്ണൂരിലെ സിപിഎം നേതാവിന്റെ ഉറ്റബന്ധുവായ ഉന്നത ഉദ്യോഗസ്ഥ എന്നിവരുടെ പങ്ക് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കും.


സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 126 കോടി രൂപ കൈമാറിയതിന്റെ സേവന നികുതി 22.68 കോടി രൂപ അടച്ചില്ലെന്നു നികുതി വകുപ്പ് കണ്ടെത്തിയത് 2025 ജൂണിലാണ്. ഓഗസ്റ്റ് മുതൽ അയച്ച 5 സമൻസുകളും സ്പോൺസർ അവഗണിച്ചെങ്കിലും നടപടിയുണ്ടായില്ല. ആവശ്യപ്പെട്ടപ്പോഴെല്ലാം സമയം നീട്ടിനൽകി. സർക്കാർ കർശനമായി ഇടപെട്ടതിനെത്തുടർന്ന് കഴിഞ്ഞ ജൂലൈ 30ന് നൽകിയ സമൻസിലാണ് ഓഗസ്റ്റ് 3നു ഹാജരായത്.


ഇതിനിടെ ‘കാരണം കാണിക്കൽ’ നോട്ടിസ് നൽകി കേസ് അവസാനിപ്പിക്കാനും നീക്കമുണ്ടായി. കമ്പനിക്കു നൽകിയതു ‘സ്വാഭാവിക നീതി’ മാത്രമാണെന്നു കഴിഞ്ഞ ജൂലൈ 27നു കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫിസർ ജിഎസ്‌ടി കമ്മിഷണർക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു.

 

ഇവിടെ പ്രശാന്തിനൊപ്പം ഡോ.ബി.അശോകുമുണ്ട്.

ഡോ. ബി. അശോകിന് പിന്നിൽ അടിയുറച്ച് നിൽക്കുകയാണ് ഐ.എ.എസ്. ലോകം. എൻ. പ്രശാന്തിനെ പിന്തുണച്ചതിന്റെ പേരിലാണ് മുമ്പ് കൃഷി സെക്രട്ടറി സ്ഥാനത്ത് നിന്ന് ബി അശോകിനെ സ്ഥലം മാറ്റിയത്. ഈ നടപടി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തതോടെ തോറ്റത് മുഖ്യമന്ത്രി പിണറായിവിജയനും അദ്ദേഹത്തിന്റെ സർക്കാരുമാണ്. തദ്ദേശ സ്വയം ഭരണ കമ്മീഷൻ ചെയർമാനായി അശോകിനെ നിയമിച്ച് ഐ എ. എസ്. അസോസിയേഷൻ പ്രസിഡന്റായ അശോകിനെ സെക്രട്ടേറിയറ്റിൽ നിന്നും പുറത്താക്കാനായിരുന്നു സർക്കാർ നീക്കം. ട്രൈബ്യൂണലിനെ സമീപിക്കാൻ അശോകിനെ പ്രേരിപ്പിച്ചതും ഒപ്പം നിന്നതും ഐ എ. എസുകാരാണ്. സിവിൽ സർവീസ് ഉദ്യോഗസ്ഥരെ പിണക്കിയാൽ സർക്കാർ വെള്ളം കുടിക്കും എന്നതാണ് ശരി.


ബി. അശോകിനെ തദ്ദേശസ്വയംഭരണ പരിഷ്‌കരണ കമ്മിഷൻ അദ്ധ്യക്ഷനായി നിയമിച്ച സർക്കാർ ഉത്തരവാണ് സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തത്. കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ നടപടിക്കാണ് സ്റ്റേ. സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിഷന്റെ എറണാകുളം ബെഞ്ചിന്റെതാണ് സ്റ്റേ. ഇതോടെ അശോകിന് കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്തി.

 

ഡോ.ബി.അശോകിനെ തദ്ദേശസ്വയംഭരണ പരിഷ്‌കരണ കമ്മിഷൻ അദ്ധ്യക്ഷനായി നിയമിച്ചത് കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെയാണ്. സിവിൽസർവീസ് ചട്ടഭേദഗതി പ്രകാരം,സിവിൽ സർവീസ് ഉദ്യോഗസ്ഥരെ കമ്മിഷൻ,ട്രൈബ്യൂണലായി നിയമിക്കുന്നതിന് കേന്ദ്ര പഴ്സണൽ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വേണം. ഇതിനായി സംസ്ഥാന സർക്കാരിന് കേന്ദ്രത്തിൽ ശുപാർശ അയയ്ക്കാം. കേന്ദ്രത്തിൽ ജോയിന്റ് സെക്രട്ടറി വരെയുള്ളവരുടെ ഫയലുകൾ പഴ്സണൽ സഹമന്ത്രിയും അതിനു മുകളിലുള്ളവരുടെ ഫയൽ പഴ്സണൽ മന്ത്രാലയത്തിന്റെ ചുമതലയുള്ള പ്രധാനമന്ത്രിയുമാണ് അംഗീകരിക്കേണ്ടത്. അശോകിന് കേന്ദ്രത്തിൽ സീനിയർ അഡിഷണൽ സെക്രട്ടറി റാങ്കുള്ളതിനാൽ പ്രധാനമന്ത്രിയുടെ അനുമതിയില്ലാതെ കമ്മിഷനായി നിയമിക്കാനാവില്ലെന്നും നിയമ വിദഗ്‌ദ്ധർ വ്യക്തമാക്കുന്നു.സിവിൽ സർവീസുകാരെ കേന്ദ്രത്തിനെതിരായ അന്വേഷണങ്ങൾക്കടക്കം നിയോഗിക്കാതിരിക്കാനാണ് അനുമതി വേണമെന്ന ചട്ടഭേദഗതി കൊണ്ടുവന്നത്. ഇത് പരിഗണിക്കാതെയാണ് അന്ന് അശോകിന്റെ നിയമനം മന്ത്രിസഭ തീരുമാനിച്ചത്.


കമ്മിഷന് ചുമതല ശുപാർശ മാത്രമാണുള്ളത്. നിലവിലെ തദ്ദേശനിയമങ്ങൾ വികസനം,പരിസ്ഥിതി സംരക്ഷണം എന്നിവയുടെ അടിസ്ഥാനത്തിൽ പുനഃപരിശോധിച്ച് ശുപാർശ നൽകണം. ഓഫീസിലെത്താതെ പരമാവധി സേവനങ്ങൾ ഓൺലൈനായി ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള ശുപാർശകൾ നൽകണം. മറ്റ് സംസ്ഥാനങ്ങളിലെ നിയമങ്ങളും ചട്ടങ്ങളും മാർഗനിർദ്ദേശങ്ങളും പരിശോധിച്ച് ഗുണകരമായ കാര്യങ്ങൾ ശുപാർശ ചെയ്യാം. മൊബൈൽആപ്പുകൾ,ഇ-ഓഫീസ്,ഡിജിറ്റലൈസേഷൻ എന്നിവയിൽ നിലവിലെ ചട്ടങ്ങൾ പരിഷ്കരിക്കാനുള്ള ശുപാർശ നൽകാം. പദ്ധതികൾ നടപ്പാക്കുന്നതിന് ഫണ്ടുലഭ്യത കൂടി മുന്നിൽക്കണ്ടുള്ള ശുപാർശകൾ നൽകാം. അന്താരാഷ്ട്ര മാതൃകകളും നിർദ്ദേശിക്കാം. തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ ജനസൗഹൃദമാക്കാനും വിഭവങ്ങൾ വർദ്ധിപ്പിക്കാനുമുള്ള ശുപാർശകൾ നൽകണം.

കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ബി.അശോകിനെ പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്തേക്ക് മാറ്റിയത് ഐ.എ.എസ് നടപടി ചട്ടങ്ങൾ മറികടന്നാണ്. സ്ഥാനചലനം സർക്കാർ തീരുമാനങ്ങളെ എതിർക്കുന്ന ഉദ്യോഗസ്ഥർക്കുള്ള താക്കീതെന്നും സൂചനയുണ്ടായിരുന്നു. . സർക്കാരിനൊപ്പം നിൽക്കുന്ന ഒരു വിഭാഗം മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരാണ് എല്ലാം തീരുമാനിക്കുന്നതെന്നാണ് മറുവിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഇതിൽ പ്രധാനി ഡോ.എ. ജയതിലകാണ്. ധന സെക്രട്ടറിയായിരുന്ന ജലതിലകുമായി കോർത്താണ് എൻ’ പ്രശാന്ത് പുറത്താകുന്നത്.


ഐ.എ.എസ് ഉദ്യോഗസ്ഥർ പ്രകടമായും രണ്ട് ചേരിയിലായിരുന്നു.. സർക്കാരിന്‍റെ എല്ലാ തീരുമാനങ്ങൾക്കും ഒപ്പം നിൽക്കുന്നവരും തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരും എന്നിങ്ങനെയാണ് രണ്ടു വിഭാഗങ്ങൾ എന്നാണ് അസോസിയേഷനിലെ അടക്കം പറച്ചിൽ. സർക്കാരിനൊപ്പം നിൽക്കുന്നവർക്ക് സുപ്രധാന പദവികളെല്ലാം കിട്ടുന്നു.ആറു വർഷത്തിനിടെ രണ്ടു വർഷം പദവിയിൽ തുടർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ 17 പേർ മാത്രമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. അശോകിൻ്റെ സ്ഥാനചലനവും സർക്കാരിനെ തെറ്റുകൾ ചൂണ്ടിക്കാണിച്ചതാണെന്നു പറയുന്നു. ഡപ്യൂട്ടേഷനിൽ ഉദ്യോഗസ്ഥരെ നിയമിക്കണമെങ്കിൽ അവരുടെ അനുവാദം കൂടി വാങ്ങണം. അശോകിന്റെ അനുവാദം വാങ്ങുകയോ വകുപ്പിനെ അറിയിക്കുകയോ ചെയ്യാതെയായിരുന്നു കൃഷിവകുപ്പിൽ നിന്നുള്ള മാറ്റം.


മുമ്പും അശോകിന് ഇതു തന്നെ സംഭവിച്ചിരുന്നു. അന്ന് അശോകിനെ കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നാണ് മാറ്റിയത് . കൃഷിവകുപ്പിലേക്കായിരുന്നു അശോകിന്‍റെ മാറ്റം. യൂണിയനുകളുമായുള്ള തര്‍ക്കത്തില്‍ അശോകിനെ നീക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. രാജന്‍ ഖോബ്രഗഡെ പുതിയ ചെയര്‍മാനായി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നിയന്ത്രണം നിര്‍വഹിച്ചയാളാണ് രാജന്‍ ഖോബ്രഗഡെ. മന്ത്രിസഭായോഗമാണ് അശോകിനെ മാറ്റാന്‍ തീരുമാനമെടുത്തത്. സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷനുമായുള്ള വിവാദത്തിന് ശേഷം ചെയര്‍മാനെ മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു.


രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യവര്‍ഷം സംഭവബഹുലമാക്കിയത് കെഎസ്ഇബി സമരമായിരുന്നു


ചെയര്‍മാനും ഭരണാനുകൂല സംഘടനയായ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കം സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു. സംഘടനയുടെ സംസ്ഥാന ഭാരവാഹിയും എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ ജാസ്മിന്‍ ബാനുവിന്റെ സസ്പെന്‍ഷനാണ് വിവാദത്തിരി കൊളുത്തിയത്. അനുമതിയില്ലാതെ ജാസ്മിന്‍ ബാനു അവധിയെടുത്തെന്നായിരുന്നു ആരോപണം. ജാസ്മിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് കെഎസ്ഇബിയിലെ ഇടത് സര്‍വീസ് രംഗത്ത് വന്നതോടെയാണ് പ്രശ്നം കലുഷിതമായത്. എന്നാല്‍, സമരത്തിനിറങ്ങിയവര്‍ക്കെതിരെ പ്രതികാര നടപടിയെടുത്തായിരുന്നു ബോര്‍ഡിന്റെ മറുപടി. അനിശ്ചിതകാല സമരം തുടങ്ങിയതോടെ ചെയര്‍മാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. സമരത്തിന് മുന്നില്‍ നിന്ന കെഎസ്ഇബിഒഎ പ്രസിഡന്‍റ് എം.ജി സുരേഷ്‍കുമാറിനെ സസ്പെന്‍ഡും ചെയ്തു.


എന്നാല്‍, സംഘടന സമരം കടുപ്പിച്ചു. വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അശോകിനെ സംരക്ഷിക്കുന്നെന്ന വിമര്‍ശനമുയര്‍ന്നു. ബോര്‍ഡുമായുള്ള പ്രശ്നം അവരുമായി തീര്‍ക്കട്ടെയെന്ന നിലപാടെടുത്തതോടെ സിപിഎം നേതൃത്വം ഉടനടി പരിഹാരം വേണമെന്ന നിര്‍ദേശം മന്ത്രിക്ക് കൊടുത്തു. അതിനുശേഷമാണ് ചര്‍ച്ചയാകാമെന്ന് മന്ത്രി നിലപാടെടുത്തത്. നീണ്ടുപോയ പ്രശ്നത്തില്‍ വകുപ്പ് മന്ത്രിയുടെ നിലപാട് വ്യാപകമായി വിമര്‍ശിക്കപ്പെട്ടു.


വിഷയത്തില്‍ ജാസ്മിന്‍ ബാനു ഹൈക്കോടതിയെ സമീപിച്ചിരുന്നു. അവധിയില്‍ പോയത് മേലുദ്യോഗസ്ഥരെ അറിയിച്ചും പകരം ചുമതല നല്‍കിയുമാണെന്ന് ജാസ്മിന്‍ കോടതിയെ അറിയിച്ചു. സസ്പെന്‍ഷന്‍ അനുചിതമെന്ന് അറിയിച്ച ഹൈക്കോടതി ജാസ്മിന്‍ ബാനുവിന് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. സസ്പെന്‍ഷന്‍ പിന്‍വലിച്ച് സ്ഥലമാറ്റത്തോടെ ജാസ്മിന്‍ ബാനുവിനെയും സുരേഷ് കുമാറിനെയും തിരിച്ചെടുത്തെങ്കിലും സംഘടന സമരം പിന്‍വലിക്കില്ലെന്ന നിലപാടെടുത്തു. രണ്ടുപേരുടെയും സ്ഥലം മാറ്റം പിന്‍വലിക്കാതെ ജോലിയില്‍ പ്രവേശിക്കില്ലെന്നായിരുന്നു കെഎസ്ഇബിഒഎയുടെ തീരുമാനം.


ചെയര്‍മാന്റെയും മാനേജ്മെന്റിന്റെയും പ്രതികാര നടപടികള്‍ക്കെതിരെ വൈദ്യുതി ഭവന് മുന്‍പില്‍ യൂണിയന്‍ അനിശ്ചിതകാലം സമരം തുടങ്ങിയിരുന്നു. എന്നാല്‍, ആവശ്യമെങ്കില്‍ കെസ്മ പ്രയോഗിക്കാമെന്ന ഹൈക്കോടതി ഉത്തരവ് വന്നത് യൂണിയന് തിരിച്ചടിയായി. പിന്നാലെ വകുപ്പ് മന്ത്രിയുമായുള്ള ചര്‍ച്ചയോടെ സ്ഥലം മാറ്റം കിട്ടിയയിടത്ത് ജോലിക്ക് പ്രവേശിക്കാമെന്ന് യൂണിയന്‍ തീരുമാനം അറിയിച്ചു .


യൂണിയന്‍ അനിശ്ചിതകാലം സമരം തുടങ്ങിയിരുന്നു. എന്നാല്‍, ആവശ്യമെങ്കില്‍ കെസ്മ പ്രയോഗിക്കാമെന്ന ഹൈക്കോടതി ഉത്തരവ് വന്നത് യൂണിയന് തിരിച്ചടിയായി. പിന്നാലെ വകുപ്പ് മന്ത്രിയുമായുള്ള ചര്‍ച്ചയോടെ സ്ഥലം മാറ്റം കിട്ടിയയിടത്ത് ജോലിക്ക് പ്രവേശിക്കാമെന്ന് യൂണിയന്‍ തീരുമാനം അറിയിച്ചു .

മുന്‍ മന്ത്രി എംഎം മണിയും സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദനും പരസ്യമായി ചെയര്‍മാനെതിരെ തിരിഞ്ഞെങ്കിലും അശോകിനെ മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല

ഐഎഎസ് അസോസിയേഷനും മന്ത്രിയും അശോകിനെ പിന്തുണച്ചെങ്കിലും ഭരണാനുകൂല സംഘടനയുമായുള്ള തര്‍ക്കം വിമര്‍ശനത്തിനിടയാക്കി. എന്നാല്‍, പല തവണ യൂണിയനെ ആക്ഷേപിച്ച് മാധ്യമങ്ങള്‍ക്ക് മുന്‍പിലും പ്രസംഗങ്ങളിലും അശോക് എടുത്ത നിലപാടുകള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് നടന്ന ഭൂമി ഇടപാടുകള്‍ സംബന്ധിച്ചും ഓഫീസേഴ്സ് അസോസിയേഷന്‍ നേതാവ് ഔദ്യോഗിക വാഹനം ഉപയോഗിച്ചതിനെതിരായ ചെയര്‍മാന്റെ പോസ്റ്റുകളും വിവാദമായിരുന്നു.

എന്നാൽ അന്നത്തെ അശോകല്ല ഇന്നത്തെ അശോക്. അദ്ദേഹത്തിന് അസോസിയേഷന്റെ പൂർണ പിന്തുണയുണ്ട്.

ഐ എ എസുകാരെ പിണക്കിയതിന്റെ ഫലമാണ് നിയമഭേദഗതികൾ ഉൾപ്പെടെ പിൻവലിക്കാൻ സർക്കാർ നിർബന്ധിതമായത്. വേണ്ടത്ര കൂടിയാലോചനകളില്ലാതെ കൊണ്ടുവന്ന ഒരു ഡസനിലേറെ നിയമഭേദഗതികളും ഉത്തരവുകളും തീരുമാനങ്ങളുമാണ് വിവാദമായതോടെ സർക്കാരിന് പിൻവലിക്കേണ്ടി വന്നത്. ഒന്നാം പിണറായി സർക്കാർ മുതലുള്ള ഈ പട്ടികയിലെ ഒടുവിലത്തേതാണ് വനം നിയമ ഭേദഗതി ഉപേക്ഷിക്കൽ. സർക്കാരിനെ വിമർശിക്കുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി ജയിലിലടയ്ക്കാൻ ലക്ഷ്യമിട്ടുള്ള പൊലീസ് നിയമഭേദഗതി നേരത്തെ പിൻവലിച്ചിരുന്നു. സംഘടിതകുറ്റവാളികളെ വിചാരണയില്ലാതെ ആറുമാസം കരുതൽ തടങ്കലിലാക്കാനുള്ള കരടുനിയമവും മരവിപ്പിച്ചു.

സിൽവർ ലൈനിനായുള്ള മഞ്ഞക്കുറ്റിയിടൽ ജനരോഷത്തിൽ പൊള്ളി പിൻവാങ്ങേണ്ടിവന്നു. വഖഫ്ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ പാസാക്കിയ ബിൽ, മുസ്ലീംസംഘടനകളുടെ എതിർപ്പിനെത്തുടർന്ന് റദ്ദാക്കി. കരാർജീവനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള തീരുമാനവും പ്രതിഷേധം കാരണം പിൻവലിച്ചു. 2018ൽ മൂന്ന് ബ്രുവറിക്കും രണ്ട് ബ്ലെൻഡിംഗ് യൂണിറ്റുകൾക്കും അനുമതി നൽകിയ ഉത്തരവ് വിവാദമായതോടെ റദ്ദാക്കി.

ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയുമായുണ്ടാക്കിയ 5000കോടിയുടെ ധാരണാപത്രത്തിൽ നിന്ന് പിന്മാറേണ്ടിവന്നു. സ്വിറ്റ്സർലന്റ് കമ്പനിയുമായി ചേർന്ന് ഇ-ബസുകളുണ്ടാക്കാനും കേരള ഓട്ടോമൊബൈൽസിന്റെ ഭൂമി നൽകാനുമുള്ള ഇ-മൊബിലിറ്റി പദ്ധതിയും മരവിപ്പിച്ചു. സഹകരണബാങ്കുകളിൽ കോർബാങ്കിംഗിന് നൽകിയ 160കോടിയുടെ കരാർ വിവാദമായതോടെ റദ്ദാക്കി. സ്കൂളുകളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കിയതും പിൻവലിക്കേണ്ടിവന്നു.

കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിൽ മദ്യശാല അനുവദിക്കുമെന്ന പ്രഖ്യാപനവും പിൻവലിച്ച് തലയൂരി. കൊവിഡ് വിവരശേഖരണത്തിന് അമേരിക്കൻകമ്പനി സ്‌പ്രിൻക്ലറുമായുണ്ടാക്കിയ കരാർ പുതുക്കിയില്ല. പമ്പാത്രിവേണിയിലെ 1.28ലക്ഷം ഘനയടി മണലും ചെളിയുംനീക്കി കരാറുകാർക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള പദ്ധതിയും റദ്ദാക്കി. മഹാപ്രളയത്തിൽ ഡാമുകളിലടിഞ്ഞ 500കോടിയുടെ മണൽനീക്കാൻ ടെൻഡറില്ലാതെ റഷ്യൻമലയാളിയുടെ കമ്പനിക്ക് കരാറിനൊരുങ്ങിയെങ്കിലും പിൻവലിഞ്ഞു. ഉദ്യോഗസ്ഥരുടെ വാക്കുകേട്ടെടുത്ത തീരുമാനങ്ങളാണ് പിൻവലിച്ചവയിൽ ഭൂരിഭാഗവും. പൊലീസ് നിയമഭേദഗതിക്ക് പിന്നിൽ അന്നത്തെ ചീഫ്സെക്രട്ടറി വിശ്വാസ്‌മേത്തയും ഡി.ജി.പിയായിരുന്ന ലോക്നാഥ് ബെഹ്റയുമായിരുന്നു. വനം നിയമഭേദഗതി ഉന്നതഉദ്യോഗസ്ഥരുടെ സമ്മർദ്ദത്താലായിരുന്നു. സ്പ്രിൻക്ലർ, ഇ-മൊബിലിറ്രി പദ്ധതികൾക്ക് പിന്നിലും ഐ.എ.എസുകാരായിരുന്നു. ഇത്തരം നിയമങ്ങളെല്ലാം ഐ എ എസുകാർ സർക്കാരിന് മേൽ കെട്ടി വച്ച ദുരന്തങ്ങളായിരുന്നു. സിവിൽ സർവീസുകാരെ പിണക്കിയാൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കും.

ഇതിന്റെയെല്ലാം ഫലം പിണറായി സർക്കാർ അനുഭവിച്ചു . ഒരു ജയതിലകിനെ ഉപയോഗിച്ച് സർക്കാരിന് മുന്നോട്ടു പോകാമെന്നായിരുന്നു ധാരണ. ഐ.എ. എസുകാരുടെ നേതാവിനെയാണ് സർക്കാർ പിണക്കിയത്. . അധികാരം ഒഴിയാൻ പോകുന്ന ഏത് സർക്കാരിന്റെയും അവസ്ഥ ഇതു തന്നെയാണ്.

പിണറായി പോയെങ്കിലും അദ്ദേഹത്തിന്റെ സർക്കാരിൽ ഭാഗമായിരുന്നവരൊക്കെ അനുഭവിക്കും എന്നതിന്റെ ഉദാഹരണമാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിടപ്പുരോഗികളെയും ഭിന്നശേഷിക്കാരെയും പരിചരിക്കുന്നവർക്കായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കിവരുന്ന ആശ്വാസകിരണം പദ്ധതിയുടെ പ്രതിമാസ ധനസഹായം വർദ്ധിപ്പിച്ചു  (20 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ് ന്യൂറോളജി മേധാവിയടക്കം4 ഔദ്യോഗിക സാക്ഷികൾ ഹാജരായി സാക്ഷി വിസ്താരത്തിന് കൂടുതൽ സമയം തേടിയുള്ള പ്രോസിക്യൂഷൻ അപേക്ഷ പ്രകാരം 17ന് ഹാജരാകാൻ കോടതി ഉത്തര  (25 minutes ago)

ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഒരു നിര്‍ണായക ചുവടുവെയ്പ്പാണ്... ഭീകരശൃംഖലകളെ നേരിടാന്‍ രാജ്യം സജ്ജമെന്ന് രാഷ്ട്രപതി ... ഭീകര ശൃംഖലകള്‍ക്കെ  (39 minutes ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും പിന്നിൽ രണ്ടുപേർ... ആജന്മ വിരോധികൾ ചുരുട്ടി കെട്ടും  (50 minutes ago)

രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും...ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകള്‍ ആരംഭിക്കും.. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ  (1 hour ago)

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി  (7 hours ago)

ഹോട്ടലില്‍നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പാറ്റ  (7 hours ago)

കോഴിക്കോട്ടെ ഹോട്ടലില്‍ വിദേശ യുവതി മരിച്ച നിലയില്‍  (7 hours ago)

കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ് നാളെ മുതല്‍  (7 hours ago)

നാടിനെ നടുക്കി ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം  (7 hours ago)

വന്ദേഭാരതില്‍ എക്‌സ്പ്രസില്‍ ചത്ത പാമ്പ്  (7 hours ago)

അനുശ്രീ മരിക്കുമെന്ന് അമലിന് അറിയാമായിരുന്നു..!അച്ഛനോട് എല്ലാം പറഞ്ഞിരുന്നു? എല്ലാം ഒറ്റ ദിവസം കൊണ്ട് നടന്നത്  (9 hours ago)

ഗര്‍ഭിണിയായ അമ്പിളിയെ കൊല്ലുന്നതിനിടയിൽ വയറ്റിൽ നിന്ന് കുഞ്ഞ് പുറത്ത് വന്നു...! കാപ്പിത്തോട്ടത്തിലെ ദുര്‍ഗന്ധം...!!  (9 hours ago)

ബി. അശോകും പ്രശാന്തും ഒരുമിച്ചിറങ്ങി..!ഇരട്ട പ്രഹരം കണക്ക് തീർത്ത് അടി തുടങ്ങി ലക്ഷ്യം പിണറായി തന്നെ  (9 hours ago)

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു  (9 hours ago)

Malayali Vartha Recommends