ആര്യ രാജേന്ദ്രനെ ഒറ്റ വെട്ടിന് പുറത്തെറിഞ്ഞ് ഗോവിന്ദൻ ചിന്ത മതി ഉറപ്പിച്ച് തീരുമാനം..! പൊട്ടിക്കരഞ്ഞ് ആര്യ EX മേയർ OUT

തിരുവനന്തപുരം മുന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് തിരിച്ചടിയേകിക്കൊണ്ട് ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താനുള്ള ആര്യയുടെ നീക്കങ്ങള്‍ക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ കടുത്ത തടയിട്ടതോടെ മുന്‍ പ്രതീക്ഷകളെല്ലാം തകരുകയായിരുന്നു. ഒടുവില്‍ ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ യുവ വനിതാ നേതാവുമായ ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി എം.എല്‍.എയും മുന്‍ എസ്.എഫ്.ഐ നേതാവുമായ എം. വിജിനെയും നിശ്ചയിക്കാന്‍ കോട്ടയത്ത് ചേര്‍ന്ന ഉന്നത നേതൃയോഗം അന്തിമ തീരുമാനമെടുത്തു.
തലസ്ഥാന നഗരിയുടെ മേയര്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങിയതിന് പിന്നാലെ ഡിവൈ.എഫ്.ഐയുടെ സംസ്ഥാന നേതൃനിരയിലേക്ക് വരാന്‍ ആര്യ രാജേന്ദ്രനും അവരെ പിന്തുണയ്ക്കുന്ന ചില പ്രമുഖ നേതാക്കളും വലിയ നീക്കങ്ങളാണ് നടത്തിയത്. സംഘടനാ മികവും യുവ മുഖമെന്ന പ്രതിച്ഛായയും മുന്‍നിര്‍ത്തി ആര്യയെ പ്രസിഡന്റാക്കാനായിരുന്നു നീക്കം. എന്നാല്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഈ ആവശ്യത്തോട് തികഞ്ഞ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു.
സംഘടനാ രംഗത്തെ സീനിയോറിറ്റിയും പ്രവര്‍ത്തന പരിചയവും കുറവാണെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ആര്യയുടെ പേര് എം.വി. ഗോവിന്ദന്‍ നിരാകരിച്ചത്. വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളില്‍ ദീര്‍ഘകാലമായി സജീവമായി നില്‍ക്കുന്ന ചിന്ത ജെറോമിനെ തള്ളി ആര്യയെ പ്രതിഷ്ഠിക്കുന്നത് പാര്‍ട്ടിയില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന ഉറച്ച നിലപാടിലായിരുന്നു അദ്ദേഹം. ഗോവിന്ദന്റെ കടുത്ത എതിര്‍പ്പോടെ ആര്യയ്ക്കായി രംഗത്തിറങ്ങിയ മുതിര്‍ന്ന നേതാക്കള്‍പോലും നിശബ്ദരാകാന്‍ നിര്‍ബന്ധിതരായി.
ഇതോടെ കൊല്ലത്തു നിന്നുള്ള സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമിന് പ്രസിഡന്റ് പദവിയിലേക്കുള്ള വഴി തെളിയുകയായിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് പാര്‍ട്ടി സംസ്ഥാന-ദേശീയ നേതൃത്വങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചിന്തയുടെ പേരിന് എം.വി. ഗോവിന്ദന്‍ പൂര്‍ണ പിന്തുണ നല്‍കി. മുന്‍പ് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അധ്യക്ഷയെന്ന നിലയില്‍ പ്രവര്‍ത്തിച്ച പരിചയസമ്പത്തും ചിന്തയ്ക്ക് അനുകൂല ഘടകമായി.
സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കല്ല്യാശ്ശേരിയില്‍ നിന്നുള്ള രണ്ടാം തവണ എം.എല്‍.എയായ എം. വിജിന്‍ എത്തുന്നത് സംഘടനാ മികവ് മുന്‍നിര്‍ത്തിയാണ്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ വിജിന്‍ കാഴ്ചവെച്ച മികച്ച പ്രകടനവും അണികളെ ഏകോപിപ്പിക്കാനുള്ള കഴിവുമാണ് ഡിവൈ.എഫ്.ഐയുടെ അമരത്തേക്ക് വഴിതുറന്നത്.
നേതൃമാറ്റത്തില്‍ പാര്‍ട്ടി കര്‍ശനമായി നടപ്പിലാക്കുന്ന 38 വയസ്സെന്ന പുതിയ പ്രായപരിധി നിബന്ധന വിജിന്റെ പേര് ഉറപ്പിക്കുന്നതില്‍ നിര്‍ണ്ണായകമായി. 38 വയസ്സ് പൂര്‍ത്തിയായ മുതിര്‍ന്ന ഭാരവാഹികളെ മുഴുവന്‍ ഒഴിവാക്കി പുതിയ നിരയെ കൊണ്ടുവരാനാണ് എം.വി. ഗോവിന്ദന്റെ നിര്‍ദേശം. പ്രായപരിധിയില്‍ ഇളവുണ്ടായേക്കുമെന്ന് കരുതിയ പല മുതിര്‍ന്ന യുവജന നേതാക്കളുടെയും പ്രതീക്ഷകള്‍ ഇതോടെ അസ്തമിച്ചു.
ഡിവൈ.എഫ്.ഐ ഭാരവാഹികളുടെ പ്രായപരിധി 38 വയസ്സായി നിജപ്പെടുത്തിയ എം.വി. ഗോവിന്ദന്റെ നിലപാടിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ രൂക്ഷമായ അമര്‍ഷവും വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. പരിചയസമ്പന്നരായ നേതാക്കളെ ഒറ്റയടിക്ക് ഒഴിവാക്കുന്നത് സംഘടനയെ ദുര്‍ബലപ്പെടുത്തുമെന്നും തീരുമാനം ഏകപക്ഷീയമാണെന്നും വിമര്‍ശകര്‍ വാദിക്കുന്നു. എന്നാല്‍ പ്രായപരിധി മാറ്റമില്ലാതെ തുടരുമെന്ന കടുത്ത നിലപാടില്‍ സംസ്ഥാന സെക്രട്ടറി ഉറച്ചുനില്‍ക്കുകയായിരുന്നു.
ഓഗസ്റ്റ് 19 മുതല്‍ 22 വരെ തൃശൂരില്‍ വെച്ച് നടക്കുന്ന ഡിവൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ വെച്ചാകും പുതിയ ഭാരവാഹികളുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പുതിയ പ്രവര്‍ത്തന പ്ലാനുകള്‍ക്കും നയരേഖകള്‍ക്കും സമ്മേളനം രൂപം നല്‍കും.
സാധാരണയായി മൂന്ന് വര്‍ഷം കൂടുമ്പോഴാണ് നേതൃമാറ്റം ഉണ്ടാകാറുള്ളതെങ്കിലും ഇത്തവണ സംസ്ഥാന സമ്മേളനം നടക്കാന്‍ നാല് വര്‍ഷത്തോളം കാലതാമസമെടുത്തു. 2022-ല്‍ പത്തനംതിട്ട സമ്മേളനത്തില്‍ ചുമതലയേറ്റ വി.കെ. സനോജും വി. വസീഫും കാലാവധി പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തിലാണ് ചിന്തയുടെയും വിജിന്റെയും നേതൃത്വത്തില്‍ പുതിയ ടീം എത്തുന്നത്.
വര്‍ത്തമാനകാല രാഷ്ട്രീയ വെല്ലുവിളികളെ നേരിടാന്‍ യുവജനപ്രസ്ഥാനത്തെ കൂടുതല്‍ ആക്രമണകാരിയാക്കാനും തെരുവുകളില്‍ സജീവമാക്കാനും പുതിയ നേതൃത്വത്തിന് സാധിക്കുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്. എന്നാല്‍ ആര്യ രാജേന്ദ്രനെ വെട്ടി ചിന്ത ജെറോമിനെ പ്രതിഷ്ഠിച്ചതിലെ അമര്‍ഷവും പ്രായപരിധി തര്‍ക്കങ്ങളും വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ പുകച്ചിലുകള്‍ക്ക് വഴിമരുന്നിടും.
https://www.facebook.com/Malayalivartha

























