ഉരുൾപൊട്ടലിന്റെ അഞ്ചാം ദിവസം സ്വാമിനാഥനെ തേടി ആ വാർത്തയെത്തി; ഓമനിച്ച് വളർത്തിയ മകൾ ഇനി ഇല്ല;- ഭാര്യയുടെ വിയോഗത്തിന്റെ വേദന മാറും മുമ്പ് മറ്റൊരു വേദനയും...
ഉരുൾപൊട്ടലിന്റെ അഞ്ചാം ദിവസം സ്വാമിനാഥന്റെ പ്രതീക്ഷകൾ അസ്തമിച്ചു. ഓമനിച്ച് വളർത്തിയ പൊന്നോമന ഇനി ഇല്ലെന്ന സത്യം ഉൾക്കൊള്ളാനാകുന്നതിനും അപ്പുറമായിരുന്നു. കഴിഞ്ഞ അഞ്ചു ദിവസമായി ക്യാമ്പുകളിലും, ആശുപത്രികളിലും, ദുരന്ത ഭൂമിയിലുമായി മകളെ തേടി അലഞ്ഞ സ്വാമിനാഥന്റെ മുന്നിലേയ്ക്ക് മകളുടെ ചേതനയറ്റ ശരീരമെത്തി. ചാലിയാർ പുഴയുടെ ഓരത്ത് നിന്നായിരുന്നു അവന്തികയുടെ മൃതദേഹം കിട്ടിയത്. ഭാര്യയുടെ വിയോഗത്തിന്റെ വേദന മാറും മുമ്പായിരുന്നു മകളുടെ അപ്രതീകഷിത വിയോഗവും.
‘‘ഇന്നലെ രാത്രികൂടി പാത്തിരിക്ക് സാർ, വീഡിയോ കോളിൽ പാത്തത് സാർ'' അതും പറഞ്ഞ് ഫോണിൽ അനന്തികയുടെ ഫോട്ടോയുമായി വീണ്ടും ആശുപത്രിക്കകത്തേക്കോടിയ സ്വാമിനാഥന്റെ 'അമ്മ മല്ലികയെ പെരുമഴയത്ത് മകൻ സാമിദാസൻ കെട്ടിപ്പിടിച്ചു കരയുന്ന ദൃശ്യങ്ങൾ ഉള്ളുലയ്ക്കുന്നതായിരുന്നു. സ്കൂളിൽ പോവാനുള്ള സൗകര്യത്തിനാണ് സാമിദാസന്റെ ഏഴുവയസ്സുകാരി മകൾ അനന്തിക, സാമിദാസന്റെ പെങ്ങൾ കൗസല്യയുടെ വീട്ടിലേക്ക് വന്നത്. ഉരുൾ പൊട്ടലുണ്ടാകുന്നതിനു രണ്ടു മൂന്നുദിവസം മുൻപാണ് വീട്ടിലെത്തി ചൂരൽമലയിലേക്ക് മടങ്ങിയത്.
രാവിലെ അപകട വിവരമറിഞ്ഞപ്പോൾ മേപ്പാടിയിലേക്ക് തിരിച്ചതായിരുന്നു സാമിദാസനും അമ്മയും. ആശുപത്രിയിലെത്തിയപ്പോഴാണ് കൗസല്യയുടെ കുടുംബത്തിലെ ആറുപേരെയും നഷ്ടപ്പെട്ടതായി മനസ്സിലായത്. മല്ലികയെയും സാമിദാസനെയും പോലെ ആശുപത്രിവളപ്പിൽ ഒട്ടേറെപ്പേർ പലയിടങ്ങളിലായി ഇപ്പോഴും നിൽക്കുകയാണ്. ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങളുടെ കൂട്ടത്തിൽ ഉറ്റവരുണ്ടോ എന്നുറപ്പിക്കുകയാണ് എല്ലാവരുടെയും ലക്ഷ്യം.
അതിനിടെ വയനാട് ചൂരല്‍മല മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരെ കണ്ടെത്താനുള്ള തിരച്ചിലില്‍ മലപ്പുറം മുണ്ടേരിയിലെ ചാലിയാറില്‍നിന്ന് കഴിഞ്ഞ ദിനത്തിലും കിട്ടി മൃതദേഹങ്ങളും ശരീരഭാഗങ്ങളും. ശനിയാഴ്ച മാത്രം മൂന്ന് മൃതദേഹങ്ങളും 13 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഇവ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍നിന്ന് വയനാട്ടിലേക്ക് കൊണ്ടുപോയി. അതിനിടെ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടവരെ മികച്ച രീതിയില്‍ പുനരധിവസിപ്പിക്കുന്നതിനാണ് മുന്‍ഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കൂടുതല്‍ സുരക്ഷിതമായ മറ്റൊരു സ്ഥലം കണ്ടെത്തി അവിടെ ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്.
അതിനാവശ്യമായ ചര്‍ച്ചകള്‍ ഭരണതലത്തില്‍ ആരംഭിച്ചുകഴിഞ്ഞു. ചൂരല്‍മലയില്‍ പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ ധാരാളം പേര്‍ മുന്നോട്ടുവരുന്നുണ്ട്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് കേരളത്തിലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അറിയിച്ചിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകള്‍ നിര്‍മിച്ചു നല്‍കും. അദ്ദേഹത്തെ നേരിട്ടു വിളിച്ച് നന്ദി അറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha