Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

മുല്ലപ്പെരിയാറിൽ അവകാശം ആർക്ക്..? എട്ടാഴ്‌ചയ്‌ക്കകം വാദത്തിന്‌ ആധാരമായ വിവരങ്ങള്‍ സമർപ്പിക്കണം...

04 AUGUST 2024 03:27 PM IST
മലയാളി വാര്‍ത്ത

മുല്ലപ്പെരിയാര്‍ ഡാം അപകടത്തിലാണെന്നു ബോധ്യപ്പെട്ടിട്ടും തങ്ങളുടെ അവകാശമാണെന്ന കടുംപിടിത്തത്തിലിരിക്കുന്ന തമിഴ്‌നാടിന്‌ കരാറിലുള്ള അവകാശത്തെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്ത് കേരളം. കേരളത്തിന്റെ വാദങ്ങള്‍ മുഖവിലയ്‌ക്കെടുത്ത് കേസില്‍ സുപ്രീം കോടതി അഭിപ്രായം തേടിയതോടെ വിഷയം വീണ്ടും ചർച്ചയാകുന്നു. 1886ലെ മുല്ലപ്പെരിയാര്‍ പാട്ടക്കരാറിന്റെ സാധുത പരിശോധിക്കുകയാണ് സുപ്രീം കോടതി. സ്വാതന്ത്ര്യത്തിന് മുന്‍പുണ്ടാക്കിയ കരാറിന് നിലവില്‍ സാധുതയുണ്ടോയെന്ന് പരിശോധിക്കും. പാട്ടക്കരാര്‍ സാധുവെന്ന് 2014ല്‍ കോടതി ഉത്തരവിട്ടിരുന്നു.

സ്വാതന്ത്ര്യത്തിനു മുമ്പു തിരുവിതാംകൂറിനു വേണ്ടി ദിവാനും അന്നത്തെ ബ്രിട്ടീഷ്‌ സര്‍ക്കാരിനു വേണ്ടി സെക്രട്ടറി ഓഫ്‌ സ്‌റ്റേറ്റും തമ്മില്‍ ഏര്‍പ്പെട്ട കരാറില്‍ തമിഴ്‌നാടിന്‌ അവകാശമില്ലെന്ന കേരളത്തിന്റെ വാദമാണ്‌ പുതിയ നിയമപോരാട്ടത്തിനു വഴിതുറക്കുന്നത്‌. ഇക്കാര്യത്തില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടാകുന്ന വിധി നിർണായകമാണ്.

ദീര്‍ഘകാലമായി മുല്ലപ്പെരിയാര്‍ കേസ്‌ നടത്തുന്ന കേരള സര്‍ക്കാരിന്റെ നിയമസമിതിയിലെ സാങ്കേതിക വിദഗ്‌ധനായ കെ.എസ്‌.ഇ.ബി. ഡെപ്യൂട്ടി ചീഫ്‌ എന്‍ജിനീയര്‍ ജെയിംസ്‌ വില്‍സണ്‍, അഡ്വക്കേറ്റ്‌ ജനറല്‍ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ്‌, മുതിര്‍ന്ന അഭിഭാഷകന്‍ ജയ്‌ദീപ്‌ ഗുപ്‌ത, അന്തര്‍സംസ്‌ഥാന നദീജല വകുപ്പ്‌ ചീഫ്‌ എന്‍ജിനീയര്‍ പ്രിയേഷ്‌ണ, സ്‌പെഷല്‍ കൗണ്‍സില്‍ ജി. പ്രകാശ്‌ എന്നിവരടങ്ങുന്ന സംഘമാണ്‌ ഗവേഷണത്തിനൊടുവില്‍ നിര്‍ണായക വിവരം കണ്ടെത്തിയിരിക്കുന്നത്‌.

 

 

മുല്ലപ്പെരിയാര്‍ ഭാഗത്തെ കാര്‍ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട കേരള സര്‍ക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്‌തു തമിഴ്‌നാട്‌ കോടതിയെ സമീപിച്ചതോടെയാണ്‌ വിഷയം വീണ്ടും ഉയര്‍ന്നുവന്നത്‌. പാര്‍ക്കിങ്‌ കേസില്‍ സുപ്രീം കോടതിയും ഹരിത ട്രിബ്യൂണലും ആദ്യം തമിഴ്‌നാടിന്‌ അനുകൂലമായ വിധിയാണ്‌ പ്രഖ്യാപിച്ചത്‌. അതിന്റെ പുനഃപരിശോധനാ ഹര്‍ജിയാണ്‌ പുതിയ തലങ്ങളിലേക്കു നീങ്ങുന്നത്‌. മുല്ലപ്പെരിയാര്‍ കരാര്‍ തമിഴ്‌നാടിന്റെ അവകാശമാക്കിയ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ 1935ല്‍ കൊണ്ടുവന്ന നിയമത്തിലെ 177-ാം വകുപ്പാണു ചോദ്യം ചെയ്യപ്പെടുന്നത്‌.

ഇന്ത്യാ ഇന്‍ഡിപെന്‍ഡന്റ്‌ ആക്‌ട് വന്നതോടെ 1935ലെ നിയമം കാലഹരണപ്പെടുകയും അതിലെ 177-ാം വകുപ്പ്‌ പ്രകാരം ആക്‌ട് റദ്ദാകുകയും ചെയ്‌തെങ്കിലും നിര്‍ണായക പ്രാധാന്യമുള്ള വിഷയങ്ങള്‍ താല്‍ക്കാലികമായി നിലനില്‍ക്കുമെന്ന്‌ വ്യക്‌തമാക്കിയിരുന്നു. നേരത്തെ അഞ്ചംഗ ഭരണഘടന ബെഞ്ചില്‍ കേസ്‌ നടക്കുമ്പോള്‍ ഈ വകുപ്പ്‌ ചൂണ്ടിക്കാട്ടിയാണ്‌ ഡാമില്‍ തങ്ങളുടെ അവകാശം തമിഴ്‌നാട്‌ സ്‌ഥാപിച്ചത്‌.

 

 

എന്നാല്‍, അത്തരം വകുപ്പ്‌ നിലനില്‍ക്കില്ലെന്ന വാദമാണ്‌ കേരളം പുതുതായി ഉയര്‍ത്തുന്നത്‌. ക്വിറ്റിന്ത്യാ പ്രക്ഷോഭത്തിന്‌ ശേഷം സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കുന്ന വേളയില്‍ അതിനെ തണുപ്പിക്കുന്നതിനായി നാട്ടുരാജ്യങ്ങളുടെ ഫെഡറേഷന്‍ രൂപീകരിക്കുന്നതിനായി കൊണ്ടുവന്നതാണ്‌ 1935ലെ ആക്‌ട്. മദ്രാസ്‌ പ്രവിന്‍സോ, തിരുവിതാംകൂര്‍ രാജ്യമോ അതില്‍ ഭാഗമായിരുന്നില്ല. ഇവര്‍ മാത്രമല്ല, ഒട്ടുമിക്ക രാജ്യങ്ങളും ആ നിയമത്തെ അംഗീകരിക്കാത്തതുകൊണ്ടുതന്നെ അത്തരം ഒരു ഫെഡറേഷന്‍ രൂപീകൃതമാകുകയോ, നിലവില്‍ വരികയോ ചെയ്‌തിരുന്നില്ല.

 

 

ആ സാഹചര്യത്തില്‍ ആ നിയമത്തിലെ 177-ാം വകുപ്പ്‌ നിലനില്‍ക്കില്ലെന്നാണ്‌ കേരളം ഇപ്പോള്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്‌. അതുകൊണ്ടുതന്നെ അന്ന്‌ തിരുവിതാംകൂര്‍ ദിവാനും ബ്രിട്ടീഷ്‌ ഇന്ത്യാ ഗവണ്‍മെന്റിന്‌ വേണ്ടി സെക്രട്ടറി ഓഫ്‌ സ്‌റ്റേറ്റും തമ്മില്‍ ഏര്‍പ്പെട്ട കരാര്‍ പ്രകാരം ഇതിന്റെ അവകാശം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്‌തമാണെന്നാണ്‌ കേരളം പുതിയ സ്യൂട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്‌. നേരത്തെ കേസ്‌ നടന്നിരുന്ന സമയത്ത്‌ ഇക്കാര്യം ചൂണ്ടിക്കാട്ടാത്തത്‌ ഇതുമായി ബന്ധപ്പെട്ട ചരിത്രപരമായ അജ്‌ഞതയാണെന്നും വിശദീകരിച്ചു.

 

 

കേരളത്തിന്റെ വാദം പരിഗണിച്ചുകൊണ്ട്‌ ജസ്‌റ്റിസ്‌ അഭയ്‌ എസ്‌. ഓകയും ജസ്‌റ്റിസ്‌ അഗസ്‌റ്റിന്‍ ജോര്‍ജ്‌ മസീഹും അടങ്ങുന്ന ബെഞ്ച്‌ ബന്ധപ്പെട്ട കക്ഷികള്‍ക്ക്‌ നോട്ടീസ്‌ അയച്ചിട്ടുണ്ട്‌. എട്ടാഴ്‌ചയ്‌ക്കകം വാദത്തിന്‌ ആധാരമായ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു.കേസില്‍ കഴമ്പുണ്ടെങ്കില്‍ അഞ്ചംഗ ബെഞ്ചിന്റെ വിധി മറികടക്കാന്‍ ഏഴംഗ ബെഞ്ച്‌ രൂപീകരിച്ചായിരിക്കും നിയമനടപടികള്‍ നടക്കുകയെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (53 minutes ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (1 hour ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (1 hour ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (1 hour ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (1 hour ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (1 hour ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (1 hour ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (1 hour ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (1 hour ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (1 hour ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (2 hours ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (2 hours ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (3 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (4 hours ago)

Malayali Vartha Recommends