വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ എല്ലാവര്‍ക്കും സൗജന്യ റേഷന്‍ നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍
വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ എല്ലാവര്‍ക്കും സൗജന്യ റേഷന്‍ നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ,ചൂരല്‍മല പ്രദേശങ്ങളിലെ ARD44 , 46 റേഷന്‍ കടകളിലെ ഗുണഭോക്താക്കള്‍ക്കാണ് സൗജന്യ റേഷന്‍ നല്‍കുക.
ചൂരല്‍മല, മുണ്ടക്കൈ മേഖലയിലെ മുന്‍ഗണനേതര വിഭാഗക്കാരായ നീല, വെള്ള കാര്‍ഡുകാര്‍ക്കും റേഷന്‍ വിഹിതം പൂര്‍ണമായും സൗജന്യമായി നല്‍കുമെന്ന് മന്ത്രി . ആഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതമാണ് സൗജന്യമായി നല്‍കുക. നിലവില്‍ മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് സൗജന്യമായും മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ന്യായവിലയ്ക്കുമാണ് റേഷന്‍ നല്‍കി കൊണ്ടിരിക്കുന്നത്.
അതേസമയം മുണ്ടക്കൈ, ചൂരല്‍മല,അട്ടമല മേഖലകളില്‍ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ആശ്വാസ ധനസഹായത്തിനായി സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയില്‍ നിന്നും ജില്ലാ കളക്ടര്‍ നാല് കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.
https://www.facebook.com/Malayalivartha