Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു

വയനാട് കേരളത്തിന്റെ വേദനയായി: അശ്വതി തിരുനാള്‍ ലക്ഷ്മി ഭായി

04 AUGUST 2024 02:49 PM IST
മലയാളി വാര്‍ത്ത

കുന്നിന്‍ ചരിവുകള്‍ തെളിച്ച് കെട്ടിടങ്ങള്‍ പണിയുന്നത് കേരളത്തില്‍ സാധാരണമായി കഴിഞ്ഞു, വയനാട് ഒരു വേദനയായി നമ്മളെയെല്ലാം ബാധിക്കുമ്പോഴാണ് ഇത്തരം കാര്യങ്ങള്‍ പറയാതിരിക്കാനൊക്കില്ലെന്ന് പത്മശ്രീ ജേതാവ് അശ്വതി തിരുനാള്‍ ലക്ഷ്മി ഭായി. മനുഷ്യന്റെ വിചാരം നമ്മളാണ് ഏറ്റവും വലിയ സംഭവമെന്നാണ്, പ്രകൃതിയൊന്ന് ഞൊടിച്ചാല്‍ മനുഷ്യനില്ല എന്ന കാര്യം എല്ലാവരും മനസിലാക്കണമെന്നും പറഞ്ഞു. ലോക മലയാളി കൗണ്‍സില്‍ 14ാം സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നമുക്ക് ഒരുപാട് അനുഗ്രഹങ്ങള്‍ കിട്ടിയിട്ടുണ്ട്. മുകളിലേക്ക് നോക്കുമ്പോഴാണ് അതൊന്നും പോരാന്ന് തോന്നുന്നത്, താഴേക്ക് നോക്കണം. അപ്പോള്‍ മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ മനസിലാകും. ആരെയും രക്ഷിക്കാനായില്ലെങ്കിലും ശിക്ഷിക്കരുതെന്നും ഓര്‍മിപ്പിച്ചു.

മലയാളികൾ ഐക്യപ്പെടുന്നത് ദുരന്തം വരുമ്പോൾ മാത്രമാണെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍. ഇനി ആ സമയത്ത് മാത്രം ഒന്നിച്ചാൽ മാത്രം മതിയാവില്ല . ദുരന്തമില്ലാതാക്കാനുള്ള മുൻകരുതലിനെക്കുറിച്ചും ബോധമാന്മാരായിരിക്കണം. അതിന് വേൾഡ് മലയാളി കൗൺസിൽ ഇത്തരം പരിപാടികളിലൂടെ മുൻ കൈയ്യെടുക്കണം. കേരളത്തെ സംബന്ധിച്ച് ഏറ്റവും ദുഖകരമായ നാളുകളിലൂടെ കടന്നുപോവുകയാണ്.

ഒരു പാട് സ്വപ്നങ്ങളുമായി നമ്മോടൊപ്പം ജീവിച്ച സോദരങ്ങൾ ഇല്ല എന്നത് ദുഖകരമായ സത്യമാണെന്നും പറഞ്ഞു. ഹോട്ടല്‍ ഹയാത്ത് റിജിയന്‍സിയില്‍ നടന്ന ചടങ്ങില്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ചെറിയാന്‍ കീകാട് അധ്യക്ഷനായി. ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ് ഉണ്ണികൃഷ്ണന്‍, സൂരജ് ലാല്‍ എന്നിവര്‍ സംസാരിച്ചു. കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് നടത്തിയ ഐ.വി ശശി ഹ്രസ്വചിത്ര മത്സരത്തില്‍ വിജയിച്ചവര്‍ക്ക് അവാര്‍ഡും വിതരണം ചെയ്തു. കൃഷ്ണകിരണ്‍ നന്ദി രേഖപ്പെടുത്തി

 

 

ലീഗല്‍ ഫോറം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഗ്രേഷ്യസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പ്രമുഖ അഭിഭാഷകന്‍ ജോണ്‍ എസ് . റാല്‍ഫ്, ജോര്‍ജ് തോമസ് എന്നിവര്‍ സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന മെഡിക്കല്‍ ആന്റ് ടറിസം സെമിനാറും നടന്നു. ഉച്ചയ്ക്ക് ശേഷം നടന്ന മെഡിക്കല്‍ ആന്‍ഡ് ടൂറിസം സെമിനാറില്‍ അവയവദാനത്തെ കുറിച്ച് ഡോ. നോബിള്‍ ഗ്രേഷ്യസ് സംസാരിച്ചു. ഡോ. സെമി നോബിള്‍, ഡോ. ഷിബാഫ് ബാബു, ഡോ. ജിമ്മി ലോനപ്പന്‍ എന്നിവര്‍ സംസാരിച്ചു.

 

ലയണ്‍സ് ക്ലബ് ജില്ലാ ഗവര്‍ണര്‍ എം.എ വഹാബ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യാ റീജിയന്‍ പ്രസിഡന്റ് കെ.പി കൃഷ്ണകുമാര്‍, യൂറോപ്പ് മേഖല പ്രസിഡന്റ് ജോളി എം. പടയാട്ടില്‍, ഡോ. മനോജ് കല്ലൂര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ഡോ. ഷറഫുദീന്‍ കടമ്പോട് നന്ദി പ്രകാശിപ്പിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ്  (12 minutes ago)

ഈ രാശിക്കാർക്ക് ഇന്ന് സർക്കാർ പദവി തേടി വരും  (35 minutes ago)

149ാമത് മന്നം ജയന്തി ആഘോഷങ്ങൾ  (44 minutes ago)

രാജസ്ഥാനെ വീഴ്ത്തി കേരളം  (1 hour ago)

മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു....  (1 hour ago)

ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് പുതിയ ഊർജ്ജം പകരട്ടെയെന്നും രാഷ്ട്രപതി  (1 hour ago)

പുതു വർഷത്തെ വരവേറ്റത് വളരെ.....  (1 hour ago)

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (9 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (10 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (10 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (10 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (10 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (10 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (11 hours ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (12 hours ago)

Malayali Vartha Recommends