മുണ്ടക്കൈയിൽ ഉരുൾപോട്ടിയ മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രി 1 ലക്ഷം രൂപ നൽകും; ഭാര്യ കമല 33,000 രൂപയും...!

മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമായി 365 ലധികം പേർക്കാണ് പ്രകൃതിയുടെ കലിതുള്ളലിൽ ജീവൻ നഷ്ടമായത്. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിലൊന്നായി മാറിയിരിക്കുകയാണ് വയനാട്ടിലെ ഉരുൾപൊട്ടൽ. ഈ ദാരുണസംഭവത്തിനു പിന്നാലെ സഹായഹസ്തവുമായി നിരവധിപ്പേർ രംഗത്ത് വന്നിരുന്നു.
മുണ്ടക്കൈയിൽ ഉരുൾപോട്ടിയ മേഖലയുടെ പുനരധിവാസത്തിനായി തുക സംഭാവനയുമായി മുഖ്യമന്ത്രിയും ഭാര്യ കമലയും. മുഖ്യമന്ത്രി 1 ലക്ഷം രൂപയും ഭാര്യ കമല 33,000 രൂപ നൽകി. കൂടാതെ സിപിഎം എംഎല്‍എമാരും എംപിമാരും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുമെന്നു അറിയിച്ചു.
സിപിഎം സംസ്ഥാന കമ്മിറ്റി 25 ലക്ഷം രൂപയും പാര്‍ട്ടിയുടെ ത്രിപുര, തമിഴ്നാട് ഘടകങ്ങള്‍ 10 ലക്ഷം രൂപ വീതവും സംഭാവന നല്‍കും. കോണ്‍ഗ്രസ് എംഎല്‍എ രമേശ് ചെന്നിത്തല തന്റെ ഒരു മാസത്തെ ശമ്പളം സിഎംഡിആര്‍എഫിലേക്ക് നല്‍കും.
https://www.facebook.com/Malayalivartha


























