മുലപ്പാല്‍ ചോദിച്ചവന്മാരേക്കാള്‍ വലിയ ഞരമ്പന്‍ ! മുണ്ടക്കൈയ്യിലെ സ്ത്രീകളെ അപമാനിച്ചവനെ വീട്ടില്‍ക്കേറി തൂക്കണം ; ഫേക് ഐഡി ഉണ്ടാക്കി ചെറ്റത്തരം പടച്ചുവിട്ടവനെ തപ്പി മലയാളി...ദുരന്തത്തില്‍പ്പെട്ട സ്ത്രീകളെ കൂടെ കിടക്കാന്‍ വിളിച്ച ആ പുന്നാര മോനെ പൊക്കിയിരിക്കുമെന്ന് കലിയിളകി മലയാളി

മുലപ്പാല്‍ ചോദിച്ച ചേട്ടന്മാര്‍ക്ക് വീട്ടില്‍ക്കേറി കൊടുത്ത വാര്‍ത്ത കഴിഞ്ഞദിവസം ഞാന്‍ പങ്കുവെച്ചിരുന്നല്ലോ. കിട്ടിയവന്മാര്‍ വീടിന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ്. അവന്മാരേക്കാള്‍ വലിയ ഒരു ഞരമ്പന്‍ സോഷ്യല്‍മീഡിയയില്‍ ഒളിച്ചിരുന്ന് ചെറ്റത്തരം കാണിച്ച് കൂട്ടുന്നുണ്ട്. ആ മഹാനേക്കൂടിയൊന്ന് തൂക്കണം. അതിന് സൈബര്‍ സെല്ലിന്റെ അകമഴിഞ്ഞ സഹായസഹകരണം ഞങ്ങള്‍ മലയാളികള്‍ അപേക്ഷിക്കുകയാണ്. റിജോപോള്‍ 999 എന്നൊരു അക്കൗണ്ടില്‍ നിന്ന് വന്ന വളരെ മോശമായിട്ടുള്ള ഒരു കമന്റ് പലരും കണ്ടിട്ടുണ്ടാകും. ഒരു ഫോട്ടോയും വെച്ച് ഈ കമന്റ് പ്രചരിപ്പിക്കുകയായിരുന്നു.
കമന്റ് ഇങ്ങനെയാണ്...
ഇതില്‍ പെണ്ണുങ്ങള്‍ മാത്രം എന്റെ കൂടെ താമസിക്കാം. സൗകര്യം ഞാന്‍ ഉണ്ടാക്കിത്തരാം. എന്നോട് സഹകരിക്കുകയും വേണം. കിടന്ന് തരേണ്ടി വരും. ഇതായിരുന്നു അങ്ങേയറ്റം മോശമായ ആ കമന്റ്. തുടര്‍ന്ന് റിജോപോളിന്റെ അക്കൗണ്ടില്‍ കയറി മലയാളി തെറിവിളിച്ചു. എല്ലാവരും ഇത് ഷെയര്‍ ചെയ്ത് കൊണ്ടിരിക്കുകയാണ്. ദയവ് ചെയ്ത് ആരും ഷെയര്‍ ചെയ്യരുത്. കാരണം ആ ചിത്രത്തില്‍ കാണുന്ന ആളല്ല അങ്ങനെ കമന്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫോട്ടോയും വെച്ച് ഫേക് ഐഡി ഉണ്ടാക്കി മറ്റാരോ ചെയ്തതാണ് ഈ നെറികേട്. ഈ ഫോട്ടോയിലുള്ള ശരിക്കുള്ള റിജോപോള്‍ കല്‍പറ്റയില്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടി സന്നദ്ധ പ്രവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുകയാണ്. അദ്ദേഹവുമായ് മലയാളി വാര്‍ത്ത ബന്ധപ്പെട്ടിരുന്നു.
റിജോ വളരെ വ്യക്തമായി തന്നെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് ഉണ്ടായ ബുദ്ധിമുട്ടും വേദനയും അദ്ദേഹം നമ്മോട് പങ്കുവെച്ചു. റിജോ ദുരന്ത മുഖത്ത് സന്നദ്ധ പ്രവര്‍ത്തനം ചെയ്ത് മാതൃക കാണിക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഫോട്ടോയും വെച്ച് കമന്റിട്ട് മുണ്ടക്കൈയ്യിലെ സ്ത്രീകളെ അപമാനിച്ചവനെ കണ്ടെത്തുക തന്നെ ചെയ്യണം. ഇത് മലയാളികളുടെ കൂട്ടായ ആവശ്യമാണ്. അവനെ കണ്ടെതത്ി മാതൃകാപരമായ ശിക്ഷ തന്നെ കൊടുക്കണം. ഇത്ര വലിയ ഒരു ദുരന്തത്തില്‍ നില്‍ക്കുമ്പോള്‍ സര്‍വ്വതും നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുകയാണ് മനുഷ്യര്‍. മക്കളേയും ഭര്‍ത്താവിനേയും നഷ്ടപ്പെട്ട് വിങ്ങിപ്പൊട്ടി നില്‍ക്കുന്ന സ്ത്രീകളെയആണ് അങ്ങേയറ്റം അപമാനിച്ചത്. മനുഷ്യ കുലത്തില്‍ പിറന്ന ഒരുത്തരും ചെയ്യാത്ത പണിയാണ് ചെയ്തിരിക്കുന്നത്. ആ വിഷത്തെ പൊക്കണം.
പാല് ചോദിച്ച ചേട്ടന്മാര്‍ക്ക് നാട്ടുകാരുടെ കൈയ്യില്‍ നിന്നും കിട്ടി കൂടാതെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. നല്ല കറയുണ്ടെന്ന് തോന്നുന്നുവെന്ന് കമന്റിട്ട സുകേഷ് പി മോഹനെതിരെ പോലീസ് കേസെടുത്തു. മൂപ്പര്‍ക്ക് കുടിക്കാന്‍ കൊടുക്കുന്നുണ്ടാകില്ല. അല്ലെങ്കില്‍ അവളാണ് പറയേണ്ടതെന്ന് കമന്റിട്ട വിജയ് മയില്‍പ്പീലിക്കെതിരെയും കേസെടുത്തു. ദിവസവും 5 ലിറ്റര്‍ വേണമെന്ന് കമന്റിട്ട സുരേന്ദ്രന്‍ ഒ വിയ്‌ക്കെതിരെയും കേസ്. ഇവന്റെ വൈഫ് ജേഴ്‌സി പശുവാണോന്ന് ചോദിച്ച ബാബുരാജ് വാണിയമ്പലത്തിന് ഉടനെ പാല്‍ എത്തിക്കാമെന്ന് കുറച്ച് പേര്‍ പ്രതികരിച്ചിട്ടുണ്ട്. ഓരോരുത്തര്‍ക്കായ് കൊടുത്ത് വരുന്നതേയുള്ളു ഉടനെ അങ്ങെത്തുമെന്ന്. സോഷ്യല്‍മീഡിയയില്‍ എല്ലാവരും തെരയുന്നത് മുലപ്പാല്‍ ചോദിച്ചവര്‍ക്കെല്ലാം കൊടുത്തോ എന്നാണ്.
മനുഷ്യത്വം തൊണ്ടുതീണ്ടിയിട്ടില്ലാത്ത ഇതുപോലുള്ളവരെ അകറ്റി നിര്‍ത്തുക തന്നെ വേണം. ക്യാമ്പുകളില്‍ അലമുറയിട്ട് തകരയുകയാണ് കുറേ മനുഷ്യര്‍. എല്ലാം നഷ്ടപ്പെട്ടു ഒരായുഷ്‌കാലത്തെ സമ്പാദ്യം മുഴുവന്‍ പോയി. പ്രിയപ്പെട്ടവരേയും നഷ്ടപ്പെട്ട് അനഥരായിപ്പോയ മനുഷ്യര്‍. അവര്‍ക്ക് വേണ്ടി മലയാളികള്‍ മാത്രമല്ല ലോകം മുഴുവനുള്ള നല്ല മനുഷ്യര്‍ സഹായം ചെയ്ത് കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് മലയാളികളില്‍ ചിലര്‍ ഇങ്ങനെ നെറികെട്ട കമന്റ് ഇട്ട് അവരെ കൂടുതല്‍ വേദനിപ്പിക്കുന്നത്. ചാലിയാറില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സംഘത്തിലുള്ളവര്‍ പ്രതികരിച്ചത് കേട്ടിരുന്നോ. ആറിലൂടെ ഒഴുകിവരുന്നത് കൈയ്യും തലയും കാലുമൊക്കെ വേര്‍പെട്ട മൃതശരീരങ്ങളാണ്. സഹിക്കാന്‍ കഴിയുന്നില്ല ഈ കാഴ്ചകളെന്നാണ്. അത്രത്തോളം ഭീകരമായ അവസ്ഥയാണ്.
https://www.facebook.com/Malayalivartha


























