അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിക്കും; ആഭ്യന്തരമന്ത്രിയുമായി ബന്ധപ്പെട്ട് അര്‍ജുന്റെ ബന്ധുക്കളെ വിവരം അറിയിക്കാമെന്നാണ് എം.എല്‍.എ അറിയിച്ചത്; അര്‍ജുന്റെ വീട് സന്ദർശിച്ച് പ്രതിപക്ഷ നേതാവ്

അര്‍ജുന്റെ വീട് പ്രതിപക്ഷ നേതാവ് സന്ദർശിച്ചിരുന്നു. അതിനു ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു;- അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിക്കുമെന്നും ഇക്കാര്യം സ്ഥലം എം.എല്‍.എയുമായി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .
ആഭ്യന്തരമന്ത്രിയുമായി ബന്ധപ്പെട്ട് അര്‍ജുന്റെ ബന്ധുക്കളെ ഇന്ന് വിവരം അറിയിക്കാമെന്നാണ് എം.എല്‍.എ അറിയിച്ചത്. നിലവില്‍ എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. വയനാട്ടില്‍ അഞ്ച് മുതല്‍ 20 അടി വരെ താഴ്ചയിലാണ് വീടുകള്‍ മണ്ണിനടിയിലായത്. അതിന് മുകളിലാണ് ചെളി പുതഞ്ഞിരിക്കുന്നത് .
ആദ്യ ദിവസം വെളുപ്പിന് ഒരു മണിക്ക് മണ്ണിടിച്ചിലുണ്ടായി. രണ്ട് മണിക്കൂറിന് ശേഷം വീണ്ടും മണ്ണിടിഞ്ഞു. രണ്ടാമത്തെ മണ്ണിടിച്ചിലിലാണ് ഏറ്റവും കൂടുതല്‍ അപകടമുണ്ടായത്. ഷിരൂരിലും അദ്യ അപകടത്തിന് ശേഷം രണ്ടാമത് ഒരു അപകടം കൂടി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തകരെ പോലും ആ സ്ഥലത്തേക്ക് വിടാനാകാത്ത സാഹചര്യമായിരുന്നു.
അര്‍ജുനെ കണ്ടെത്താനുള്ള എല്ലാ മാര്‍ഗങ്ങളും പരിശോധിക്കും. അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ശക്തിപ്പെടുത്തണമെന്ന കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യം അദ്ഭുതത്തോടെയാണ് കര്‍ണാടകം നോക്കിക്കാണുന്നത്. സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അര്‍ജുനെ കണ്ടെത്തണമെന്ന വാശിയോടെ എം.എല്‍.എ അപകട സ്ഥലത്ത് തന്നെ നില്‍ക്കുകയാണ്. അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം ഇനിയുമുണ്ടാകും എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .
https://www.facebook.com/Malayalivartha


























