പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആക്ട് ഈസ്റ്റ് പോളിസിയുടെ ഭാഗമായുള്ള സന്ദർശനം; രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ത്രിരാഷ്ട്ര പര്യടനത്തിൽ കേന്ദ്രസഹമന്ത്രി ജോർജ് കുര്യനും; യാത്ര വിവരങ്ങൾ ഇങ്ങനെ

രാഷ്ട്രപതി ദ്രൗപദി മുർമു ആഗസ്ത് 5 മുതൽ ആഗസ്ത് 10 വരെ നടത്തുന്ന ത്രിരാഷ്ട്ര പര്യടനത്തിൽ കേന്ദ്ര ന്യൂനപക്ഷകാര്യ, മത്സ്യബന്ധന-മൃഗസംരക്ഷണ-ക്ഷീരോൽപ്പാദന സഹമന്ത്രി ജോർജ് കുര്യൻ അനുഗമിക്കും. ഫിജി, ന്യൂസിലാൻഡ്, തിമോർ-ലെസ്റ്റെ എന്നീ രാജ്യങ്ങളാണ് രാഷ്ട്രപതി സന്ദർശിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആക്ട് ഈസ്റ്റ് പോളിസിയുടെ ഭാഗമായാണ് ഈ സന്ദർശനം. ഫിജി പ്രസിഡൻ്റ് റാതു വില്ല്യം മൈവലിലി കറ്റോണിവേരെയുടെ ക്ഷണപ്രകാരമാണ് രാഷ്ട്രപതി ഫിജി സന്ദർശിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ഒരു രാഷ്ട്രത്തലവൻ്റെ ഫിജിയിലെക്കുള്ള ആദ്യ സന്ദർശനമാണിത്.ആഗസ്ത് 7 മുതൽ 9 വരെ രാഷ്ട്രപതി ദ്രൗപതി മുർമു ന്യൂസിലാൻഡിൽ ആയിരിക്കും.
ന്യൂസിലാൻഡിൽ രാഷ്ട്രപതി വിദ്യാഭ്യാസ സമ്മേളനത്തിൽ പങ്കെടുക്കും. ഇന്ത്യൻ വംശജരെയും അഭിസംബോധന ചെയ്യും.ആഗസ്ത് 10 നു രാഷ്ട്രപതി തിമോർ-ലെസ്റ്റെ സന്ദർശിക്കും. തിമോർ-ലെസ്റ്റെ സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതിയാണ് ദ്രൗപദി മുർമു.
https://www.facebook.com/Malayalivartha


























