ബെയ്ലി പാലം വഴി ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് റവന്യൂ മന്ത്രി

ബെയ്ലി പാലം വഴി ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്. തിങ്കളാഴ്ച മുതല്‍ രാവിലെ ആറു തൊട്ട് ഒമ്പത് വരെ ബെയ്ലി പാലത്തിലൂടെ 1500 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. കൂടുതല്‍ ആളുകള്‍ എത്തുന്നത് തിരച്ചിലിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പെടുത്തിയത്.
കാണാതായവരുടെ പട്ടിക തയാറാക്കുന്നതും പ്രധാന ദൗത്യമാണെന്ന് മന്ത്രി വ്യക്തമാക്കി.ഉരുള്‍ പൊട്ടല്‍ തകര്‍ത്തെറിഞ്ഞ മുണ്ടക്കെയിലും ചൂരല്‍മലയിലും രക്ഷാപ്രവര്‍ത്തനം ഏഴാംദിനമായി. ചാലിയാറില്‍ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടരും.
അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് തെരച്ചില്‍ തുടരുന്നത്. കൂടുതല്‍ സ്ഥലങ്ങളില്‍ ഐബോഡ് പരിശോധന നടത്തും. മണ്ണിനടിയിലുള്ള വസ്തുക്കളുടെ രൂപം അറിയാനാണ് ഐബോഡ് പരിശോധന നടത്തുന്നത്. തിരിച്ചറിയാത്ത എട്ട് മൃതദേഹങ്ങള്‍ ഇന്നലെ സര്‍വമത പ്രാര്‍ഥനയോടെ പുത്തുമലയില്‍ സംസ്കരിച്ചു.
"
https://www.facebook.com/Malayalivartha


























