Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

തമിഴ്നാടിന്റെ വാദം പൊളിയുന്നു; മുല്ലപ്പെരിയാർ അണക്കെട്ടിന് 30വയസ് തികയും മുമ്പേ ചോർച്ചയും ഓട്ടയടയ്ക്കലും തുടങ്ങി...

05 AUGUST 2024 03:17 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ കെട്ടുകഥയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം എന്ന തമിഴ്നാടിന്റെ വാദം പൊളിയുന്നു. അണക്കെട്ടിന് 30വയസ് തികയും മുമ്പേ ചോർച്ചയും ഓട്ടയടയ്ക്കലും തുടങ്ങിയിരുന്നുവെന്ന് തമിഴ്നാടിന് വേണ്ടി ന്യൂഡൽഹിയിലെ സെൻട്രൽ ബോ‌ർഡ് ഒഫ് ഇറിഗേഷൻ ആൻ‌ഡ് പവർ 1997ൽ തയ്യാറാക്കിയ പ്രത്യേക റിപ്പോർട്ടിൽ പറയുന്നു. അണക്കെട്ട് അപകടാവസ്ഥയിലാണെന്നത് കേരളത്തിന്റെ കെട്ടുകഥയാണെന്നാണ് തമിഴ്നാട് വാദിക്കുന്നത്. കാലപ്പഴക്കംകൊണ്ട് ദുർബലമായ സുർക്കി അണക്കെട്ടിനെ താങ്ങിനിറുത്താൻ 1980- 95 കാലത്ത് പുതിയ കോൺക്രീറ്റ് ഭിത്തി നിർമ്മിച്ചതുകൊണ്ട് എല്ലാം ഭദ്രമായെന്നാണ് തമിഴ്നാട് ധരിപ്പിക്കുന്നത്.

1928ലാണ് അണക്കെട്ടിലെ ചോർച്ച മൂലമുള്ള അപകടാവസ്ഥ ബ്രിട്ടീഷ് എൻജിനിയർമാർ ചൂണ്ടിക്കാട്ടിയത്. തുടർന്നുള്ള ഓട്ടയടയ്ക്കൽ ശ്രമങ്ങളെച്ചൊല്ലി വിദേശികളായ എൻജിനിയർമാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായും സൂചനയുണ്ട്. 1896 മുതൽ സീപ്പേജ് വെള്ളത്തിനൊപ്പം നിർമ്മാണ സാമഗ്രിയായ സുർക്കി മിശ്രിതം ഒലിച്ചുപോകുന്നുവെന്ന് കണ്ടെത്തി. 1928 ഒക്ടോബർ 17 മുതൽ 26വരെ മുല്ലപ്പെരിയാർ അണക്കെട്ട് വിശദമായി പരിശോധിച്ച ഇറിഗേഷൻ ചീഫ് എൻജിനിയർ ബ്രിട്ടീഷുകാരനായ എൽ.എച്ച്. ഗ്രഗ് റിപ്പോർട്ട് തയ്യാറാക്കി. സുർക്കി നഷ്ടപ്പെട്ടതിനാൽ അണക്കെട്ടിന്റെ ജലമുഖത്തെ പ്ലാസ്റ്ററിംഗിൽ നിരവധി വിടവുകളുണ്ടായി.

ഇതിലൂടെ ഡാം ഭിത്തിക്കുള്ളിലേക്ക് ജലം തള്ളിക്കയറിയെന്നും അണക്കെട്ടിന്റെ മുകളിൽ വീഴുന്ന മഴവെള്ളവും ഭിത്തിക്കുള്ളിലേക്ക് അരിച്ചിറങ്ങാൻ സാദ്ധ്യതയുണ്ടെന്നുമായിരുന്നു റിപ്പോർട്ടിന്റെ ഉള്ളടക്കം. ഇത് അടിയന്തരമായി പരിഹരിക്കുന്നതിന് ജലമുഖത്ത് മുക്കാലിഞ്ച് ഘനത്തിൽ സിമന്റ് പ്ലാസ്റ്ററിംഗും പുറംതോട് തുരന്ന് ഭിത്തിക്കുള്ളിൽ ഉയർന്ന സമ്മർദ്ദത്തിൽ സിമന്റ് ഗ്രൗട്ടിംഗും നടത്തണമെന്നും ശുപാർശചെയ്തു.

 

 

എന്നാൽ, അണക്കെട്ട് തുരന്ന് ഗ്രൗട്ടിംഗ് നടത്തുന്നത് വിഡ്ഢിത്തമാണെന്നും അണക്കെട്ടിനെ കൂടുതൽ ദുർബലപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി ചീഫ് എൻജിനിയർ ഡോവ്‌ലേ രംഗത്തുവന്നു. ഇതവഗണിച്ച് അണക്കെട്ടിന്റെ അടിത്തട്ടിൽ നിന്ന് 136അടിക്ക് മുകളിൽ പാരപ്പറ്റിൽനിന്ന് 20അടി താഴ്ചയിൽ തുരന്ന് സിമന്റ് ഗ്രൗട്ടിംഗ് നടത്തി. 1931 മാർച്ച് 5ന് ഈ അറ്റകുറ്റപ്പണി പൂർത്തിയാക്കി. ദീർഘകാലത്തേക്ക് അണക്കെട്ടിലെ ചോർച്ച തടയാൻ അത് പര്യാപ്തമാകുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ 1950 ആയപ്പോഴേക്ക് വീണ്ടും ചോർച്ചയുടെ അളവു കൂടി. 1928ലേതിനേക്കാൾ 12 ഇരട്ടി സിമന്റ് ഉപയോഗിച്ചാണ് അന്ന് ഈ ചോർച്ച അടച്ചത്. എന്നിട്ടും തീരാത്ത ചോർച്ചയാണ് 1980 മുതൽ, പുതിയഅണക്കെട്ടെന്ന കേരളത്തിന്റെ വാദത്തിന്റെ ബലമേകിയത്.

 

 

അതിനിടെ മുല്ലപ്പെരിയാര്‍ ഡാം അപകടത്തിലാണെന്നു ബോധ്യപ്പെട്ടിട്ടും തങ്ങളുടെ അവകാശമാണെന്ന കടുംപിടിത്തത്തിലിരിക്കുന്ന തമിഴ്‌നാടിന്‌ കരാറിലുള്ള അവകാശത്തെ സുപ്രീം കോടതിയില്‍ കേരളം ചോദ്യം ചെയ്തിരുന്നു. കേരളത്തിന്റെ വാദങ്ങള്‍ മുഖവിലയ്‌ക്കെടുത്തു കേസില്‍ സുപ്രീം കോടതി അഭിപ്രായം തേടിയതോടെ വിഷയം വീണ്ടും ചൂടുപിടിച്ചു. 1886ലെ മുല്ലപ്പെരിയാര്‍ പാട്ടക്കരാറിന്റെ സാധുത പരിശോധിക്കുകയാണ് സുപ്രീം കോടതി. സ്വാതന്ത്ര്യത്തിന് മുന്‍പുണ്ടാക്കിയ കരാറിന് നിലവില്‍ സാധുതയുണ്ടോയെന്ന് പരിശോധിക്കും. പാട്ടക്കരാര്‍ സാധുവെന്ന് 2014ല്‍ കോടതി ഉത്തരവിട്ടിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പു തിരുവിതാംകൂറിനു വേണ്ടി ദിവാനും അന്നത്തെ ബ്രിട്ടീഷ്‌ സര്‍ക്കാരിനു വേണ്ടി സെക്രട്ടറി ഓഫ്‌ സ്‌റ്റേറ്റും തമ്മില്‍ ഏര്‍പ്പെട്ട കരാറില്‍ തമിഴ്‌നാടിന്‌ അവകാശമില്ലെന്ന കേരളത്തിന്റെ വാദമാണ്‌ പുതിയ നിയമപോരാട്ടത്തിനു വഴിതുറക്കുന്നത്‌.

 

 

 

ഇക്കാര്യത്തില്‍ സുപ്രീം കോടതിയില്‍നിന്നുണ്ടാകുന്ന വിധി എന്തായാലും അതു രാജ്യത്തിന്റെ നിയമചരിത്രത്തില്‍ നാഴികക്കല്ലാകുമെന്നു നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘകാലമായി മുല്ലപ്പെരിയാര്‍ കേസ്‌ നടത്തുന്ന കേരള സര്‍ക്കാരിന്റെ നിയമസമിതിയിലെ സാങ്കേതിക വിദഗ്‌ധനായ കെ.എസ്‌.ഇ.ബി. ഡെപ്യൂട്ടി ചീഫ്‌ എന്‍ജിനീയര്‍ ജെയിംസ്‌ വില്‍സണ്‍, അഡ്വക്കേറ്റ്‌ ജനറല്‍ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ്‌, മുതിര്‍ന്ന അഭിഭാഷകന്‍ ജയ്‌ദീപ്‌ ഗുപ്‌ത, അന്തര്‍സംസ്‌ഥാന നദീജല വകുപ്പ്‌ ചീഫ്‌ എന്‍ജിനീയര്‍ പ്രിയേഷ്‌ണ, സ്‌പെഷല്‍ കൗണ്‍സില്‍ ജി. പ്രകാശ്‌ എന്നിവരടങ്ങുന്ന സംഘമാണ്‌ ഗവേഷണത്തിനൊടുവില്‍ നിര്‍ണായക വിവരം കണ്ടെത്തിയിരിക്കുന്നത്‌.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (47 minutes ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (54 minutes ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (59 minutes ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (1 hour ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (1 hour ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (1 hour ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (1 hour ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (1 hour ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (1 hour ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (1 hour ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (2 hours ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (2 hours ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (3 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (3 hours ago)

Malayali Vartha Recommends