സ്പീക്കർ എ.എൻ.ഷംസീർ അമേരിക്കയിൽ; അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തിൽ നടക്കുന്ന നാഷനൽ ലെജിസ്ലേച്ചർ കോൺഫറൻസിൽ പങ്കെടുക്കാനാണ് യാത്ര

സ്പീക്കർ എ.എൻ.ഷംസീർ അമേരിക്കയിലേക്ക് .ഇന്നലെ രാവിലെ കോഴിക്കോട്ടുനിന്ന് ഖത്തർ വഴിയാണ് ഷംസീർ അമേരിക്കയിലേക്കു പോയത്. അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തിൽ നടക്കുന്ന നാഷനൽ ലെജിസ്ലേച്ചർ കോൺഫറൻസിൽ പങ്കെടുക്കാനായിരുന്നു അദ്ദേഹം അവിടേക്ക് പോയത്.
യോഗം നടക്കുന്നത് 6, 7 തീയതികളിലാണ്. വിവിധ രാജ്യങ്ങളിലെ നിയമനിർമാണ സഭകളിലെ അംഗങ്ങളുടെയും അധ്യക്ഷരുടെയും യോഗമാണിത് . നേരത്തേ നിശ്ചയിച്ച പരിപാടിയാണെന്നും സ്പീക്കറുടെ ഓഫിസ് വ്യക്തമാക്കി.
രാജ്യവും സംസ്ഥാനവും വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ സ്പീക്കർ എ.എൻ.ഷംസീർ അമേരിക്കക്ക് യാത്ര വിവാദമാകുയാണ് .ഇന്ന് പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നായിരുന്നു സ്പീക്കറും കുടുംബവും ഖത്തറിലെ ദോഹയിലേക്ക് പോയത്.
https://www.facebook.com/Malayalivartha


























