ജില്ലാ ഭരണകൂടത്തിൻ്റെ വിലയിരുത്തലിന് ശേഷം കൂടുതൽ പ്രവർത്തനങ്ങളിലേക്ക് കടക്കും; വയനാട്ടിൽ പുനരധിവാസ നടപടികളിൽ അതീവ ജാഗ്രതയോടെയുള്ള തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതുണ്ടെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

വയനാട്ടിൽ പുനരധിവാസ നടപടികളിൽ അതീവ ജാഗ്രതയോടെയുള്ള തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതുണ്ടെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. 'ജില്ലാ ഭരണകൂടത്തിൻ്റെ വിലയിരുത്തലിന് ശേഷം കൂടുതൽ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു." തനിക്കൊരു റിപ്പോർട്ട് അയയ്ക്കുന്നു, താൻ അത് പരിശോധിച്ചു എന്നും അദ്ദേഹം പറഞ്ഞു. താൻ ദുരന്ത സ്ഥലത്തേക്ക് പോയി എന്നും സുരേഷ് ഗോപി പറഞ്ഞു.
വിഷയം സംബന്ധിച്ച എല്ലാ ഡാറ്റയും ജില്ലാ ഭരണകൂടത്തിൽ നിന്ന് കിട്ടണം. അത് സംസ്ഥാന സർക്കാരും അംഗീകരിക്കണം. ശേഷം താൻ പ്രധാനമന്ത്രിക്കുമുന്നിൽ എത്തിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. പുനരധിവാസ പ്രക്രിയകളിൽ വളരെ ശുഷ്കാന്തിയുള്ള, ബുദ്ധിപരമായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും സുരേഷ് ഗോപി പാർലിമെന്റിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
https://www.facebook.com/Malayalivartha


























