മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി ഫീനിക്സ് അവാര്‍ഡ് ജേതാവ് യാസിന്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി കൈരളി ടിവി ഫീനിക്സ് അവാര്‍ഡ് ജേതാവ് യാസിന്. സമ്മാനത്തുകയാണ് സിഎംഡിആര്‍എഫിലേക്ക് യാസിന് നല്‍കിയത്. കുട്ടികളുടെ വിഭാഗത്തിലെ ഫീനിക്സ് പുരസ്കാരം ആണ് മാസ്റ്റര്‍ യാസിന് സ്വന്തമാക്കിയത്. യാസിന്റെ ഇച്ഛാശക്തിക്ക് മുന്നില്‍ വിരലുകള്‍ക്ക് സ്ഥാനമില്ല. വിരലുകള്‍ ഇല്ലാതെ ഒമ്പതാം വയസില്‍ പഠിച്ചെടുത്ത കീബോര്‍ഡ് വിദ്യ യാസിനു നേടിക്കൊടുത്തത് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്. അതും കണ്ണുകെട്ടി കീബോര്‍ഡില്‍ ദേശീയഗാനം വായിച്ചതിന്.
80 ശതമാനം 'ചലനാവയവ വെല്ലുവിളി' നേരിടുന്ന ഈ 12-കാരന് ഇന്ന് നൃത്തവും ചിത്രരചനയും കഥാരചനയും അന്യമല്ല. ആലപ്പുഴ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ നല്ല നടനായും അംഗീകാരം നേടി. പഠിക്കുന്നത് സാധാരണ സ്കൂളില്‍. ക്ലാസിലും ഒന്നാമന്. കുഞ്ഞായിരിക്കുമ്പോള്‍ത്തന്നെ ടി വി പാട്ടുകള്‍ ശ്രദ്ധിക്കും. കൈപ്പത്തിയില്ലാത്ത വലത്തേക്കൈകൊണ്ടു താളംപിടിക്കും. താളത്തിനൊത്ത്, വിഷമിച്ചു വിഷമിച്ച്, ശരീരമനക്കും. വാപ്പിയും ഉമ്മിയും അതു പ്രോത്സാഹിപ്പിച്ചു. ഒന്നിനും ആവതില്ലാത്ത തങ്ങളുടെ പാവം കുഞ്ഞ് അങ്ങനെയെങ്കിലും സന്തോഷിക്കട്ടെ.എന്നു വച്ചിട്ട്.
അതായിരുന്നു തുടക്കം , 250 രൂപയുടെ 'കളിപ്പാട്ട കീ ബോര്‍ഡി'ല്‍ വായിച്ചുതുടങ്ങി. പത്തു വിരലും ഉപയോഗിച്ചാലും കുട്ടിക്കാലത്തു വഴങ്ങാത്ത കീ ബോര്ഡ്വിരലുകളില്ലാത്ത യാസിന് പഠിച്ചെടുത്തത് ഒമ്പതാം വയസ്സില്‍. ആ നേട്ടം, ഒരു ഗുരുവിന്റെയും സഹായമില്ലാതെ. പിന്നീടുണ്ടായത് മാസ്റ്റര്‍ യാസിന് എന്ന പ്രൊഫഷനല്‍ കീബോര്‍ഡ് വാദകന്‍. പിന്നാലേ, കണ്ണു കെട്ടി കീബോര്‍ഡില്‍ ദേശീയ ഗാനം ആലപിച്ചു.ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി.
https://www.facebook.com/Malayalivartha


























