Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

ഇന്ത്യയില്‍ അഭയം തേടിയത് വെറുതേയല്ല... ഒരിക്കല്‍ ബംഗ്ലദേശിനെ സൈനിക ഭരണത്തില്‍ നിന്നു രക്ഷിക്കാന്‍ സഹായിച്ച ഹസീന സ്വന്തം രാജ്യത്തുനിന്ന് പലായനം ചെയ്തിരിക്കുകയാണ്; ഇന്ത്യയെ വിശ്വസിച്ച് അഭയം തേടിയെത്തിയ ഹസീനയെ കൈവെടിഞ്ഞില്ല; ഷെയ്ഖ് ഹസീന നേരിട്ടത് 19 വധശ്രമം

06 AUGUST 2024 09:13 AM IST
മലയാളി വാര്‍ത്ത

ഇന്ദിരാ ഗാന്ധിക്ക് ശേഷം കണ്ട ഉരുക്കു വനിതയായ ഷെയ്ഖ് ഹസീന ഇപ്പോള്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. ഒരിക്കല്‍ ബംഗ്ലദേശിനെ സൈനിക ഭരണത്തില്‍നിന്നു രക്ഷിക്കാന്‍ സഹായിച്ച ഹസീന സ്വന്തം രാജ്യത്തുനിന്ന് പലായനം ചെയ്തിരിക്കുകയാണ്. അഞ്ചാം പ്രാവശ്യം പ്രധാനമന്ത്രിയായ ഹസീന, വീണ്ടും അഭയം തേടി ചെറിയൊരു ഹെലികോപ്റ്ററിലാണ് ഇന്ത്യയിലെത്തിയത്.

സംവരണസര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ഷെയ്ഖ് ഹസീനയുടെ രാജിയില്‍ കലാശിക്കുകയായിരുന്നു. പിന്നാലെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. 'വിവേചനവിരുദ്ധ വിദ്യാര്‍ഥി പ്രസ്ഥാനം' എന്ന കൂട്ടായ്മയുടെ നിസ്സഹകരണ സമരം കൊടുമ്പിരി കൊണ്ടതോടെയാണു ഹസീനയ്ക്കു നില്‍ക്കക്കള്ളി ഇല്ലാതായത്. സമരത്തില്‍ അണിചേരാന്‍ സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാരും ആഹ്വാനം ചെയ്തതോടെ ഓഫിസുകളുടെ പ്രവര്‍ത്തനം നിലച്ചു. പ്രധാനമന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചെങ്കിലും പ്രക്ഷോഭകര്‍ തയാറായില്ല.

വിദ്യാര്‍ഥികളല്ല, ഭീകരരാണു പ്രക്ഷോഭത്തിനു പിന്നിലെന്നും ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തുമെന്നും ഹസീന പ്രഖ്യാപിച്ചു. പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. ഇതോടെ രാജ്യമാകെ കലാപം ആളിപ്പടര്‍ന്നു. ഹസീനയ്ക്കു രാജ്യം വിടേണ്ടിയും വന്നു. ഏറ്റവും കൂടുതല്‍ കാലം ബംഗ്ലദേശിന്റെ പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാണു ഹസീന. അഴിമതിക്കുറ്റം ചുമത്തി ജയിലിലടയ്ക്കപ്പെട്ട ശേഷം രാജ്യഭരണത്തിന്റെ തലപ്പത്തെത്തിയ നേതാവ്.

പലപ്പോഴായി 19 വധശ്രമങ്ങള്‍ അതിജീവിച്ച, ഏറ്റവുമധികം കാലം ഭരണത്തിലിരുന്ന വനിത. എതിരാളികളെ അടിച്ചമര്‍ത്തുന്ന നേതാവെന്നു വിമര്‍ശനമുള്ള ഹസീനയ്ക്ക് അണികളുടെ വിശേഷണം 'മനുഷ്യത്വത്തിന്റെ മാതാവ്' എന്നാണ്. 17 കോടി ജനങ്ങളുള്ള ബംഗ്ലദേശിനെ അതിവേഗം വികസിക്കുന്ന സമ്പദ് വ്യവസ്ഥയാക്കി മാറ്റി. പക്ഷേ ഏഷ്യയിലെ ഉരുക്കുവനിതയ്ക്ക് ഇപ്പോഴത്തെ പ്രക്ഷോഭത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 76 വയസ്സുള്ള ഷെയ്ഖ് ഹസീനയുടെ ജീവിതം ബംഗ്ലദേശിന്റെ കഥ കൂടിയാണ്.

ബംഗ്ലദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെയും ബീഗം ഫാസില തുന്നീസയുടെയും മകളായി 1947 സെപ്റ്റംബര്‍ 28ന് കിഴക്കന്‍ ബംഗാളിലാണ് (ഇന്നത്തെ ബംഗ്ലദേശ്) ഹസീനയുടെ ജനനം. ഈഡന്‍ കോളജിലെ സ്റ്റുഡന്റ്സ് യൂണിയന്‍ വൈസ് പ്രസിഡന്റായിരുന്ന ഹസീന പഠനകാലത്തുതന്നെ സ്റ്റുഡന്റ്സ് ലീഗില്‍ സജീവമായിരുന്നു. ഭൗതികശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള ആണവ ശാസ്ത്രജ്ഞന്‍ എം.എ.വാസെദ് മിയയെ 1967ല്‍ വിവാഹം കഴിച്ചു. ബംഗ്ലദേശില്‍ അട്ടിമറി നടന്ന 1975 ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി മുജീബുര്‍ റഹ്‌മാന്‍ കൊല്ലപ്പെട്ടു.

മുജീബിന്റെ ഭാര്യയ്ക്കും മൂന്നു ആണ്‍മക്കള്‍ക്കും ജീവന്‍ നഷ്ടമായി. പെണ്‍മക്കളായ ഹസീനയും അനുജത്തി രഹാനയും സ്ഥലത്തില്ലാത്തതിനാല്‍ മാത്രം രക്ഷപ്പെട്ടു. രഹാനയോടാപ്പം ഹസീന അപ്പോള്‍ ജര്‍മനിയിലേക്കു പോയിരിക്കുകയായിരുന്നു. മുജീബിന്റെ ഉറ്റസഹപ്രവര്‍ത്തകരും മന്ത്രിമാരുമായിരുന്ന താജുദ്ദീന്‍ അഹമദ്, മന്‍സൂര്‍ അലി, സയ്യിദ് നസ്റുല്‍ ഇസ്ലാം, എ.എച്ച്.എം. കമറുസ്സമാന്‍ എന്നിവരെ കലാപകാരികള്‍ അറസ്റ്റ് ചെയ്തു ജയിലിലാക്കി. രണ്ടര മാസത്തിനു ശേഷം ജയിലില്‍ അവരും കൊല്ലപ്പെട്ടു.

മുജീബ് വിശ്വസിച്ച ചിലര്‍ തന്നെയാണ് അദ്ദേഹത്തെ ചതിച്ചത്. മന്ത്രിയായിരുന്ന ഖണ്ടാക്കര്‍ മുഷ്താഖ് അഹമ്മദിനെ കലാപകാരികള്‍ പ്രസിഡന്റാക്കി. കൊലയാളികളെ കുറ്റവിമുക്തരാക്കി അദ്ദേഹം ഉത്തരവിട്ടു. പക്ഷേ, വീണ്ടുമുണ്ടായ പട്ടാളവിപ്ലവങ്ങളുടെ തുടക്കത്തില്‍ ഖണ്ടാക്കറും പുറത്തായി. പുതിയ പട്ടാളത്തലവന്‍ സിയാവുര്‍ റഹ്‌മാന്‍ അധികാരത്തിലെത്തി. ഹസീനയും രഹനയും പശ്ചിമ ജര്‍മനിയിലെ ബംഗ്ലദേശ് അംബാസഡറുടെ വീട്ടിലാണ് രക്ഷ തേടിയെത്തിയത്. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അവര്‍ക്കു രാഷ്ട്രീയ അഭയം നല്‍കി. സൈനിക ഭരണകൂടം ഹസീനയെ വിലക്കിയതോടെ 6 വര്‍ഷത്തോളം ഡല്‍ഹിയില്‍ പ്രവാസജീവിതം.

1981ല്‍ സിയാഉര്‍ റഹ്‌മാനും കൊല്ലപ്പെട്ടു. ആ വര്‍ഷം അവാമി ലീഗിന്റെ പ്രസിഡന്റായ ഹസീന ഇന്ത്യയില്‍നിന്നു ബംഗ്ലദേശിലേക്കു മടങ്ങി. സൈനികനിയമം ചുമത്തി 1984ലും 1985ലും മാസങ്ങളോളം വീട്ടുതടങ്കലില്‍. 1986ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ച ഹസീന പ്രതിപക്ഷ നേതാവായി. പിന്നീട് അധികാരത്തിലെത്തിയ പട്ടാളത്തലവന്‍ എച്ച്.എം.ഇര്‍ഷാദ്, ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടി നേതാവ് ഖാലിദ സിയ (ജനറല്‍ സിയയുടെ വിധവ) എന്നിവരും മുജീബിന്റെ ഘാതകരെ സംരക്ഷിച്ചു. കേസെടുക്കുന്നതു പോലും തടഞ്ഞു. പ്രതികളില്‍ ചിലര്‍ സ്വന്തം രാഷ്ട്രീയ കക്ഷിയുണ്ടാക്കി തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. 1991ലെ തിരഞ്ഞെടുപ്പിലും അവാമി ലീഗ് പ്രതിപക്ഷത്തായിരുന്നു.

ഗംഗാജലം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടതും ടെലികമ്യൂണിക്കേഷന്‍ വ്യവസായം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തതും ഹസീനയുടെ ഭരണകാലത്താണ്. ചിറ്റഗോങ് സമാധാന ഉടമ്പടിക്കു പിന്നാലെ അവര്‍ക്ക് യുനെസ്‌കോ സമാധാന സമ്മാനം ലഭിച്ചു. 2001ലെ തിരഞ്ഞെടുപ്പില്‍ തോറ്റതോടെ വീണ്ടും പ്രതിപക്ഷത്ത്. 2007ല്‍ സൈന്യം അധികാരം പിടിച്ചപ്പോള്‍ അഴിമതിക്കുറ്റം ചുമത്തി ഹസീനയെ ജയിലിലടച്ചു.

ഖാലിദ സിയയും ഷെയ്ഖ് ഹസീനയും ബദ്ധവൈരികളായതിനാല്‍ ഇവരുടെ പാര്‍ട്ടികള്‍ തമ്മിലുള്ള ശത്രുതയും രൂക്ഷമാണ്. തുടക്കം മുതല്‍ ബിഎന്‍പിയുടെ നയപരിപാടികള്‍ക്ക് ഇന്ത്യാവിരുദ്ധ സ്വഭാവമായിരുന്നു. അവര്‍ പാക്കിസ്ഥാനോടാണ് അടുപ്പം കാണിച്ചത്. ഹസീനയാകട്ടെ കടപ്പാടിന്റെ ഓര്‍മയില്‍ ഇന്ത്യയോടുള്ള കൂറ് സൂക്ഷിച്ചു. പിതാവിന്റെ പാതയായിരുന്നു ഹസീനയ്ക്കു മുന്‍പിലുണ്ടായിരുന്നത്. പ്രതിഷേധം കലാപമായപ്പോള്‍ ഹസീനയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: '15 വര്‍ഷത്തിലേറെയായി ഞാന്‍ ഈ രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു. ജനങ്ങള്‍ക്കു വേണ്ടി എന്താണ് ചെയ്യാതിരുന്നത്?''. ഭരണത്തിലിരിക്കെ ഒരുപാട് ജനപ്രിയ പദ്ധതികളും വികസനവും നടപ്പാക്കിയെങ്കിലും ഇക്കുറി ജനവികാരം മനസ്സിലാക്കാന്‍ ഹസീനയ്ക്കു സാധിച്ചില്ല. അത് പതനത്തിലേക്ക് എത്തിക്കുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (39 minutes ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (46 minutes ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (51 minutes ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (55 minutes ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (1 hour ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (1 hour ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (1 hour ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (1 hour ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (1 hour ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (1 hour ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (1 hour ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (2 hours ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (3 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (3 hours ago)

Malayali Vartha Recommends