കണ്ണീര്‍ക്കാഴ്ചയായി.... അടൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി.... അടൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികരായ അടൂര്‍ ചാവടിയില്‍ ഗ്ലോറി വില്ലയില്‍ പരേതനായ സി.ജി.ഗീവര്‍ഗ്ഗീസിന്റേയും ശോഭയുടേയും മകന് ടോം സി വര്‍ഗീസ് (23), വാഴമുട്ടം മഠത്തില്‍ തെക്കേതില്‍ രാജീവിന്റെ മകന് ജിത്തു രാജ് (26) എന്നിവരാണ് മരിച്ചത്.
അടൂര്‍ ബൈപ്പാസില്‍ ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. എറണാകുളം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാറും അടൂര്‍ നെല്ലിമൂട്ടില്‍പ്പടി ഭാഗത്ത് നിന്നും കരുവാറ്റ ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ കാര്‍ യാത്രികയായ തിരുവനന്തപുരം തൈയ്ക്കാട് അനന്തഭവനം രത്നമണിയ്ക്ക് നിസ്സാരമായ പരിക്കേറ്റു. മരിച്ച രണ്ട് പേരും കൂട്ടുകാരാണ്.
https://www.facebook.com/Malayalivartha


























