മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞു....മഴ കുറഞ്ഞെങ്കിലും ഇടുക്കി ജലസംഭരണിയിലേക്ക് നീരൊഴുക്ക് ശക്തം

വൃഷ്ടി പ്രദേശങ്ങളില്‍ മഴ മാറിയതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ തോതില്‍ കുറവുണ്ടായിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ആറുമണിവരെയുള്ള കണക്ക് അനുസരിച്ച് 131.70 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.
തിങ്കളാഴ്ച രാവിലെ ആറു വരെയുള്ള 24 മണിക്കൂറില്‍ ഓരോ സെക്കന്‍ഡിലും അണക്കെട്ടിലേക്ക് 1260 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോള്‍ തമിഴ്നാട് 1396 ഘനയടി വീതം കൊണ്ടുപോയി. 24 മണിക്കൂറിനുള്ളില്‍ തേക്കടിയില്‍ 0.2 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്.
ഇടുക്കി ഡാമില്‍ 61.61 ശതമാനം വെള്ളമാണ് ഉള്ളത്.
പദ്ധതി മേഖലയില്‍ മഴ കുറഞ്ഞെങ്കിലും ഇടുക്കി ജലസംഭരണിയിലേക്ക് നീരൊഴുക്ക് ശക്തമാണ്. ശരാശരി ഒരടിയിലധികം ദിവസേന കൂടുന്നുണ്ട്. നിലവില്‍ 2367.54 അടിയാണ് ജലനിരപ്പ്. ശേഷിയുടെ 61.61 ശതമാനത്തിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 32.38 ശതമാനമായിരുന്നു.
https://www.facebook.com/Malayalivartha


























