മക്കള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി... പിഞ്ചുമക്കളോടൊപ്പം ഭാര്യവീട്ടിലേക്ക് സ്കൂട്ടറില്‍ പോകവേ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് പിതാവ് മരിച്ചു....

മക്കള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി... പിഞ്ചുമക്കളോടൊപ്പം ഭാര്യവീട്ടിലേക്ക് സ്കൂട്ടറില്‍ പോകവേ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് പിതാവ് മരിച്ചു.... ഒപ്പം സഞ്ചരിച്ച രണ്ടു മക്കള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
അടൂര്‍ പറന്തല്‍ ഇടക്കോട് ജീസസ് വില്ലയില്‍ തോമസ് ബെന്നി (45) ആണ് മരിച്ചത്. ആറും മൂന്നും വയസുള്ള മക്കളായ സേറ മേരി തോമസ്, ഏബല്‍ തോമസ് ബെന്നി എന്നിവരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.
കെ.പി റോഡില്‍ അടൂര്‍ കരുവാറ്റ ജങ്ഷനിലുള്ള സിഗ്നലിനു സമീപത്തായി തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. പറന്തല്‍ ഭാഗത്തു നിന്നും കൊട്ടാരക്കര കലയപുരത്തുള്ള ഭാര്യയുടെ വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പരിക്കേറ്റു കിടന്ന തോമസ് ബെന്നിയേയും മക്കളേയും നാട്ടുകാര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തോമസ് ബെന്നി മരിച്ചു.
ഭാര്യ ബ്ലെസി വിദേശത്തു ജോലി ചെയ്യുകയാണ്. അടൂര്‍ അഗ്നി രക്ഷാ നിലയത്തിനു സമീപത്തായി വഴിയോരത്ത് പഴക്കച്ചവടം നടത്തുകയായിരുന്നു തോമസ് ബെന്നി. സംസ്കാരം പിന്നീട് നടക്കും.
https://www.facebook.com/Malayalivartha


























