ഒടുവില്‍ ആ കടുംകൈ... വയോധിക ദമ്പതികള്‍ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു

ഒടുവില്‍ ആ കടുംകൈ.... വയോധിക ദമ്പതികള്‍ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. ഭവന നിര്‍മാണത്തിനെടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങി ജപ്തി ഭീഷണി വന്നതോടെ വയോധിക ദമ്പതികള്‍ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു.
വെള്ളറട പൊലീസ് സ്റ്റേഷന് പരിധിയില്‍ കിളിയൂര്‍ പനയത്ത് പുത്തന്‍വീട്ടില്‍ ജോസഫ് (73), ഭാര്യ ലളിതാ ഭായി (64) എന്നിവരാണ് ജീവനൊടുക്കിയത്. ഇവര്‍ വീട് നിര്‍മാണത്തിന് എടുത്ത ലോണിന്റെ തിരിച്ചടവ് മകന് ഹൃദ്രോഗം ബാധിച്ചതോടെ മുടങ്ങിയിട്ടുണ്ടായിരുന്നു. അതുവരെ കൃത്യമായി അടച്ചിരുന്നുവെന്ന് മക്കള്‍ പറഞ്ഞു.
റബര്‍ പുരയിടത്തില്‍ ആസിഡ് കുടിച്ച് മരണപ്പെട്ട നിലയിലാണ് ദമ്പതികളെ കണ്ടത്തിയത്. റബ്ബര്‍ പുരയിടത്തില്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് മൃതദേഹങ്ങള്‍ കണ്ടത്. ദമ്പതികള്‍ക്ക് വീട് നിര്‍മിക്കാന്‍ കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലയളവില്‍ 5 ലക്ഷം രൂപ അനുവദിച്ചിരുന്നു.
സ്ഥലം വാങ്ങി വീട് വെക്കാന്‍ കൂടുതല്‍ തുക ആവശ്യമുള്ളതിനാല്‍ തിരുവനന്തപുരത്തെ സ്വകാര്യ ധനകാര്യ സ്ഥാപനമായ ചോളമന് ഫിനാന്‍സില്‍ നിന്ന് ഒമ്പത് ലക്ഷം രൂപ വായ്പ എടുത്തു. കൃത്യമായി തിരിച്ചടക്കുന്നതിനിടെയാണ് ഇളയ മകന് സതീഷ് ഹൃദ്രോഹ ബാധിതനായത്. ഇതോടെ വായ്പ തിരിച്ചടവ് മുടങ്ങി. ബാങ്കുകാര് ജപ്തി നോട്ടീസ് നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ ഇവര്‍ വളരെ ആശങ്കയിലായിരുന്നു .
"
https://www.facebook.com/Malayalivartha


























