Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

പതിനെട്ടുകാരിയായ നാഗാലാന്റുകാരിയെ ഓടയില്‍തള്ളിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച തുമ്പ പീഡനക്കേസ്... റെസ്റ്റോറന്റിലെ ജോലിയും കഴിഞ്ഞ് ഭര്‍ത്താവിനെ കാത്തു നിന്ന നാഗാലാന്‍ഡുകാരിയെ പിന്നിലൂടെ എത്തി കടന്നു പിടിച്ചു, ഓടയില്‍ തള്ളിയിട്ട് ലൈംഗിക പീഡന ശ്രമം: കുറ്റം ചുമത്തലിന് പ്രതിയെ ഹാജരാക്കാന്‍ ഉത്തരവ്

06 AUGUST 2024 09:57 AM IST
മലയാളി വാര്‍ത്ത

പതിനെട്ടുകാരിയായ നാഗാലാന്റുകാരിയെ പിന്തുടര്‍ന്നെത്തി ഓടയില്‍തള്ളിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച തുമ്പ പീഡനക്കേസിലെ പ്രതിയെ കുറ്റം ചുമത്തലിന് ഹാജരാക്കാന്‍ വിചാരണ കോടതി ഉത്തരവിട്ടു. പ്രതിയായ മേനംകുളം മണക്കാട്ടുവിളാകം വിളയില്‍ വീട്ടില്‍ അനീഷിനെ (25) തുമ്പ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് 15 ന് ഹാജരാക്കേണ്ടത്.തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷന്‍സ്' കോടതി ജഡ്ജി ശ്രീമതി. ആജ് സുദര്‍ശന്റേതാണുത്തരവ്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ ഭര്‍ത്താവിനെ കാത്തുനിന്ന നാഗാലാന്‍ഡ് സ്വദേശിനിയെയാണ് പ്രതി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തുമ്പ പൊലീസ് 2023 ആഗസ്റ്റ് 21 നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. കൈക്കും മുഖത്തും പരിക്കേറ്റ പതിനെട്ടുകാരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.


2023 ആഗസ്റ്റ് 20 പുലര്‍ച്ചെ 12.10 നാണ് പീഡന ശ്രമം നടന്നത്. തിരുവനന്തപുരം ആക്കുളം ബൈപ്പാസില്‍ കുളത്തൂര്‍ എസ്എന്‍ നഗറിന് സമീപത്തെ സര്‍വീസ് റോഡില്‍ വച്ചായിരുന്നു പ്രതി യുവതിയെ ആക്രമിച്ചത്. അടുത്തിടെയാണ് കുളത്തൂര്‍ മുക്കോലയ്ക്കല്‍ ജംഗ്ഷനു സമീപം വാടകവീട്ടില്‍ ഭര്‍ത്താവുമൊത്ത് യുവതി താമസത്തിന് എത്തിയത്. ഞായറാഴ്ച യുവതിയുടെ ഭര്‍ത്താവ് ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലേക്ക് പോയിരുന്നു. റെസ്റ്റോറന്റില്‍ ജോലി ചെയ്യുന്ന യുവതി രാത്രി 11.45ന് ജോലി കഴിഞ്ഞിറങ്ങിയത്. തുടര്‍ന്ന് തന്നെ കൂട്ടിക്കൊണ്ടുപോകാന്‍ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു പറഞ്ഞ ശേഷം റോഡരികില്‍ കാത്തു നില്‍ക്കുമ്പോഴാണ് അതിക്രമം നടന്നത്.

റെസ്റ്റോറന്റ് മുതല്‍ അനീഷ് യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തുകയായിരുന്നു. യുവതി റോഡരികില്‍ കാത്തു നില്‍ക്കുന്നത് കണ്ട് അനീഷ് ബൈക്ക് നിര്‍ത്തി പിന്നിലൂടെ യുവതിയെ കടന്നു പിടിക്കുകയായിരുന്നു. ആക്രമണത്തില്‍ ഭയന്നുപോയ യുവതി കുതറിമാറിയപ്പോള്‍ അനീഷ് സമീപത്തെ ഓടയിലേക്ക് അവരെ തള്ളിയിട്ടു. അതിനുശേഷം ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം പ്രാണരക്ഷാര്‍ത്ഥം യുവതി പ്രതിയുടെ വിരലില്‍ കടിക്കുകയും നിലവിളിക്കുകയും ചെയ്തു. ഇതില്‍ കോപാകുലനായ പ്രതി യുവതിയുടെ മുഖത്തടിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ മുഖം പിടിച്ച് ഓടയുടെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഉരയ്ക്കുകയും ചെയ്തു. തല പിടിച്ച് തറയില്‍ ശക്തിയായി ഇടിക്കുകയുമായിരുന്നു എന്നും യുവതി നല്‍കിയ മൊഴിയില്‍ പറയുന്നു.

ഇതിനിടെ ഭര്‍ത്താവ് വരുന്നതു കണ്ട് അനീഷ് ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു എന്നും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇതിനിടെ റെസ്റ്റോറന്റ് ജീവനക്കാരും ഓടിയെത്തിയിരുന്നു. അവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തുമ്പ പൊലീസ് ഉടന്‍തന്നെ സ്ഥലത്തെത്തി. സമീപത്തെ സിസി ടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതി അനീഷാണെന്ന് മനസ്സിലാകുകയായിരുന്നു. സിസി ടിവി ദൃശ്യം പൊലീസ് യുവതിയെ കാണിച്ചപ്പോള്‍ പ്രതിയെ യുവതി തിരിച്ചറിയുകയും ചെയ്തു. ഇയാളുടെ ബൈക്കും ബൈക്കിന്റെ നമ്പരും ക്യാമറയില്‍ പതിഞ്ഞിരുന്നു.

രാത്രിയോടെ തന്നെ തുമ്പ പൊലീസ് സംഘം അനീഷിനായി അന്വേഷണം ആരംഭിച്ചു. ഈ സമയം മേനംകുളത്തെ വീട്ടില്‍ എത്തിയ അനീഷ് ഉറക്കമായിരുന്നു. അനീഷ് വീട്ടിലുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് രാത്രിയോടെ തന്നെ വീട്ടിലെത്തി പ്രതിയെ അറസ്റ്റു ചെയ്തു. തുമ്പ എസ്എച്ച്ഒ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അനീഷിനെ പിടികൂടിയത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (39 minutes ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (46 minutes ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (51 minutes ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (55 minutes ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (1 hour ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (1 hour ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (1 hour ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (1 hour ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (1 hour ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (1 hour ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (1 hour ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (2 hours ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (3 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (3 hours ago)

Malayali Vartha Recommends