Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന ആവശ്യവുമായി വീണ്ടും പ്രക്ഷോഭത്തിന് ഒരുങ്ങി സംഘടനകൾ...

06 AUGUST 2024 11:59 AM IST
മലയാളി വാര്‍ത്ത

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന ആവശ്യവുമായി മുമ്പ് പ്രക്ഷോഭരംഗത്ത് ഉണ്ടായിരുന്ന സംഘടനകൾ വീണ്ടും രംഗത്ത്. തമിഴ്നാടിന് ജലം, കേരളത്തിന് സുരക്ഷ എന്ന ആവശ്യമുയർത്തി മുല്ലപ്പെരിയാർ സമരസമിതി, സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്ന പെരിയാർവാലി പ്രൊട്ടക്ഷൻ മൂവ്മെൻറ് എന്നീ സംഘടനകളാണ് പുതിയഡാം എന്ന ആവശ്യവുമായി വീണ്ടും പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. വ്യാപാരി വ്യവസായി ഏകോപനസമിതി അടക്കമുള്ള സംഘടനകളും ഈ ആവശ്യം ഉയർത്തുന്നു. സുപ്രീംകോടതി, കരാറിൻറെ സാധുത പരിശോധിക്കുന്നത് കേരളത്തിന് അനുകൂലമാകുമെന്ന പ്രതീക്ഷയാണ് ഇവർക്കുള്ളത്. സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ കൂടുതൽ താത്പര്യം എടുക്കണമെന്നാണ് ഇവരുടെ ആവശ്യം.

വയനാട്ടിലെ ഉരുൾപൊട്ടലിന്റെയും മറ്റും പശ്ചാത്തലത്തിൽ പെരിയാർ തീരവാസികൾക്കുള്ള ആശങ്കയും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. മുല്ലപ്പെരിയാർ ഡാം കാലഹരണപ്പെട്ടതാണെന്നും പുതിയ അണക്കെട്ട് പണിയുകയാണ് ശാശ്വതപരിഹാരമെന്നും മുല്ലപ്പെരിയാർ സമരസമിതി മുഖ്യരക്ഷാധികാരി ഫാ. ജോയി നിരപ്പേൽ, ചെയർമാൻ കെ.എൻ. മോഹൻദാസ്, കൺവീനർ ഷാജി പി.ജോസഫ് എന്നിവർ പറഞ്ഞു. സുപ്രീംകോടതി നിരീക്ഷണം സ്വാഗതാർഹമാണെന്ന് പെരിയാർവാലി പ്രൊട്ടക്ഷൻ മൂവ്മെന്റ് ചെയർമാൻ അഡ്വ. സ്റ്റീഫൻ ഐസക് പറഞ്ഞു.

ഈ സാഹചര്യം പ്രയോജനപ്പെടുത്തി ആവശ്യമായ രേഖകൾ ഹാജരാക്കി വിധി കേരളത്തിന് അനുകൂലമാക്കാൻ സംസ്ഥാന സർക്കാർ ഉണർന്നുപ്രവർത്തിക്കണമെന്നും സ്റ്റീഫൻ ഐസക് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും വയനാട് ദുരന്തത്തിൻറെ പാഠം ഉൾക്കൊണ്ട് തമിഴ്നാട് സർക്കാർ ഇതിനോട് സഹകരിക്കണമെന്നും ഉപ്പുതറ പഞ്ചായത്ത് പ്രസിഡൻ്റ് ജയിംസ് കെ.ജേക്കബ് പറഞ്ഞു.

 

 

ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റും ഇതേ ആവശ്യം മുന്നോട്ടുെവച്ചു. മുല്ലപ്പെരിയാർ പാട്ടക്കരാറിന്റെ സാധുത പരിശോധിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ സുപ്രീംകോടതി പരിഗണനാ വിഷയമാക്കിയതിനെത്തുടർന്നാണ് പുതിയ അണക്കെട്ടെന്ന ആവശ്യത്തിന് വീണ്ടും ജീവൻവെച്ചത്. വയനാട് ദുരന്തത്തിൻറെ പശ്ചാത്തലവും അപ്രതീക്ഷിതമായി പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുന്നതും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകളും ആവശ്യത്തിന് ശക്തിപകരുന്നു.

 

 

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് അടിയന്തരമായി താഴ്ത്താനും, പുതിയ ഡാം പണിയാനുമുള്ള നടപടി ഉണ്ടാകണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ഉപ്പുതറ യൂണിറ്റ് പ്രസിഡന്റ് സിബി മുത്തുമാക്കുഴി. സെക്രട്ടറി ജേക്കബ് പനന്താനം, ചപ്പാത്ത് യൂണിറ്റ് സെക്രട്ടറി സി.ജെ. സ്റ്റീഫൻ എന്നിവരും ആവശ്യപ്പെട്ടു. സർക്കാരുകളുടെ കണ്ണുതുറപ്പിക്കാൻ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും സംഘടനകൾ അറിയിച്ചു. വിവിധ രാഷ്ട്രീയനേതാക്കളും സംഘടനകളും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (39 minutes ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (46 minutes ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (51 minutes ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (55 minutes ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (1 hour ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (1 hour ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (1 hour ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (1 hour ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (1 hour ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (1 hour ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (1 hour ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (2 hours ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (3 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (3 hours ago)

Malayali Vartha Recommends