Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

വയനാട് ദുരന്തം പിണറായിയുടെ സംഭാവനയോ? അമ്പരപ്പിക്കുന്ന കേന്ദ്ര നീക്കം തന്ത്രം പിഴച്ച് കേരളം

06 AUGUST 2024 12:07 PM IST
മലയാളി വാര്‍ത്ത
വയനാട് ദുരന്തം പിണറായി  സർക്കാരിന്റെ തലയിലാകുമോ? കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് അതാണ് മനസിലാക്കാൻ കഴിയുന്നത്. അമിത് ഷാക്ക് പിന്നാലെ കേന്ദ്ര വനം മന്ത്രി കൂടി സർക്കാരിനെതിരെ രംഗത്തെത്തിയതോടെ പിണറായി കൂടുതൽ പ്രതിസന്ധിയിലായി. ദേശീയ ഹരിത ട്രൈബ്യൂണലിനെ കൂടി കൈയിലെടുത്ത് പിണറായി സർക്കാരിനെ മുൾമുനയിൽ നിർത്താനാണ് നീക്കം. ഖനനം നിർത്താൻ കേന്ദ്ര നിർദ്ദേശം ഉണ്ടായിട്ടും അതിന് തയ്യാറാകാതെ വയനാടിനെ ദുരിതകയമാക്കിയത് കേരളമാണെന്ന് കേന്ദ്ര സർക്കാർ കരുതുന്നു. 

 

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ് രംഗത്തെത്തിയത് ഇന്നലെയാണ്.  അനധികൃത കയ്യേറ്റവും ഖനനവും അനുവദിച്ചതിന്റെ ദുരന്തമാണു വയനാട് നേരിടുന്നതെന്നാണു കേന്ദ്രമന്ത്രിയുടെ കുറ്റപ്പെടുത്തൽ. ‘‘സർക്കാർ സംവിധാനങ്ങൾ ഇത്തരം പ്രവർത്തികൾക്കു നിയമവിരുദ്ധ സംരക്ഷണം നൽകി. വളരെ സെൻസിറ്റീവായ പ്രദേശത്തിന് ആ പ്രാധാന്യം നൽകിയില്ല. നൽകിയ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു. ഭാവിയിലെങ്കിലും ഈ രീതിയിലുള്ള ഖനനവും മണ്ണെടുപ്പുമടക്കം ഇല്ലാതാകേണ്ടതുണ്ട്’’ – പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി വാർത്താ ഏജൻസിയായ എഎന്‍ഐയോട് കേന്ദ്രമന്ത്രി പറഞ്ഞു. 

‘‘പ്രാദേശിക രാഷ്ട്രീയക്കാരുടെ ഒത്താശയോടെയാണ് ഇവിടെ നിയമവിരുദ്ധമായി മനുഷ്യവാസം നടത്തുന്നത്. ഈ മേഖലയിൽ അവർ കയ്യേറ്റങ്ങൾ അനുവദിച്ചു. ഇതു വളരെ സെൻസിറ്റീവായ മേഖലയാണ്. മുൻ ഡയറക്ടർ ജനറൽ ഓഫ് ഫോറസ്റ്റ് സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ കേന്ദ്രം പഠിക്കാൻ നിയോഗിച്ചിട്ടുണ്ട്. ഇവർ സംസ്ഥാന സർക്കാരുമായി സംസാരിച്ചിട്ടുണ്ട്. 

 

സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്നാണ് ഞങ്ങൾക്കു തോന്നുന്നത്. പ്രാദേശിക അധികൃതരുടെ സഹായത്തോടെ ഇവിടെ അനധികൃത കയ്യേറ്റവും ഖനനവും നടക്കുന്നുണ്ട്. ഇക്കോസെൻസിറ്റീവ് സോണുകൾക്കായി കേരള സർക്കാർ ഒരു പദ്ധതി തയാറാക്കണം. സംസ്ഥാനത്തിന്റെ റിപ്പോർട്ട് സഞ്ജയ് കുമാറിന് നൽകണം. ദീർഘനാളുകളായി ഈ കമ്മിറ്റിയെ സംസ്ഥാന സർക്കാർ ഒഴിവാക്കുകയായിരുന്നു’’ – അദ്ദേഹം പറഞ്ഞു.

 

പിണറായി സർക്കാരിനുള്ള മരണ സർട്ടിഫിക്കേറ്റാണ് ഭൂപേന്ദ്ര യാദവിന്റെ വാക്കുകൾ.പശ്ചിമ ഘട്ടത്തിലെ 56,825.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള അഞ്ചാമത്തെ കരട് വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.. ആറ് സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്ന പശ്ചിമ ഘട്ട മലനിരകളില്‍ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നത് വയനാട്ടിലെ ദുരന്ത ഭൂമി അടക്കം 13 വില്ലേജുകള്‍ കൂടിയാണെന്ന് കരടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കരട് സംബന്ധിച്ചുള്ള എതിര്‍പ്പുകള്‍ 60 ദിവസത്തിനുള്ളില്‍ അറിയിക്കണം.

 

പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്ന ആറു സംസ്ഥാനങ്ങളിലെ സ്ഥലങ്ങളിലും ഖനനം, ക്വാറികളുടെ പ്രവര്‍ത്തനം, മണലെടുപ്പ് തുടങ്ങിയവയ്‌ക്ക് സമ്പൂര്‍ണ നിരോധനമുണ്ടായിരിക്കും.

 

വയനാട് മാനന്തവാടി താലൂക്കിലെ പേരിയ, തിരുനെല്ലി, തൊണ്ടര്‍നാട്, തൃശ്ശിലേരി, സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കിടങ്ങനാട്, നൂല്‍പ്പുഴ, വൈത്തിരി താലൂക്കിലെ അച്ചൂരാനം, ചുണ്ടേല്‍, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, തരിയോട്, വെള്ളരിമല എന്നീ 13 വില്ലേജുകളാണ് പട്ടികയിലുള്ളത്.



എറണാകുളത്തെ കോതമംഗലം താലൂക്കിലെ കുട്ടംപുഴ, ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ 14 വില്ലേജുകളും ഇടുക്കി താലൂക്കിലെ 9 വില്ലേജുകളും പീരുമേട് താലൂക്കിലെ എട്ട് വില്ലേജുകളും തൊടുപുഴ താലൂക്കിലെ രണ്ടു വില്ലേജുകളും ഉടുമ്പുംചോല താലൂക്കിലെ 18 വില്ലേജുകളും പട്ടികയിലുണ്ട്.ഇരിട്ടി താലൂക്കിലെ രണ്ടു വില്ലേജുകളും തലശ്ശേരി താലൂക്കിലെ ഒരു വില്ലേജും പത്തനാപുരം താലൂക്കിലെ രണ്ടു വില്ലേജുകളും പുനലൂര്‍ താലൂക്കിലെ ആറ് വില്ലേജുകളും പട്ടികയിലുണ്ട്.

 

കാഞ്ഞിരപ്പള്ളിയിലെ കൂട്ടിക്കല്‍ വില്ലേജ്, മീനച്ചിലിലെ മൂന്ന് വില്ലേജുകള്‍, കൊയിലാണ്ടിയിലെ രണ്ട് വില്ലേജുകള്‍, താമരശ്ശേരിയിലെ ആറ് വില്ലേജുകള്‍, വടകരയിലെ രണ്ട് വില്ലേജുകള്‍, നിലമ്പൂരിലെ 11 വില്ലേജുകള്‍ ആലത്തൂരിലെ ഒരു വില്ലേജ്, അട്ടപ്പാടിയിലെ ആറ് വില്ലേജുകള്‍, ചിറ്റൂരിലെ മൂന്ന് വില്ലേജുകള്‍, മണ്ണാര്‍ക്കാടിലെ ഒരു വില്ലേജ്, പാലക്കാടിലെ മൂന്ന് വില്ലേജുകള്‍, കോന്നിയിലെ നാല് വില്ലേജുകള്‍, റാന്നിയിലെ മൂന്ന് വില്ലേജുകള്‍, കാട്ടാക്കടയിലെ നാലു വില്ലേജുകള്‍, നെടുമങ്ങാട്ടെ മൂന്ന് വില്ലേജുകള്‍, ചാലക്കുടിയിലെ രണ്ട് വില്ലേജുകള്‍ എന്നിവയും പട്ടികയിലുള്‍പ്പെടുന്നു.

 

രാജ്യത്താകെ ഗുജറാത്ത് (449 ചതുരശ്ര കിലോമീറ്റര്‍) മഹാരാഷ്‌ട്ര (17340 ചതുരശ്ര കിലോമീറ്റര്‍), ഗോവ (1461 ചതുരശ്ര കിലോമീറ്റര്‍), കര്‍ണാടക (20668 ചതുരശ്ര കിലോമീറ്റര്‍), തമിഴ്നാട് (6914 ചതുരശ്ര കിലോമീറ്റര്‍) എന്നിവയ്‌ക്കൊപ്പമാണ് കേരളത്തിലെ പശ്ചിമ ഘട്ട മലനിരകളും ഇതിലുള്‍പ്പെടുന്നത്.

 

പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടാല്‍ മേഖലയില്‍ ഖനനം, ക്വാറി, മണല്‍ ഖനനം, എന്നിവ അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും ഇല്ലാതാക്കും. നിലവിലുള്ള ക്വാറികളുടെ അടക്കം അനുമതി പരമാവധി അഞ്ച് വര്‍ഷത്തേക്കോ അല്ലെങ്കില്‍ നിലവിലെ ലൈസന്‍സിന്റെ കാലാവധി പൂര്‍ത്തിയാകുന്നത് വരെയോ മാത്രമേ ലഭിക്കൂ. ഈ മേഖലയില്‍ പുതിയ താപവൈദ്യുത നിലയം ആരംഭിക്കുന്നതിനും വിലക്കുണ്ടാവും. എന്നാല്‍ നിലവിലുള്ള താപവൈദ്യുത നിലയങ്ങള്‍ക്ക് തുടര്‍ന്നും പ്രവര്‍ത്തിക്കാം.

 

വയനാട്ടിലെ ദുരന്തമേഖലയില്‍ അനിയന്ത്രിത ഖനനം നടന്നിരുന്നോയെന്ന ആശങ്ക പ്രകടിപ്പിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍ രംഗത്തെത്തി. ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷിക്കാനുള്ള നടപടികള്‍ ട്രൈബുണല്‍ ആരംഭിച്ചു. അധികൃതരില്‍ നിന്നും സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നാടു മുഴുവന്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോഴും പുലാശ്ശേരിയിലെ വിവാദ പാറമട നിയമങ്ങള്‍ മറികടന്നു പ്രവര്‍ത്തിക്കുന്നുണ്ട്. കൊപ്പം പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പാറമടയ്ക്കെതിരെ തുടക്കം മുതല്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. പാറമടയ്ക്കു പ്രവര്‍ത്തനാനുമതി നല്‍കരുതെന്നു പലതവണ പറഞ്ഞിട്ടും അധികൃതര്‍ അവഗണിച്ചു. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന ചെളമ്പ്രക്കുന്നിനോടു ചേര്‍ന്നാണു പാറമടയ്ക്ക് അനുമതി നല്‍കിയത് എന്നതാണു നാട്ടുകാരുടെ പ്രതിഷേധത്തിനു കാരണം. 

 

പുലാശ്ശേരിക്കാരുടെ പ്രതിഷേധം അവഗണിച്ച് അധികൃതര്‍ നല്‍കിയ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന പാറമട നിറയെ വെള്ളം സംഭരിച്ചു നിര്‍ത്തിയതാണു പുതിയ ഭീഷണി. ഇതിനു പുറമേ പാറമടയില്‍ പാറപൊട്ടിച്ചുള്ള പ്രവൃത്തികളും നടക്കുന്നുണ്ടെന്നും നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നു പഞ്ചായത്ത് അധികൃതര്‍ സ്ഥലം പരിശോധിച്ചു. തുടര്‍ന്ന് ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന ചെളമ്പ്രക്കുന്നിനോടു ചേര്‍ന്ന പാറമടയുടെ പരിസരത്തു താമസിക്കുന്ന എട്ടോളം കുടുംബങ്ങളെ കൊപ്പത്തെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റിയിരുന്നു. മുന്നറിയിപ്പു നല്‍കിയിട്ടും പാറമടയുടെ പ്രവര്‍ത്തനം തുടരുന്നതില്‍ നാട്ടുകാര്‍ ആശങ്ക അറിയിച്ചതിനെ തുടര്‍ന്നു പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ ഉടമയോട് ആവശ്യപ്പെടുമെന്നു പഞ്ചായത്ത് അധ്യക്ഷന്‍ ടി.ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

 

ഏലത്തോട്ടങ്ങളും ചെറിയ വെള്ളച്ചാട്ടങ്ങളും നിറഞ്ഞ മുണ്ടക്കൈ മേഖല വിനോദസഞ്ചാരികളുടെ ഇഷ്ടാകേന്ദ്രങ്ങളില്‍ ഒന്നാണ്. ഇക്കാരണത്താല്‍ ഒട്ടേറെ റിസോര്‍ട്ടുകളും ഇവിടെയുണ്ട്.

 

കേരളത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളെല്ലാം അടയാളപ്പെടുത്തിയിട്ടുണ്ട് . അപകടമേഖലയില്‍ ഉള്‍പ്പെട്ട പഞ്ചായത്തുകള്‍ ബോധവല്‍ക്കരണവും മുന്നൊരുക്കങ്ങളും നടത്തണമെന്നാണ് നിര്‍ദ്ദേശം. അനധികൃത ഖനനങ്ങള്‍ അനുവദിക്കാന്‍ പാടില്ല.

 

ഇത്തരം മേഖലകളില്‍ ഭൂമിയുടെ ഉപയോഗ രീതികളിലെ മാറ്റവും അവിടെ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളും അപകട സാധ്യത മുന്‍കൂട്ടി കണ്ടു വേണം നിര്‍വഹിക്കാന്‍. കാലാവസ്ഥാ മാറ്റം കൂടി പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ കരുതല്‍ വേണമെന്ന നിര്‍ദ്ദേശം ലംഘിക്കപ്പെട്ടോ എന്നാണ് ഹരിത ട്രിബ്യൂണല്‍ ചെന്നൈ ബഞ്ച് അന്വേഷണം നടത്തുക.സർക്കാരിനെ സംബന്ധിച്ചടത്തോളം ക്വാറികൾ ഒരു ദൗർബല്യമാണ്. ഇതിന്  പണി കൊടുക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

 

അപകട മേഖലയിൽ ക്വാറി - ഖനന പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന ആവശ്യം കേരള സർക്കാരിന് മുമ്പിൽ കേന്ദ്രം പലവട്ടം അവതരിപ്പിച്ചതാണ്. എന്നാൽ അപ്പോഴെല്ലാം അത് വക വച്ചു നൽകാൻ കേരളം തയ്യാറായിട്ടില്ല. എന്തു പറഞ്ഞാലും അത് കേരളത്തെ തകർക്കാനുള്ള കേന്ദ്ര നീക്കമാണെന്ന് ആരോപണം ഉന്നയിക്കും. ഇടതു സർക്കാരുകളുടെ  പരിസ്ഥിതി പ്രേമം പഴങ്കഥയായത് ഒന്നാം  പിണറായി സർക്കാരിന്റെ കാലത്താണ്. ഉരുള്‍പൊട്ടലും പ്രളയവും രൂക്ഷമായ പശ്ചാത്തലത്തില്‍  2019 ൽ ഖനനത്തിന്  ഏര്‍പ്പെടുത്തിയ നിരോധനം  വെറും 12 ദിവസത്തിനുള്ളില്‍ പിണറായി സർക്കാർ പിന്‍വലിച്ചു.  2019 ഓഗസ്റ്റ്  ഒന്‍പതിന്  നിർത്തിവച്ച  ഖനന പ്രവര്‍ത്തനങ്ങൾ  21നു പുനസ്ഥാപിച്ചു.  ഖനന മാഫിയക്ക് സർക്കാർ പൂർണമായും കീഴടങ്ങിയതു കൊണ്ടാണ് ഇത്തരമൊരു തീരുമാനം പെട്ടെന്ന് ഉണ്ടായത് . ഖനന മേഖല സ്തംഭിക്കുകയാണെങ്കിൽ സർക്കാരിന്റെ വരുമാനം നിലയ്ക്കും എന്നതാണ് യാഥാർത്ഥ്യം.   

 

ക്വാറിമാഫിയയ്ക്ക് പശ്ചിമഘട്ടം ഉള്‍പ്പെടെയുള്ള പരിസ്ഥിതിലോല പ്രദേശങ്ങള്‍ തുരക്കാനുള്ള അവസരമാണ് പിണറായി നൽകിയത്. സംസ്ഥാനത്ത് 5924 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പീച്ചിയിലെ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക്. സംസ്ഥാന സര്‍ക്കാരിന്റെ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കണക്കില്‍ പ്രവർത്തിക്കുന്നത്  750 ക്വാറികൾ മാത്രം . ബാക്കിയുള്ളവയെല്ലാം അനധികൃതമാണ്. യഥാര്‍ത്ഥത്തില്‍ കേരളത്തിൽ എത്ര  ക്വാറികളുണ്ടെന്ന് അധികൃതര്‍ക്കു കണക്കില്ല. 

പ്രളയത്തിന്റെ തനിയാവര്‍ത്തനം ഉണ്ടായത് പരിസ്ഥിതി ലോലപ്രദേശമായ പശ്ചിമഘട്ടത്ത് നടക്കുന്ന വ്യാപകമായ ഖനനം കാരണമാണെന്ന്  പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗിലും മറ്റു ശാസ്ത്രജ്ഞരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  വയനാട്ടിലും സമാന സാഹചര്യമാണ് ഉണ്ടായത്. എന്നാൽ ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പരിസ്ഥിതിയെ നശിപ്പിക്കുന്ന നിരവധി നടപടികൾ തുടങ്ങിവച്ചു. ഇതിന്റെ  തുടര്‍ച്ചയാണ് യഥേഷ്ടം നൽകിയ ഖനനാനുമതി. പരിസ്ഥിതിയെക്കുറിച്ച് ധവളപത്രം   ഇറക്കിയ പിണറായി സര്‍ക്കാര്‍ അതില്‍ ക്വാറികളെക്കുറിച്ച് ഒന്നും  പറഞ്ഞില്ല. ഇതിന് കാരണം ക്വാറികൾ അനുവദിക്കേണ്ട സാഹചര്യം വന്നു ചേരുമെന്ന് സർക്കാരിന് അറിയാമായിരുന്നത് കൊണ്ടാണ്. റോഡ്, തോട്, നദികള്‍, വീടുകള്‍ തുടങ്ങിയവയില്‍ നിന്ന് ക്വാറികൾ  100 മീറ്റര്‍ അകലമെങ്കിലും പാലിക്കണമെന്ന നിബന്ധന ഇടത് സർക്കാർ  50 മീറ്ററാക്കി. ക്വാറിക്കു നല്കുന്ന അനുമതിയുടെ കാലാവധി മൂന്നു വര്‍ഷത്തില്‍ നിന്ന് അഞ്ചു വര്‍ഷമാക്കി. വനത്തില്‍ നിന്നുള്ള ക്വാറിയുടെ  ദൂരപരിധി 100 മീറ്ററില്‍ നിന്ന് 50 മീറ്ററായി വെട്ടിക്കുറച്ചു. ഭൂപതിവ് ചട്ടങ്ങള്‍ ദേദഗതി ചെയ്ത് പട്ടയഭൂമിയില്‍ പോലും വ്യാപകമായ ഖനനത്തിനു വഴിയൊരുക്കി. കേരള നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തി നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്താന്‍ അവസരമൊരുക്കി. 

വി എസ് സർക്കാരിന്റെ കാലത്ത് ഖനനത്തിന് കടുത്ത നിയന്ത്രണമാണ് ഉണ്ടായിരുന്നത്. പിണറായി വിജയനായിരുന്നു അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. ഖനനത്തിന് അനുമതി നൽകണമെന്ന് സിപിഎം  സർക്കാരിനോട് അക്കാലത്ത് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ അനുമതി നൽകിയില്ല. അന്നും വ്യവസായ വകുപ്പ് പാർട്ടി ഔദ്യോഗിക പക്ഷത്തിന്റെ കൈയിലായിരുന്നു.  എന്നാൽ ഇത്തരം നയപരമായ തീരുമാനങ്ങൾ മുഖ്യമന്ത്രിയാണ് കൈകൊണ്ടിരുന്നത്. ഖനനത്തിന് അനുമതി നൽകുന്നതിനോട് വി എസിന് പൂർണമായ വിയോജിപുണ്ടായിരുന്നു.  ഖനനാനുമതി സ്വകാര്യ മേഖലക്ക് നൽകിയത് ശശിധരൻ കർത്തക്ക് വേണ്ടിയാണെന്ന് വി.എസ് പക്ഷം ഇന്നും വിശ്വസിക്കുന്നു. 

പാരിസ്ഥിതിക പ്രശ്നങ്ങളുടെ പേരിൽ അക്കാലത്ത് പല വികസന പദധതികൾക്കും വി എസ് തടസ്സം  നിന്നിരുന്നു. പരിസ്ഥിതിയെ ഇല്ലാതാക്കി വികസനം വേണ്ടെന്നായിരുന്നു  വി എസിന്റെ നിലപാട്. ഇത് പാർട്ടിയും സർക്കാരും തമ്മിൽ കടുത്ത കലഹത്തിന് ഇടയാക്കി. ഖനനം ഉണ്ടെങ്കിൽ മാത്രമേ പാർട്ടിക്ക് നിലനിൽക്കാൻ കഴിയുകയുള്ളു.കോടി കണക്കിന് രൂപയാണ് കമ്മീഷൻ ഇനത്തിൽ പാർട്ടിക്ക് ലഭിക്കുന്നത്. ക്വാറികൾക്ക് അനുമതി യഥേഷ്ടം നൽകുന്നതിൽ ഉദ്യോഗസ്ഥർക്കും സന്തോഷമാണ്. മൈനിംഗ് ആന്റ് ജിയോളജി വിഭാഗം ഉദ്യോഗസ്ഥർക്ക് ഖനനത്തിലൂടെ ലഭിക്കുന്നത് ലക്ഷങ്ങളാണ്. പാർട്ടി നിലനിൽക്കുന്നതും ക്വാറി മാഫിയയുടെ സഹായത്തോടെയാണ്. 

 2019 ൽ തന്നെയാണ് കരിമണല്‍  സ്വകാര്യ മേഖലയിൽ ഖനനം ചെയ്യാനുള്ള നീക്കവുമുണ്ടായത്. ഇ.പി. ജയരാജൻ ആയിരുന്നു അന്ന് മന്ത്രി. സി  പി എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് സ്വകാര്യമേഖലയിൽ കരിമണൽ ഖനനം നടത്താനുള്ള ഫയൽ മന്ത്രിസഭാ യോഗത്തിന് മുന്നിൽ വ്യവസായ വകുപ്പ് സമർപ്പിച്ചത്. 

 

 

 

സ്വകാര്യ മേഖലയില്‍ ഖനനം നടത്താന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്ന് മുഖ്യമന്ത്രി  വ്യക്തമാക്കിയിരുന്നു.  അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി ഒരു ഫയല്‍ വ്യവസായ വകുപ്പില്‍ എങ്ങനെ ഉടലെടുത്തു  എന്ന ചോദ്യം ഉയർന്നു. കരിമണല്‍ ഉള്‍പ്പെടെയുള്ള ധാതു ഖനനം സ്വകാര്യ മേഖലയില്‍ തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന നിയമ ഭേദഗതിയെ  മറികടന്നാണ്  വ്യവസായ വകുപ്പ് സ്വകാര്യ ലോബിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ദ്രുതഗതിയില്‍ ഫയല്‍ നീക്കുകയും ചെയ്തത്. ഇതിന്  പിന്നില്‍ ഉന്നതതല ഗൂഡാലോചനയുണ്ടെന്ന് വ്യക്തമായിരുന്നു.   സംഭവം വിവാദമായതോടെ മുഖ്യമന്ത്രി തന്നെ വിഷയത്തിൽ ഇടപെടുകയായിരുന്നു.

മുഖ്യമന്ത്രിയുടെ പിന്തുണയോടെയാണ് അങ്ങനെയൊരു നീക്കം വകുപ്പില്‍ നടന്നത് . ചൂടു വെള്ളത്തിൽ വീണ ഇ പി ജയരാജൻ പാർട്ടിയുടെ അംഗീകാരമില്ലാതെ ഇത്രയും വലിയൊരു തീരുമാനം സ്വീകരിക്കുകയില്ല എന്ന് എല്ലാവരും കരുതി. ഇത്രയേറെ ഗൗരവസ്വഭാവമുള്ള ഈ വിഷയം മന്ത്രിസഭയിലോ ഇടതുമുന്നണിയിലോ ചര്‍ച്ച ചെയ്യാതെ അനുമതി നല്‍കുന്ന ഘട്ടം വരെയെത്തി എന്നാണ് മാധ്യമങ്ങൾ  റിപ്പോര്‍ട്ടുകൾ റിപ്പോർട്ട്  ചെയ്തത്. .  നിയമവിരുദ്ധമായ ഈ നടപടിയുടെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ വ്യവസായ മന്ത്രിക്കോ വകുപ്പിലെ ഉന്നതര്‍ക്കോ കഴിഞ്ഞില്ല. അതേസമയം തനിക്ക് ഒന്നും പേടിക്കാനാവില്ലെന്നാണ് ഇ പിയുമായി ബന്ധപ്പെട്ടവർ പറഞ്ഞത്..  പാർട്ടി അംഗീകാരം ഉണ്ട് എന്നത് തന്നെയാണ് ഇതിനർത്ഥം. . ഇതേ നിലപാട് തന്നെയാണ് ഭൂമി ഖനനത്തിലും സർക്കാർ പിന്തുടരുന്നത്. ഇതിനാണ് ഇപ്പോൾ പിടി വീണത് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (39 minutes ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (46 minutes ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (51 minutes ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (55 minutes ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (1 hour ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (1 hour ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (1 hour ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (1 hour ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (1 hour ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (1 hour ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (1 hour ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (2 hours ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (3 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (3 hours ago)

Malayali Vartha Recommends