കണ്ണീര്‍ക്കാഴ്ചയായി.... തിരുവനന്തപുരം കരകുളം പാലത്തിന് സമീപം അജ്ഞാത വാഹനമിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം
കണ്ണീര്‍ക്കാഴ്ചയായി.... തിരുവനന്തപുരം കരകുളം പാലത്തിന് സമീപം അജ്ഞാത വാഹനമിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. ആര്യനാട് - പുതുകുളങ്ങര സ്വദേശി ഗീത (37) ആണ് മരിച്ചത്.
ഇന്ന് രാവിലെ 8 മണിയോടെ സ്‌കൂട്ടറില്‍ പേരൂര്‍ക്കട ഭാഗത്തേക്ക് പോകുകയായിരുന്ന യുവതിയെ എതോ വാഹനം തട്ടിവീഴ്ത്തുകയായിരുന്നു. റോഡില്‍ വീണ ഗീതയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റു. നാട്ടുകാര്‍ ഉടന്‍ മെഡിക്കല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ അരുവിക്കര പോലീസ് കേസെടുത്തു.
"
https://www.facebook.com/Malayalivartha