വാളയാര്‍ കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാന്‍ അനുമതി നല്കി ഹൈക്കോടതി

വാളയാര്‍ കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാന്‍ അനുമതി നല്കി ഹൈക്കോടതി. പാലക്കാട് പോക്സോ കോടതിയില്‍ നിലനില്‍ക്കുന്ന കേസ് മാറ്റാനായി അനുമതി തേടി സിബിഐയാണ് കോടതിയെ സമീപിച്ചിരുന്നത്.
വാളയാറിലെ സഹോദരിമാരുടെ മരണം സംബന്ധിച്ച കേസ് നിലവില്‍ സിബിഐയാണ് പുനരന്വേഷിക്കുന്നത്. സിബിഐയുടെ ആവശ്യത്തിനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും ആക്ഷന്‍ കൗണ്‍സിലും കോടതിയെ സമീപിച്ചിട്ടുണ്ടായിരുന്നു. കേസ് അട്ടിമറിക്കാനാണ് സിബിഐ നീക്കം എന്നായിരുന്നു ആക്ഷേപം. ഇത് തളളിയാണ് കോടതിയുത്തരവ്.
https://www.facebook.com/Malayalivartha


























