Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

സംസ്ഥാനത്ത് പുതിയ മദ്യനയത്തിന് ശുപാര്‍ശ... ഡ്രൈ ഡേയില്‍ ഭാഗികമായി മദ്യവിതരണം അനുവദിക്കാന്‍ ശുപാര്‍ശ

06 AUGUST 2024 08:57 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് പുതിയ മദ്യനയത്തിന് ശുപാര്‍ശ. ഡ്രൈ ഡേയില്‍ മദ്യ വില്‍പ്പനയ്ക്ക് ഉപാധികളോടെ മാറ്റം വരുത്താനാണ് ശുപാര്‍ശ. മദ്യനയത്തിന്റെ കരടിലാണ് ഇത് സംബന്ധിച്ച ശുപാര്‍ശ നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ഒന്നാം തീയതികളില്‍ മദ്യ വില്‍പ്പനയില്ലാത്തത് കാരണം കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് ടൂറിസം വകുപ്പും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡ്രൈ ഡേ പൂര്‍ണമായി പിന്‍വലിക്കുന്നതിന് പകരം ഭാഗികമായി മദ്യവിതരണം അനുവദിക്കുന്നതരത്തിലാണ് കരടിലെ ശുപാര്‍ശ.

ഒന്നാം തീയതികളില്‍ മദ്യഷോപ്പുകള്‍ പൂര്‍ണമായി തുറന്ന് പ്രവര്‍ത്തിക്കില്ല. അതിന് പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് എന്നീ സാഹചര്യങ്ങളില്‍ പ്രത്യേക ഇളവ് നല്‍കുന്നതാണ് പരിഗണിക്കുന്നത്. ഒന്നാം തീയതിയില്‍ കേരളത്തില്‍ മദ്യവില്‍പ്പനയില്ലാത്തതിന്റെ പേരില്‍ നിരവധി അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍ക്ക് വേദിയാകാനുള്ള അവസരം കേരളത്തിന് നഷ്ടമായതായി മുമ്പ് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പുതിയ മദ്യനയം രൂപീകരിക്കുന്നതിന് മുന്നോടിയായി ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നപ്പോഴും ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിന്‍വലിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഒന്നാം തീയതിയില്‍ മദ്യഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിച്ചാല്‍ 12 അധിക ദിവസങ്ങള്‍ ലഭിക്കുമെന്നും നഷ്ടം നികത്താന്‍ കഴിയുമെന്നും അന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. ഡ്രൈ ഡേ പിന്‍വലിക്കണമെന്നത് ബാറുടമകളുടേയും ദീര്‍ഘകാലമായുള്ള ആവശ്യമാണ്.

അതേസമയം, നയപരമായ കാര്യമായതിനാല്‍ തന്നെ മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്യാതെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകില്ല. ഇടത് മുന്നണി യോഗത്തില്‍ കരട് മദ്യനയത്തിലെ തീരുമാനങ്ങള്‍ അറിയിക്കും. ഇതിന് പുറമേ സിപിഎം - സിപിഐ ഉഭയകക്ഷി ചര്‍ച്ചയും ഈ വിഷയത്തില്‍ നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി കാരണം പ്രതിഷേധമുണ്ടാകാത്ത രീതിയില്‍ മദ്യനയം പ്രഖ്യാപിക്കാനാണ് സര്‍ക്കാരും പാര്‍ട്ടിയും ശ്രമിക്കുക. വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കൂടി കണക്കിലെടുത്ത് വിവാദങ്ങള്‍ക്കുള്ള സാഹചര്യം പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (29 minutes ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (36 minutes ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (41 minutes ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (45 minutes ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (54 minutes ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (55 minutes ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (1 hour ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (1 hour ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (1 hour ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (1 hour ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (1 hour ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (2 hours ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (3 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (3 hours ago)

Malayali Vartha Recommends