അഭൂതപൂര്‍വ്വമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്ന പൊതു അവധി ദിനത്തില്‍ പൊതു വരി നില്‍ക്കുന്ന ഭക്തര്‍ക്കെല്ലാം സുഗമമായ ദര്‍ശനം
അഭൂതപൂര്‍വ്വമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്ന പൊതു അവധി ദിനത്തില്‍ പൊതു വരി നില്‍ക്കുന്ന ഭക്തര്‍ക്കെല്ലാം സുഗമമായ ദര്‍ശനം
തുടര്‍ച്ചയായ പൊതു അവധി ദിനങ്ങളായ ഓഗസ്റ്റ് 18, 20, 25, 26, 28 തീയതികളില്‍ മതിനാല്‍ ഇടദിവസങ്ങളായ ഓഗസ്റ്റ് 19 , 27 എന്നി ദിവസങ്ങളില്‍ കൂടി സ്പെഷ്യല്‍/ വിഐപി ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടെ തീരുമാനം.
പൊതു വരി നില്‍ക്കുന്ന ഭക്തര്‍ക്കെല്ലാം സുഗമമായ ദര്‍ശനം ഒരുക്കുന്നതിനാണ് ഈ തീരുമാനം. പൊതു അവധി ദിനങ്ങളില്‍ പതിവ് ദര്‍ശന നിയന്ത്രണം തുടരുന്നതാണ്.
ഈ ദിവസങ്ങളില്‍ ഉച്ചതിരിഞ്ഞ് 3.30ന് ക്ഷേത്രം നട തുറക്കുന്നതാണ്. ഇതോടെ ദര്‍ശനത്തിനായി ഭക്തര്‍ക്ക് ഒരു മണിക്കൂര്‍ അധികം ലഭിക്കുന്നതാണ്. ആചാരപ്രധാനമായ ഇല്ലം നിറ ചടങ്ങ് നടക്കുന്ന ഓഗസ്റ്റ് 18 ഞായറാഴ്ച പുലര്‍ച്ചെ നാലര മണി വരെ മാത്രമേ സ്പെഷ്യല്‍/ വി ഐ പി, പ്രാദേശികം, സീനിയര്‍ സിറ്റിസണ്‍ ദര്‍ശന സൗകര്യം ഉള്ളൂ. ശ്രീകോവില്‍ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കുന്നവര്‍ക്കുള്ള ദര്‍ശനവും പുലര്‍ച്ചെ നാലര മണിക്ക് അവസാനിപ്പിക്കും.
ഇല്ലം നിറയുടെ പൂജാവിധികളിലും ശീവേലി എഴുന്നള്ളിപ്പിലും സമയക്രമം പാലിക്കേണ്ടതിനാലാണ് ഈ ക്രമീകരണം. ഇല്ലം നിറ ദിനത്തില്‍ ചോറൂണ്‍ കഴിഞ്ഞുള്ള കുഞ്ഞുങ്ങള്‍ക്കുള്ള സ്പെഷ്യല്‍ ദര്‍ശനം പന്തീരടി പൂജയ്ക്ക് ശേഷം മാത്രമേ ഉണ്ടാകുകയുള്ളു. അഷ്ടമിരോഹിണി ദിനത്തിലും പതിവ് നിയന്ത്രണം തുടരുന്നതാണ്.
"
https://www.facebook.com/Malayalivartha