തുമ്പയില്‍ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിയെ കാണാതായി....
തുമ്പയില്‍ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിയെ കാണാതായി. തുമ്പ സ്വദേശി സെബാസ്റ്റ്യന്‍ (42) എന്നയാളിനെയാണ് കാണാതായത്. രാവിലെ എട്ടു മണിയോടെ മത്സ്യബന്ധനത്തിന് പുറപ്പെട്ടപ്പോഴാണ് അപകടം സംഭവിച്ചത്.
തിരയടിച്ചപ്പോള്‍ വള്ളം മറിയുകയായിരുന്നു. അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. അവരില്‍ നാലുപേര്‍ നീന്തിക്കയറി രക്ഷപ്പെട്ടെങ്കിലും സെബാസ്റ്റ്യനെ തിരച്ചുഴിയില്‍പ്പെട്ട് കാണാതാവുകയായിരുന്നു.
മത്സ്യത്തൊഴിലാളികള്‍ തെരച്ചില്‍ തുടങ്ങി. കോസ്റ്റല്‍ പോലീസ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha