ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... പൊന്നാനിയില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവുമായി സംസാരിച്ചുകൊണ്ടിരിക്കെ അധ്യാപിക സ്കൂളില്‍ കുഴഞ്ഞുവീണുമരിച്ചു...

ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... പൊന്നാനിയില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവുമായി സംസാരിച്ചുകൊണ്ടിരിക്കെ അധ്യാപിക സ്കൂളില്‍ കുഴഞ്ഞുവീണുമരിച്ചു...
പൊന്നാനി എം.ഐ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിഭാഗം ഇംഗ്ലീഷ് അധ്യാപിക തൃശ്ശൂര്‍ വടക്കേക്കാട് കല്ലൂര്‍ സ്വദേശി ബീവി കെ. ബിന്ദു (51) ആണ് മരിച്ചത്. വടക്കേക്കാട് ഞമനങ്ങാട് ഐ.സി.എ. സ്കൂളിന് സമീപമാണ് താമസിച്ചിരുന്നത്.
ചൊവ്വാഴ്ച ഉച്ചഭക്ഷണത്തിനുശേഷമായിരുന്നു സംഭവം. സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് പൊന്നാനി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. പിതാവ്: ആറ്റുപ്പുറം കീക്കോട്ട് ഹൈദ്രോസ് തങ്ങള്‍. മാതാവ്: അറക്കല്‍ അമീനക്കുട്ടി. മകന്: സയ്യിദ് ആദില്‍. കബറടക്കം ബുധനാഴ്ച ഒന്‍പതിന് കല്ലൂര്‍ ജുമാഅത്ത് പള്ളി കബര്‍സ്താനില്‍ നടന്നു.
"
https://www.facebook.com/Malayalivartha


























