യാത്രക്കാരന്റെ ബുദ്ധി മോശം...നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം രണ്ട് മണിക്കൂർ വൈകി...ലഗേജിൽ ബോംബുണ്ടെന്ന് തമാശയായി പറഞ്ഞതാണ് സംഭവവികാസങ്ങൾക്ക് കാരണം...

യാത്രക്കാരന്റെ ബുദ്ധി മോശം കാരണം പെട്ടത് യാത്രക്കാരനാണ്. യാത്രക്കാരന്റെ തമാശ കാരണം നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം രണ്ട് മണിക്കൂർ വൈകി. ഇന്ന് പുലർച്ചെയാണ് സംഭവം. ലഗേജിൽ ബോംബുണ്ടെന്ന് യാത്രക്കാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്ത് തമാശയായി പറഞ്ഞതാണ് സംഭവവികാസങ്ങൾക്ക് കാരണം. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു.തിരുവനന്തപുരം സ്വദേശിയും ആഫ്രിക്കയിൽ ബിസിനസ് നടത്തി കൊണ്ടിരിക്കുകയും ചെയ്യുന്ന പ്രശാന്ത് എന്നയാളാണ് പോലീസ് പിടിയിലായത്.തായ് എയർലൈൻസിൽ തായ്‌ലൻഡിലേയ്ക്ക് പോകാൻ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു ആഫ്രിക്കയിലെ ബിസിനസുകാരൻ കൂടിയായ പ്രശാന്ത്. ഭാര്യയും മകനും ഉൾപ്പെടെ നാലുപേരായിരുന്നു പ്രശാന്തിന്റെ ഒപ്പമുണ്ടായിരുന്നത്.
പരിശോധനയ്ക്കിടെ ബാഗിൽ എന്താണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചത് പ്രശാന്തിനെ പ്രകോപിപ്പിച്ചു. പിന്നാലെ ബാഗിൽ ബോംബ് ആണെന്ന് ഇയാൾ മറുപടി നൽകി. തുടർന്ന് പ്രശാന്തിന്റെയും ഒപ്പമുണ്ടായിരുന്നവരുടെയും ബാഗുകൾ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് വിമാനം മണിക്കൂറുകൾ വൈകിയത്.പുലർച്ചെ 2.10ന് പോകേണ്ടിയിരുന്ന വിമാനം 4.30നാണ് പുറപ്പെട്ടത്. പരിശോധനയിൽ സംശയാസ്‌പദമായ ഒന്നും കണ്ടെത്തിയില്ലെന്നാണ് വിവരം. ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചതിനാലാണ് ബാഗിൽ ബോംബ് ഉണ്ടെന്ന് തമാശ പറഞ്ഞതെന്നാണ് പ്രശാന്തിന്റെ വിശദീകരണം.പരിശോധനയ്ക്ക് ശേഷം വിമാനം യാത്ര പുറപ്പെട്ടെങ്കിലും പ്രശാന്തിന്റെ ഭാര്യയും മകനും യാത്ര തുടർന്നില്ല.
ഒരേ ടിക്കറ്റായതിനാൽ വിമാനത്തിനകത്ത് കയറ്റിയ ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റു നാലു പേരുടെ ലഗേജുകൾ കൂടി വിമാനത്തിൽ നിന്നിറക്കി വീണ്ടും പരിശോധനക്ക് വിധേയമാക്കി.തമാശ പറഞ്ഞതിനും യാത്രക്കാരുടെ യാത്ര തടസപ്പെടുത്തിയതിനും പ്രശാന്തിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തു.കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ മാത്രം വ്യാജ ബോംബ് ഭീഷണിയിൽ മൂന്ന് പേരാണ് നെടുമ്പാശ്ശേരി വിമാനത്തവളത്തിൽ നിന്ന് അറസ്‌റ്റിലായത്. അതിലെ ഏറ്റവും ഒടുവിലത്തെ വ്യക്തിയാണ് പ്രശാന്ത്, നിരന്തരം ഇത്തരം വ്യാജ ബോംബ് ഭീഷണികൾ യാത്രക്കാരെ കാര്യമായ ബാധിക്കുന്നുണ്ട്.ജൂൺ മാസത്തിൽ സമാനമായ രീതിയിൽ വ്യാജ ബോംബ് ഭീഷണി ഉയർന്നിരുന്നു. ലണ്ടനിലേക്ക് പുറപ്പെടേണ്ട വിമാനത്തിൽ ബോംബുണ്ടെന്നായിരുന്നു ഭീഷണിയിൽ പറഞ്ഞിരുന്നത്.
തുടർന്ന് വിമാനത്തിൽ കർശന പരിശോധന നടത്തിയെങ്കിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എയർ ഇന്ത്യ ആസ്ഥാനത്തായിരുന്നു ഭീഷണി സന്ദേശമെത്തിയത്.സംഭവത്തിൽ മലപ്പുറം സ്വദേശി സുഹൈബിനെതിരെ കേസെടുത്തിരുന്നു. കുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റതിനാൽ മറ്റൊരു ദിവസത്തേക്കുള്ള ടിക്കറ്റ് നൽകാൻ വിമാനക്കമ്പനികൾ വിസമ്മതിച്ചതിനെ തുടർന്നാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശി സുഹൈബ് (29) വ്യാജ ബോംബ് ഭീഷണി മുഴക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.അതെ സമയം ചെന്നൈ : നഗരത്തിലെ മൂന്ന് സ്കൂളുകൾക്കും സെക്രേട്ടറിയറ്റിനും ബോംബ് ഭീഷണി മുഴക്കി ഇ-മെയിൽ സന്ദേശം. ഡി.ജി.പി. ശങ്കർ ജിവാലിന്റെ ഇ-മെയിലിലേക്കാണ് ബോംബ് ഭീഷണി വന്നത്. പട്ടിനപ്പാക്കം എം.ആർ.സി.നഗറിലെ സ്വകാര്യ സ്കൂളിന് ഒൻപതാം തവണയാണ് ബോംബ് ഭീഷണി മുഴക്കുന്നത്.
മടിപ്പാക്കത്തിലെ സ്വകാര്യ സ്കൂൾ, മൗണ്ട് റോഡിലെ ആർമി സ്കൂൾ എന്നീ സ്കൂളുകൾക്കും ബോംബുഭീഷണിയുണ്ടായി. ബോംബ് സ്ക്വാഡ് ഒരു മണിക്കൂർ നടത്തിയ പരിശോധനയിൽ വ്യാജമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ ചെന്നൈ സിറ്റി പോലീസിന്റെ കീഴിലുള്ള സൈബർ ക്രൈം വിങ്ങും സിറ്റി ക്രൈംബ്രാഞ്ചും ചേർന്ന് അന്വേഷണം നടത്തും.ചെന്നൈ വിമാനത്താവളത്തിനും കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ പല തവണ ബോംബ് ഭീഷണിയുണ്ടായി. സംഭവത്തിൽ ഒരാളെ സൈബർ ക്രൈം വിങ് നടത്തിയ അന്വേഷണത്തിൽ അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























