Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

വി.എസ്.ഷിനിയെ തിരുവനന്തപുരത്തെ വീട്ടിലെത്തി വെടിവെച്ച കേസിലെ പ്രതിയായ വനിതാ ഡോക്ടറെ ചൊവ്വാഴ്ച പാരിപ്പള്ളിയിലെ മെഡിക്കൽ കോളേജ് ക്വാർട്ടേഴ്‌സിലെത്തിച്ച് തെളിവെടുത്തു..... വെടിവെക്കാൻ ഡോക്ടർ ഉപയോഗിച്ച എയർ പിസ്റ്റൾ മുറിയിൽനിന്നു കണ്ടെടുത്തു.....

07 AUGUST 2024 03:09 PM IST
മലയാളി വാര്‍ത്ത

എൻ.എച്ച്.എം.ജീവനക്കാരി വി.എസ്.ഷിനിയെ തിരുവനന്തപുരത്തെ വീട്ടിലെത്തി വെടിവെച്ച കേസിലെ പ്രതിയായ വനിതാ ഡോക്ടറെ ചൊവ്വാഴ്ച പാരിപ്പള്ളിയിലെ മെഡിക്കൽ കോളേജ് ക്വാർട്ടേഴ്‌സിലെത്തിച്ച് തെളിവെടുത്തു. വെടിവെക്കാൻ ഡോക്ടർ ഉപയോഗിച്ച എയർ പിസ്റ്റൾ മുറിയിൽനിന്നു കണ്ടെടുത്തു. അഞ്ചാംനിലയിലെ ടി-2 (രണ്ടാം ടവർ) 502-ാം നമ്പർ മുറിയിൽ 11 മണിയോടെ തുടങ്ങിയ തെളിവെടുപ്പ് ഉച്ചയ്ക്ക് ഒരുമണിവരെ നീണ്ടു.

ഓൺലൈനിൽ വാങ്ങിപ്പോൾ ലഭിച്ച ചെറിയ പെട്ടിയിലായിരുന്നു തൊണ്ടിമുതലായ എയർ പിസ്റ്റൾ സൂക്ഷിച്ചിരുന്നത്. ഒപ്പം കുറച്ച് തിരകളും ഉണ്ടായിരുന്നു. തിരകൾ ലോഡുചെയ്ത് ഉപയോഗിക്കാൻ തയ്യാറെടുത്ത രീതിയും ഡോക്ടർ പോലീസിന് കാണിച്ചുകൊടുത്തു. വിശദമായ മൊഴിയും രേഖപ്പെടുത്തി.

 

 

വഞ്ചിയൂർ ഇൻസ്പെക്ടർ എച്ച്.എസ്.ഷാനിഫിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കൊല്ലത്തുനിന്നുള്ള വിരലടയാളവിദഗ്‌ധരുടെ സംഘവും ഉണ്ടായിരുന്നു. ഡോക്ടർക്ക് കാറിന്റെ വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ചുനൽകിയ എറണാകുളത്തെ സ്ഥാപനത്തിൽ പോലീസ് ബുധനാഴ്ച തെളിവെടുക്കും.

ജൂലായ്‌ 28-ന് രാവിലെ എട്ടേകാലോടെയാണ് തിരുവനന്തപുരം പടിഞ്ഞാറേകോട്ട ചെമ്പകശ്ശേരി ആർ.എ.-125 ബി വീട്ടിലെത്തിയ ഡോക്ടർ, കൂറിയർ നൽകാനെന്ന വ്യാജേന ഷിനിയെ അടുത്തേക്ക് വിളിച്ചുവരുത്തി വെടിവെച്ചത്. ആദ്യ രണ്ടുശ്രമങ്ങളും ഉന്നംതെറ്റി ഭിത്തിയിൽ കൊണ്ടു. മൂന്നാംശ്രമത്തെ ഷിനി കൈകൊണ്ട് തടഞ്ഞപ്പോൾ വലത് കൈപ്പത്തിയിൽ പെല്ലറ്റ് (തോക്കിലെ തിര)കൊണ്ട് മുറിവേറ്റു. മുഖംമറയ്ക്കുകയും വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിക്കുകയും ചെയ്തിരുന്നതിനാൽ ആദ്യം അജ്ഞാത സ്ത്രീ കാറിലെത്തി വെടിവെച്ചശേഷം കടന്നെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങളിൽ കാറിന്റെ ചിത്രം തെളിഞ്ഞതും ഡിജിറ്റൽ തെളിവുകളോടെ പോലീസ് അന്വേഷണം ശക്തമാക്കിയതും ദിവസങ്ങൾക്കകം ഡോക്ടറുടെ അറസ്റ്റിലേക്ക് നയിക്കുകയായിരുന്നു.

ഷിനിയുടെ ഭർത്താവ് സുജീത്ത് മാലിയിലാണ് ജോലിചെയ്യുന്നത്. മുമ്പ് കൊല്ലത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ശ്വാസകോശരോഗവിദഗ്‌ധയായി ജോലിചെയ്യുമ്പോൾ സുജീത്ത് അവിടെ പി.ആർ.ഒ.ആയിരുന്നു. അന്ന്‌ ഇരുവരും സൗഹൃദത്തിലായിരുന്നു. പിന്നീട് മാലിയിൽ പോയ സുജീത്തുമായുള്ള സൗഹൃദം തകർന്നതാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് അനുമാനം.

 

 

ഒരുവർഷത്തെ തയ്യാറെടുപ്പ് നടത്തിയാണ് കൃത്യം നടത്തിയത്. ഓൺലൈനിലാണ് എയർ പിസ്റ്റൾ വാങ്ങിയത്. വെടിവെക്കുന്നതെങ്ങനെയെന്ന് യൂട്യൂബ് വീഡിയോകൾ കണ്ടു മനസ്സിലാക്കുകയും ചെയ്തിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (19 minutes ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (26 minutes ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (31 minutes ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (35 minutes ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (44 minutes ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (45 minutes ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (59 minutes ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (1 hour ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (1 hour ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (1 hour ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (1 hour ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (2 hours ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (3 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (3 hours ago)

Malayali Vartha Recommends