Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

ഇക്കൊല്ലം തന്നെ ഇനിയും സംഭവിച്ചേക്കാം വയനാട്ടില്‍ സംഭവിച്ചതുപോലുള്ള മഹാദുരന്തങ്ങള്‍.... കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം.. കേരളത്തില്‍ അത്രയേറെ വലിയ പ്രശ്‌നങ്ങളിലേക്ക് കടന്നുകഴിഞ്ഞിരിക്കുന്നു...

07 AUGUST 2024 05:07 PM IST
മലയാളി വാര്‍ത്ത

ഇക്കൊല്ലംതന്നെ  ഇനിയും സംഭവിച്ചേക്കാം വയനാട്ടില്‍ സംഭവിച്ചതുപോലുള്ള  മഹാദുരന്തങ്ങള്‍. പെട്ടിമുടിയിലും  പുത്തുമലയിലും കവളപ്പാറയിലും അമ്പൂരിയിലും കട്ടിപ്പാറയിലും  കൂട്ടിക്കലിലുമൊക്കെ സംഭവിച്ചതുപോലുള്ള മഹാദുരന്തങ്ങള്‍ ഇക്കൊല്ലം ഇനിയും സംഭവിച്ചാല്‍ അതിശയം വേണ്ട. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം കേരളത്തില്‍ അത്രയേറെ വലിയ പ്രശ്‌നങ്ങളിലേക്ക് കടന്നുകഴിഞ്ഞിരിക്കുന്നു. മുന്നറിയിപ്പുകളൊന്നുമില്ലാതെ പെരുമഴയും ഉരുള്‍പൊട്ടലും സംഭവിക്കാവുന്ന ആയിരക്കിന് മലയോരങ്ങളാണ് ഇന്നു കേരളത്തിലുള്ളത്.

 

വയനാട് ദുരന്തത്തില്‍ 140 പേരുടെ മൃതദേഹങ്ങള്‍ ഇനിയും കണ്ടുകിട്ടിയിട്ടില്ല. ചാലിയാര്‍ പുഴയിലൂടെ 40 കിലോമീറ്റര്‍ വരെ ഒഴുകിയശേഷമാണ് ജീര്‍ണിച്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. 600 ഏക്കര്‍ ഭൂപ്രദേശം ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി എന്ന അവിശ്വനീയമായ സാഹചര്യത്തിനാണ് വയനാട് സാക്ഷ്യം വഹിച്ചിരിക്കുന്നത്.ടൂറിസത്തിന്റെ മറവിലെ അനധികൃനിര്‍മാണവും പാറഘനനവുമാണ് ഈ പ്രകൃതിദുരങ്ങളുടെയെല്ലാം അടിസ്ഥാന കാരണമായിരിക്കുന്നത്. ഇടുക്കി ജില്ലയില്‍ മൂന്നാറും ദേവികുളവും അടിമാലിയും  പീരുമേടും ഉള്‍പ്പെടെ അന്‍പതിലേറെ അപകടമേഖലകളാണ് നിലവിലുള്ളത്. മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലും ഇത്തരത്തില്‍ അപകടസ്‌പോട്ടുകള്‍ പലതാണ്.

കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി മേഘവിസ്‌ഫോടവും മിന്നല്‍ പ്രളയവുമാണ്.നവംബര്‍ മാസത്തില്‍വരെ ഇക്കൊല്ലം പേമാരിയും പെരുമഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരാമെന്ന സാഹചര്യമാണ് കാലാവസ്ഥാ വിഭാഗം മുന്നോട്ടുവയ്ക്കുന്നത്. ഇക്കൊല്ലം ജൂണ്‍  മുതല്‍ ഒരോ ആഴ്ച ഇടവിട്ട് ഓരോ ജില്ലയിലും ഓരോ പ്രദേശത്തും  പെരുമഴയും വെള്ളപ്പൊക്കവും മേഘസ്‌ഫോടനവും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളില്‍ മാത്രമല്ല ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും പ്രകൃതിദുരന്തങ്ങള്‍ വരുംദിവസങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഭയാനകമായ സാഹചര്യമാണ് മുന്നിലുള്ളത്.

 

അതേ സമയം ആലപ്പുഴ ജില്ലയെ ഏതു നിമിഷവും പ്രളയം വിഴുങ്ങാവുന്ന ഭീതികരമായ സാഹചര്യം മുന്നിലുണ്ട്. 2018 മുതല്‍ എല്ലാ വര്‍ഷവും കേരളത്തില്‍ അതിഭയാനകമായ ഒരു പ്രകൃതിദുരന്തം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് സംസ്ഥാനത്തിന്റെ ഉറക്കംകെടുത്തുന്നത്.ചെറിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പെരുമഴയും വെള്ളപ്പൊക്കവും സംഭവിക്കുന്നു എന്നതാണ് കേരളം നേരിടുന്ന വെല്ലുവിളി. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മലയോരങ്ങളില്‍ ഉരുള്‍പൊട്ടല്‍ പതിവായിരിക്കുന്നു എന്നതാണ് മറ്റൊരു പ്രധാന പരിമിതിയായിരിക്കുന്നത്.
വയനാട് ജില്ലയിലെ മേപ്പാടി  മുണ്ടക്കൈയിലെ  ഉരുള്‍പൊട്ടലില്‍ മരണം അഞ്ഞൂറു കവിയുമെന്നാണ് സൂചനകള്‍.

ഉരുള്‍പൊട്ടലില്‍ ആള്‍നാശം മാത്രമല്ല കൃഷിയും വീടും പാലങ്ങളുമൊക്കെ തകര്‍ന്നുപോകുന്ന സാഹചര്യമാണ് കാണാവുക. വയനാട്ടിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കള്ളാടിപ്പുഴക്കു കുറുകെ മുണ്ടക്കൈയും ചൂരല്‍മലയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം അപ്പാടെ ഒലിച്ചുപോയി.
അട്ടമല, മുണ്ടക്കൈ എന്നീ പ്രദേശങ്ങളുടെ പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയും നാനൂറിലേറെ  കുടുംബങ്ങള്‍ ഒറ്റപ്പെടുകയും ചെയ്തു. ശക്തമായ ഒഴുക്കില്‍ പുഴ ദിശമാറി ഒഴുകുകയും ചൂരല്‍മല അങ്ങാടി മുഴുവനായും ഒലിച്ചുപോകുകയും ചെയ്തു. നൂറു നൂറു ജീവനുകളെ നഷ്ടപ്പെടുന്നു എന്നതു മാത്രമല്ല പല ഗ്രാമങ്ങളും കേരളത്തിന്റെ ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷപ്പെടുന്നു എന്നതാണ് ഓരോ ദുരന്തത്തിന്റെയും ബാക്കി പത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (19 minutes ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (26 minutes ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (31 minutes ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (35 minutes ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (44 minutes ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (45 minutes ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (59 minutes ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (1 hour ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (1 hour ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (1 hour ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (1 hour ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (2 hours ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (3 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (3 hours ago)

Malayali Vartha Recommends