വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേഖലകളില്‍ സന്ദര്‍ശനം നടത്താന്‍ പ്രധാനമന്ത്രി എത്തുമെന്ന് റിപ്പോര്‍ട്ട്

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേഖലകളില്‍ സന്ദര്‍ശനം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തുമെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനം. കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ ശേഷം അദ്ദേഹം ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് പോകും. ദുരന്തഭൂമി സന്ദര്‍ശിച്ചതിന് ശേഷം ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കും.
ശനിയാഴ്ച ഉച്ചയോടെയാകും മോഡി മേപ്പാടി പഞ്ചായത്തില്‍ എത്തുക എന്നാണ് സൂചനകള്‍. എന്നാല്‍ സന്ദര്‍ശനത്തെ കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പൊലീസ് മേധാവിയുമായും ചീഫ് സെക്രട്ടറിയുമായും സന്ദര്‍ശനത്തില്‍ പ്രാഥമിക ചര്‍ച്ച നടന്നിട്ടുണ്ടെന്നാണ് വിവരം. അന്തിമവിവരം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുമാണ് ഉണ്ടാകുക.
https://www.facebook.com/Malayalivartha


























