യുവതി വീടിനുള്ളില്‍ തീകൊളുത്തി യുവതി ആത്മഹത്യ ചെയ്തു

നെടുമങ്ങാട് കല്ലറയില്‍ യുവതി വീടിനുള്ളില്‍ തീകൊളുത്തി യുവതി ആത്മഹത്യ ചെയ്തു. മുതുവിള വൈദ്യനുമുക്ക് സ്വദേശി സുമ (37) ആണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയത്. ഇന്ന് രാവിലെ 11.30ഓടെയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സുമയുടെ ഭര്‍ത്താവ് ശരത് വര്‍ക്ക്ഷോപ്പ് ജീവനക്കാരനാണ്. രണ്ട് മക്കളുണ്ട്. കുട്ടികള്‍ സ്കൂളില്‍ പോയതിന് ശേഷം വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം. സംഭവത്തില്‍ പാങ്ങോട് പൊലീസ് കേസെടുത്തു.
വീടിന്റെ രണ്ട് വശത്തെയും വാതിലുകള്‍ അടച്ചിട്ടശേഷം യുവതി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയാണ് തീയണച്ചത്. വെഞ്ഞാറമൂട് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.രണ്ടാമത്തെ പ്രസവത്തിന് ശേഷം സുമയ്ക്ക് മാനസിക സമ്മര്‍ദം കൂടുതലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രസവത്തിന് ശേഷം ശാരീരിക പ്രശ്നങ്ങളും അലട്ടിയിരുന്നു.
https://www.facebook.com/Malayalivartha


























