തലയിൽ ആൾതാമസമില്ലേ? ഇത്ര വിവരക്കേട് പറയല്ലേ! ഇതൊക്കെയാണ് ദുരന്തം..

വയനാട്ടിലെ ദുരന്തമുഖത്തെ വിഐപി സന്ദര്‍ശനങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. ദുരന്തബാധിത പ്രദേശങ്ങളിലെ വിഐപികളുടെ സന്ദര്‍ശനം രക്ഷാപ്രവര്‍ത്തനത്തിന് തടസമുണ്ടാക്കുന്നുവെന്നാണ് നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ഉന്നയിക്കുന്നത്. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ നിരവധി വിഐപികളാണ് ദുരന്തമുഖത്ത് സന്ദര്‍ശനം നടത്തുന്നത്.
ഇതോടെ ദുരന്തപ്രദേശത്തേയ്ക്ക് അവശ്യ സാധനങ്ങളുമായെത്തുന്നവരെയാണ് റോഡ് ബ്ലോക്ക് ചെയ്ത് തടയുന്നത്. ഇതേ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വൈകുന്നുവെന്നാണ് ആരോപണം. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശത്തിനിടെയും രക്ഷാപ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് വാക്കേറ്റത്തില്‍ കലാശിച്ചു.
വിഐപി സന്ദര്‍ശനങ്ങളെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ക്കുള്ള ആഹാരവും അവശ്യ സാധനങ്ങളും എത്തിക്കാന്‍ സാധിക്കുന്നില്ലെന്നും പരാതിയുണ്ട്. വിഐപികളുടെ സന്ദര്‍ശന വേളയില്‍ രക്ഷാപ്രവര്‍ത്തകരെ ദുരന്തപ്രദേശത്ത് കയറ്റിവിടാത്തതാണ് പൊലീസും രക്ഷാപ്രവര്‍ത്തകരും തമ്മിലുണ്ടായ വാക്കേറ്റത്തിന് കാരണം.
വയനാട് ദുരന്ത ഭൂമി പ്രധാനമന്ത്രി സന്ദർശിക്കാത്തത് വയനാടിനോടുള്ള അവഹേളനമെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേന്ദ്രമന്ത്രിമാർ എത്താത്തത് എന്തു കൊണ്ടെന്നും അദ്ദേഹം ചോദിച്ചു. ഉരുള്‍പൊട്ടലിനെ കുറിച്ചുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ പ്രസ്താവന തെറ്റാണ്. വർഷങ്ങളായി അവിടെ താമസിക്കുന്നവരാണ് ദുരന്തത്തിന് ഇരയായത്. അവിടെ ഖനനം ഇല്ല.
പരിസ്ഥിതി ലോല മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായതെന്നും ഖനനം നടന്നെന്നും പ്രകൃതിയെ സംരക്ഷിച്ചാല്‍ പ്രകൃതി മനുഷ്യരെയും സംരക്ഷിക്കും എന്നുമുള്ള കേന്ദ്ര വനം പരിസ്ഥിതിമന്ത്രി ഭൂപേന്ദ്രയാദവിന്റെ പ്രസ്താവന തെറ്റാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രമന്ത്രി വിവാദ പ്രസ്താവന പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയമില്ലാതെ കൈയും മെയ്യും മറന്ന് കേരളം ദുരന്തബാധിതരെ സഹായിക്കുകയാണ്.എന്നാൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എത്തിയില്ല.
ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണം എന്നാണ് രമേശ് ചെന്നില തുടരുന്നത്. സംഭാവന വാങ്ങുമ്പോൾ സഹായം സുതാര്യമാകണം.. പ്രളയത്തിൽ സർവതും നഷ്ടമായവർക്ക് ഇന്നും സഹായം കിട്ടാനുണ്ട് ലാപ്ടോപ് വാങ്ങാൻ വേറെ പണം കണ്ടെത്തണം. പ്രത്യേക പദ്ധതി വേണം. ലാപ്ടോപ് വാങ്ങാൻ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം കൊടുത്തത് ശരിയായ നടപടിയല്ല.
ദുരിതാശ്വാസ നിധി വകമാറ്റി ചെലവാക്കരുത്. അഖിൽ മാരാറിന്റെ പേരിൽ കേസ് എടുത്തത് അംഗീകരിക്കാൻ കഴിയില്ല. മുഖ്യമന്ത്രിയെ വിമർശിച്ചാൽ കേസെടുക്കുന്നത് പരിഷ്കൃത സമൂഹത്തിന് ഒട്ടും ചേർന്ന നടപടിയല്ല. കെ. സുധാകരൻ ദുരിതാശ്വാസ നിധിയെ എതിർത്തിട്ടില്ല എന്നാണ് തന്നോട് പറഞ്ഞതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
മുണ്ടക്കൈ ഉരുൾ പൊട്ടൽ നടന്ന ഈ സമയം സങ്കുചിത താൽപര്യങ്ങൾക്ക് വേണ്ടി ചിലർ ഉപയോഗിക്കുന്നത് അപലപനീയമെന്ന് ഭൂപേന്ദ്രയാദവിന്റെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിന്റെ പ്രതികരണം അതിലൊന്നായി പോയി. ഭൂപേന്ദ്രയാദവിന്റേത് ദുരാരോപണമാണ്.
അവിടെ ജീവിക്കുന്നവരെ അനധികൃത കുടിയേറ്റക്കാരായാണ് അദ്ദേഹം ചിത്രീകരിച്ചത്. ഒരു ധാരണയുമില്ലാതെ കുടിയേക്കാരെന്ന ഒറ്റ അച്ചിൽ ഉൾപ്പടുത്തിയത് ശരിയല്ല. കേരള സർക്കാരിനെതിരെ എഴുതാൻ ചിലരെ കേന്ദ്രം നിർബന്ധിക്കുന്നുവെന്ന വാർത്ത പുറത്ത് വന്നിരുന്നു. കേന്ദ്രമന്ത്രിയുടെ പ്രതികരണം അത് ശരിവയ്ക്കുന്നതാണെന്നും ആരെ ദ്രോഹിക്കാനാണ് ഈ നീക്കമെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.
https://www.facebook.com/Malayalivartha


























