കളമശ്ശേരി ഉണിച്ചിറയില്‍ സര്‍വീസ് ലിഫ്റ്റ് തകര്‍ന്ന് നിര്‍മാണ തൊഴിലാളിക്കു ദാരുണാന്ത്യം...

കളമശ്ശേരി ഉണിച്ചിറയില്‍ സര്‍വീസ് ലിഫ്റ്റ് തകര്‍ന്ന് നിര്‍മാണ തൊഴിലാളിക്കു ദാരുണാന്ത്യം... ഉണിച്ചിറ സ്വദേശി നസീറാണ് (42) മരിച്ചത്. സ്വകാര്യ കെട്ടിടത്തില്‍ ജോലി ചെയ്യുന്നതിനിടെ ലിഫ്റ്റ് തകര്‍ന്നു വീഴുകയായിരുന്നു. ഇന്നു വൈകുന്നേരമാണ് അപകടം സംഭവിച്ചത്. സിഐടിയുക്കാരനാണു നസീര്‍.
കെട്ടിടത്തിലെ മൂന്നാം നിലയിലേക്ക് സാധനങ്ങള്‍ സര്‍വീസ് ലിഫ്റ്റ് വഴി കയറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ലിഫ്റ്റിന് അടിയില്‍ നില്‍ക്കുകയായിരുന്നു നസീര്‍. ഇതിനിടെ വയര്‍ പൊട്ടുകയും ലിഫ്റ്റ് താഴേക്ക് പതിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ നസീറിനെ തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha


























