Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

കേരളത്തിന് ആശങ്കയായി മുല്ലപ്പെരിയാർ; എങ്ങനെ ഡീകമ്മിഷന്‍ ചെയ്യും..?

08 AUGUST 2024 12:19 PM IST
മലയാളി വാര്‍ത്ത

ചുണ്ണാമ്പും മണ്ണും ചേര്‍ന്നുള്ള സുര്‍ക്കി മിശ്രതത്തിൽ അണകെട്ടി നിർത്തിയിരിക്കുന്ന മുല്ലപ്പെരിയാർ കേരളത്തിന് എന്നും ആശങ്കയാണ്. ഇങ്ങനെ നിര്‍മ്മിച്ചതില്‍ ഭൂമിയില്‍ അവശേഷിക്കുന്ന ഏക ഡാമാണ് മുല്ലപ്പെരിയാര്‍. 50 വര്‍ഷം കാലാവധി കണക്കാക്കി പണിത ഈ നിര്‍മ്മാണത്തിന് ഇപ്പോള്‍ 129 വര്‍ഷം പഴക്കമായി. എന്നാല്‍ അറ്റകുറ്റപണി നടത്തിയും മറ്റും ഇത് മുന്നോട്ടു കൊണ്ടുപോകുകയാണ് ഇപ്പോള്‍. എന്നാല്‍ ഇതുകൊണ്ട് കാര്യമില്ലെന്നാണ് കേരളം വാദിക്കുന്നത്. അതിനാലാണ് ഡീകമ്മിഷന്‍ എന്ന ആവശ്യം ഉയരുന്നത്.

ഒരു ഡാമിനെ പൊളിച്ച് മാറ്റുകയോ, സംഭരണ ശേഷി കുറക്കുകയോ ചെയ്യുന്നതിനെയാണ് ഡീകമ്മിഷന്‍ ചെയ്യുക എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഓരോ ഡാമും നിര്‍മ്മിച്ചിരിക്കുന്നത് വ്യത്യസ്ത രീതികളിലാണ്. അതുകൊണ്ട് തന്നെ ഡീകമ്മിഷനിങും വ്യത്യസ്തമാകും. മൂന്ന് രീതിയിലാണ് ഡീകമ്മിഷന്‍. ആദ്യത്തേത് ഡാം നിലനിര്‍ത്തി കൊണ്ടുള്ള ഡീകമ്മിഷനിങ്ങാണ്. ഓരോ ഡാമും പ്രത്യേക ആവശ്യങ്ങള്‍ക്കായാണ് നിര്‍മ്മിക്കുന്നത്. കാലപഴക്കമോ ഡാമിന്റെ കേടുപാടുകളോ കാരണം നിര്‍മ്മിച്ച ആവശ്യത്തില്‍ നിന്ന് മാറ്റി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും.

രണ്ടാമത്തെ രീതി സംഭരണശേഷി കുറക്കലാണ്. ഓരോ ഡാമുകളും നിശ്ചിതമായ സംഭരണശേഷി നിശ്ചയിച്ചാണ് നിര്‍മ്മാണം നടത്തുന്നത്. കാലപ്പഴക്കം അനുസരിച്ച് ഈ സംഭരണശേഷി കുറക്കുകയാണ് ചെയ്യുന്നത്. മൂന്നാമത്തെ രീതിയാണ് ഡാം പൂര്‍ണ്ണമായും പൊളിച്ചു മാറ്റുന്നത്. ഡാം സ്ഥിതി ചെയ്യുന്ന സ്ഥലം നിര്‍മ്മാണത്തിന് മുമ്പ് എങ്ങനെ ആയിരുന്നോ അതേ നിലയിലേക്ക് കൊണ്ടുവരുകയും തടസമില്ലാതെ നീരൊഴുക്ക് അനുവദിക്കുകയും ചെയ്യും. മുല്ലപ്പെരിയാറില്‍ ഈ രീതി വേണമെന്നാണ് ആവശ്യം ഉയരുന്നത്.

 

 

ഡാം പൊളിക്കുകയാണെങ്കില്‍ അതിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയിലും വിശദമായ പരിശോധന ആവശ്യമാണ്. ഓരോ ഡാമിനും അതിന്റെ നിര്‍മ്മാണം അനുസരിച്ചാകും പൊളിച്ച് മാറ്റുന്നതിനുള്ള രീതിയും നിര്‍ണ്ണയിക്കുക. ഇക്കാര്യത്തിലും വിശദമായ പഠനം ആവശ്യമാണ്. ഒപ്പം പൊളിച്ച് മാറ്റിയ ശേഷമുള്ള അനുബന്ധ നിര്‍മ്മാണങ്ങളിലെ ആഘാതവും പഠന വിഷയമാകും. മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മിഷന്‍ ചെയ്യണം എന്നാവശ്യപ്പെട്ട് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഇതോടെയാണ് ഡീക്കമ്മിഷന്‍ എങ്ങനെ എന്നത് ചര്‍ച്ചയാകുന്നത്.

 

ഡാമുകളുടെ ഡീകമ്മിഷന്‍ നടപ്പാക്കുന്നതിന് മുമ്പ് വിവിധ ഘട്ടങ്ങളിലുള്ള പഠനങ്ങള്‍ അനിവാര്യമാണ്. പാരിസ്ഥിതികാഘാത പഠനം അടക്കം നടത്തിയ ശേഷമാകും നടപടികള്‍ തുടങ്ങുക. പൊളിച്ച് മാറ്റുന്നതിലെ ആഘാതം എങ്ങനെയാകും, അത് എങ്ങനെ മറികടക്കാം തുടങ്ങിയ കാര്യങ്ങള്‍ വിശദമായി തന്നെ പരിശോധിക്കപ്പെടണം. പൊളിച്ചുമാറ്റുന്ന അവശിഷ്ടങ്ങള്‍ എവിടെ നിക്ഷേപിക്കും എന്നതിലും കൃത്യമായ ആസൂത്രണം വേണം. ഡാം പൊളിച്ച് മാറ്റുമ്പോള്‍ ഇത്രകാലം കെട്ടിനിര്‍ത്തിയ പുഴയുടെ ഒഴുക്ക് എങ്ങനെയാകും എന്നതും വിശദമായ പരിശോധിക്കപ്പെടണം. ഡാമില്‍ ഏത് തരത്തിലുള്ള ഡീകമ്മിഷന്‍ വേണം എന്നതില്‍ തീരുമാനം എല്ലാ പഠനങ്ങളും പൂര്‍ത്തിയാക്കിയിട്ടാകും ഉണ്ടാവുക. ഡാമിന്റെ സുരക്ഷിതത്വം, നീരൊഴുക്ക്, അറ്റകുറ്റ പണികളുടെ സാധ്യത എന്നിവക്കൊപ്പം സാമ്പത്തിക വശവും പഠിക്കണം.

 

 

ഡാമിന്റെ ഡീകമ്മിഷനില്‍ ഭരണാധികാരികളുടെ അഭിപ്രായം, പൊതുജനങ്ങളുടെ നിലപാട് എന്നിവ ആരാഞ്ഞ് സാമൂഹികാഘാത പഠനവും നടത്തണം. ഡാമിന്റെ ചരിത്രവും പൈതൃകവും പഠന വിധേയമാക്കേണ്ടിവരും. ഒപ്പം തന്നെ ഡാം സംബന്ധിച്ച് എന്തെങ്കിലും നിയമപരമായ ബാധ്യതകളോ കരാറുകളോ ഉണ്ടോയെന്നും പരിശോധിക്കണം. മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ ഈ നിയമപരമായ വെല്ലുവിളി വലുതാണ്. തമിഴ്നാടുമായി നിലവില്‍ മുല്ലപ്പെരിയാറിന്റെ ജലം കൊണ്ടുപോകുന്നതില്‍ കരാര്‍ നിലവിലുണ്ട്. ഈ കരാര്‍ ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് മുല്ലപ്പെരിയാറില്‍ നിയമപരമായും രാഷ്ട്രീയമായും എതിര്‍പ്പ് ഉയര്‍ത്തുന്നത്. ഇത് മറികടക്കാനാണ് കേരളം നിയമപോരാട്ടം നടത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (13 minutes ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (20 minutes ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (25 minutes ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (29 minutes ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (38 minutes ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (39 minutes ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (53 minutes ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (1 hour ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (1 hour ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (1 hour ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (1 hour ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (1 hour ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (2 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (3 hours ago)

Malayali Vartha Recommends