Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

ഉരുള്‍പൊട്ടി കല്ലും മണ്ണുമെല്ലാം വീടുകളും മറ്റും തകര്‍ത്തുകൊണ്ട് ഒഴുകിയ ചെളിയില്‍ പത്ത് മണിക്കൂർ പുതഞ്ഞ് കിടന്ന അരുൺ ഇന്ന് അതിജീവനത്തിൻ്റെ പ്രതീകം...

08 AUGUST 2024 12:39 PM IST
മലയാളി വാര്‍ത്ത

വയനാട് മേപ്പാടി മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലിൽ പത്ത് മണിക്കൂർ ചെളിയിൽ പുതഞ്ഞ് കിടന്ന അരുൺ ഇന്ന് അതിജീവനത്തിൻ്റെ പ്രതീകമാണ് ഇന്ന്. മരണത്തെ മുന്നിൽ കണ്ട് കുതിച്ചെത്തിയ വെള്ളത്തിലും, ചളിയിലും, മൺകൂനയിലും പുതഞ്ഞ് കഴുത്ത് മാത്രം പുറത്തേക്കിട്ട് രക്ഷിക്കാന്‍ അഭ്യര്‍ഥിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് അരുൺ ജീവീതത്തിലേയ്ക്ക് കരകയറിയത്. ഉരുള്‍പൊട്ടി കല്ലും മണ്ണുമെല്ലാം വീടുകളും മറ്റും തകര്‍ത്തുകൊണ്ട് ഒഴുകിയ സ്ഥലത്തിന് സമീപത്തെ ചെളിയില്‍ കുടുങ്ങിയ അരുണിനെ നേഞ്ചോട് ചേർത്ത് ശരീരത്തിൽ കെട്ടി ജീവിത്തിലേയ്ക്ക് പൊക്കിയെടുത്ത് ഫയർ ആന്‍റ് റെസ്ക്യു ഓഫീസർ നിബിൽ ദാസ് ആയിരുന്നു. രക്ഷാപ്രവർത്തകർ വളരെ ശ്രമകരമായി രക്ഷപ്പെടുത്തിയ അരുൺ ആശുപത്രിയിൽ ആരോഗ്യം വീണ്ടെടുക്കുകയാണ്. ഇരുകാലിനും ദേഹമാസകലവും മുറിവേറ്റതിനാൽ ശസ്ത്രക്രിയക്കും വിധേയനാക്കി.

ഒരാളെങ്കിലും തന്നെ കാണണമെന്ന് ആഗ്രഹിച്ച് ചെളിയിൽ കിടന്ന് മണിക്കൂറുകളോളം കൂക്കി വിളിച്ചുവെന്ന് അരുൺ ഓർമ്മിക്കുന്നു. എല്ലാം നഷ്ടപ്പെട്ടു. ഒഴുകുന്ന ചെളിക്കൂനയിൽ കഴുത്തിന് മുകളിലുളള ഭാഗം മാത്രമായിരുന്നു പുറത്തേക്കുണ്ടായിരുന്നത്. ആരെങ്കിലും കണ്ടാൽ മതിയെന്നായിരുന്നു. രക്ഷപ്പെടുത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷയിലാണ് പിടിച്ചുനിന്നത്. ചെളിയിൽ മൂടി നിൽക്കുന്ന സമയത്ത് ശ്വാസം എടുക്കാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളു. തോറ്റു കൊടുക്കരുതെന്ന് മാത്രം മനസിലുറപ്പിച്ച് മനസൊരുക്കിയാണ് പിടിച്ച് നിന്നവെന്നും അരുൺ പറയുന്നു. തലമാത്രം പുറത്ത് കാണുന്ന രീതിയിലുളള അരുണിന്റെ ദൃശ്യങ്ങൾ പുറത്ത് വരുകയായിരുന്നു. വളരെ ശ്രമപ്പെട്ടാണ് ഫയർഫോഴ്സ് സംഘം അരുണിനെ രക്ഷപ്പെടുത്തിയത്.

സംഭവത്തെക്കുറിച്ച് നിബിൽ ദാസ് പറഞ്ഞത് ഇങ്ങനെയായിരുന്നു.... ‘‘രാവിലെ 10 മണിയോടെയാണു സുൽത്താൻ ബത്തേരിയിലെ സ്റ്റേഷൻ ഓഫിസറായ നീതീഷ് സർ ഒരാൾ ചെളിയിൽ അകപ്പെട്ട് കിടപ്പുണ്ടെന്നു പറയുന്നത്. ഒന്നും ആലോചിക്കാതെ ഞങ്ങൾ അങ്ങോട്ടേക്കു തിരിച്ചു. മുണ്ടക്കൈ യുപി സ്കൂളിനു സമീപമായിരുന്നു സംഭവം. കുത്തിയൊലിച്ചു പുഴ ഒഴുകുകയാണ്. ദൂരെനിന്ന് ഒരാൾ ദേഹമാസകലം ചെളിയുമായി കൈ ഉയർത്തി കാണിക്കുന്നതു കാണാമായിരുന്നു. പക്ഷെ പുഴ മുറിച്ച് അയാളുടെ ഭാഗത്തേക്കു പോകാൻ സംവിധാനങ്ങളൊന്നുമില്ല. കണ്ടപ്പോൾ തന്നെ വലിയ ഭയം തോന്നിയെന്നു പറയുന്നതാകും സത്യം. അങ്ങനെയൊരു കാഴ്ചയായിരുന്നു. അങ്ങോട്ടേക്കു പോകുന്നത് ദുഷ്കരമാണെന്ന് അവിടെയുള്ളവരെല്ലാം പറയുന്നുണ്ടായിരുന്നു.

 

 

ഇറങ്ങിയാൽ നമ്മളും മുങ്ങി പോകുമെന്ന സ്ഥിതിയാണ്. പാലം കെട്ടാനായി ഞങ്ങൾ മരം മുറിച്ചിട്ട് ഒരു ശ്രമം നടത്തി. എന്നാൽ കുത്തിയൊലിച്ച് ഒഴുകുന്ന മലവെള്ളപ്പാച്ചിലിനൊപ്പം മരവും ഒലിച്ചുപോയി. എങ്ങനെ അയാൾക്ക് അരികിലേക്ക് എത്താമെന്ന് പലതവണ ചിന്തിച്ചു. ഒടുവിൽ ഞങ്ങൾ ഉപയോഗിക്കുന്ന ഏണി അവിടേക്ക് കൊണ്ടുവന്നു. ഏണിയിലൂടെ പതിയെ ഞങ്ങളുടെ സംഘം ചെറുപ്പക്കാരനെ ലക്ഷ്യമാക്കി നടന്നു. ഒന്നോ രണ്ടോ രക്ഷാപ്രവർ‌ത്തകരും ഞങ്ങൾക്ക് ഒപ്പമുണ്ടായിരുന്നു.

 

 

ഒടുവിൽ യുവാവു കിടക്കുന്നതിനു 20 മീറ്റർ അരികെ ഞങ്ങളെത്തി. എന്നാലും അടുത്തെത്തുന്നത് അൽപ്പം പ്രയാസമായിരുന്നു. പലരും അവനെ രക്ഷിക്കാനായി അടുത്തേക്കു പോകാൻ ശ്രമിച്ചെങ്കിലും മുങ്ങിപ്പോകുന്ന അവസ്ഥയായിരുന്നു. പിന്നീട് രണ്ടും കൽപിച്ച് ഇറങ്ങാൻ ഞാൻ തീരുമാനിക്കുകയായിരുന്നു. ആദ്യം നെ‍ഞ്ചത്തൊരു കയർ കെട്ടി. രണ്ട് വടി ഇരുകൈകളിലും കുത്തിപ്പിടിച്ചു. കയറിൽ‌ ആഞ്ഞ് പിടിച്ചോളണമെന്ന് മറ്റുള്ളവരോട് പറഞ്ഞു. വസ്ത്രം അഴിച്ചുമാറ്റി ജാക്കറ്റ് മാത്രം ധരിച്ചു. ശരിക്കും മരണം മുന്നിൽ കണ്ടാണ് അവന്റെ അരികിലേക്ക് എത്തിയത്. നീന്താനൊന്നും പറ്റില്ലായിരുന്നു. കാരണം വെള്ളമല്ല. ചെളിയാണു മുഴുവൻ. ചെളി കാലിൽ പുതഞ്ഞാൽ പിന്നെ നീന്താൻ കഴിയില്ലല്ലോ. മരത്തടികൾ അടക്കം പല വസ്തുക്കളും പുഴയുടെ അടിയിലുണ്ട്. ഇതെല്ലാം കൊണ്ട് കാലൊക്കെ മുറിഞ്ഞിരുന്നു.

 

 

അവനെ കയ്യിലെടുക്കുമ്പോൾ കണ്ണും കാലുമൊക്കെ മുറിഞ്ഞിരുന്നു. വിശാൽ സർ അദ്ദേഹത്തിന്റെ ജാക്കറ്റ് ഊരി തന്നു. ആ ജാക്കറ്റാണ് അവനെ ധരിപ്പിച്ചത്. തിരികെ അവനെ കൊണ്ടു വരുന്നതും ഏറെ ബുദ്ധിമുട്ടായിരുന്നു. എന്റെ ശരീരത്തിന്റെ പുറത്ത് അവനെ കിടത്തി വലിച്ചാണ് ഇപ്പുറത്തേക്ക് എത്തിച്ചത്. ഒടുവിൽ പാറയോട് അവനേയും എന്നെയും അടുപ്പിച്ചു’ രക്ഷാദൗത്യത്തിനിടെ പരുക്ക് പറ്റിയ നിബിൻ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. അരുൺ ആശുപത്രി കിടക്കയില്‍ നിന്ന് നന്ദി പറയാനായി രണ്ടുതവണ നിബിനെ വിളിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (13 minutes ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (20 minutes ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (25 minutes ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (29 minutes ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (38 minutes ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (39 minutes ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (53 minutes ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (1 hour ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (1 hour ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (1 hour ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (1 hour ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (1 hour ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (2 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (3 hours ago)

Malayali Vartha Recommends